ദിലീപേട്ടന്‌റെ വീട് ഇഷ്ടം, മഞ്ജു ചേച്ചിയുടെ അഭിനയവും, മനസുതുറന്ന് സാനിയയും നിഖിലയും

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരാണ് നിഖില വിമലും സാനിയ അയ്യപ്പനും. 24*7 എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു നിഖിലയുടെ തുടക്കം. ക്വീന്‍ എന്ന സിനിമയിലൂടെ സാനിയയും മലയാളത്തില്‍ ശ്രദ്ധേയയായി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം ദി പ്രീസ്റ്റാണ് ഇവരുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. അതേസമയം ഒരു യൂടൂബ് അഭിമുഖത്തില്‍, കൂടെ അഭിനയിച്ച താരങ്ങളുടെ പേര് പറയുമ്പോള്‍ അവരില്‍ നിന്നും എടുക്കാന്‍ ആഗ്രഹിക്കുന്ന ക്വാളിറ്റിയോ വസ്തുവോ പറയണമെന്ന ടാസ്‌കില്‍ സാനിയയും നിഖിലയും പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു.

nikhilavimal-saniyaiyappan

മമ്മൂട്ടിയുടെ പേര് പറഞ്ഞപ്പോള്‍ കാറെടുക്കുമെന്നായിരുന്നു നിഖിയും സാനിയയും പറഞ്ഞത്. ദിലിപീന്റെ പേര് പറഞ്ഞപ്പോള്‍ ദിലീപേട്ടന്റെ വീട് എനിക്കിഷ്ടമാണെന്ന് സാനിയ പറഞ്ഞു. ആ വീട്ടില്‍ നിന്നാല്‍ അലുവ പുഴ കാണാന്‍ സാധിക്കുമെന്നും സാനിയ പറയുന്നു. മഞ്ജു വാര്യരെ കുറിച്ച് ചോദിച്ചപ്പോള്‍ അഭിനയ പ്രതിഭ എടുക്കുമെന്നായിരുന്നു സാനിയ പറഞ്ഞത്. ജയസൂര്യയെ കുറിച്ച് ചോദിച്ചപ്പോള്‍ സെലക്ഷന്‍ ഓഫ് ക്യാരക്ടേഴ്‌സ് ഇഷ്ടമാണെന്നും നടി പറഞ്ഞു.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

അതേസമയം മാര്‍ച്ച് 11നാണ് ദി പ്രീസ്റ്റ് തിയ്യേറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ശ്രീനാഥ് ഭാസി, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സാനിയയും നിഖിലയും പ്രീസ്റ്റില്‍ പ്രധാന വേഷങ്ങളിലാണ് എത്തുന്നത്. സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് സിനിമയുടെ റിലീസ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പിച്ചത്.

Read more about: nikhila vimal saniya iyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X