Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
കാവ്യ മാധവനും പൂര്‍ണിമയ്ക്കും പേളി മാണിക്കും പിന്നാലെ സാനിയ ഇയ്യപ്പനും! ആശംസയുമായി പൃഥ്വിരാജും!
അഭിനയത്തിന് പുറമെ മറ്റ് മേഖലകളിലും കഴിവ് തെളിയിച്ചവരേറെയാണ്. സിനിമാതിരക്കുകള്‍ക്കിടയിലും പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്യാനായി ഇവരെല്ലാം സമയം കണ്ടെത്താറുമുണ്ട്. ബിസിനസ് രംഗത്തും സജീവമായ താരങ്ങളേറെയാണ്. താരങ്ങളുടെ ബ്രാന്‍ഡുകള്‍ക്കെല്ലാം ആരാധകരും ഏറെയാണ്. കാവ്യ മാധവന്, പൂര്‍ണിമ, പ്രിയ മോഹന്‍, കല്യാണി, പേളി മാണി തുടങ്ങിയവരെല്ലാം വസ്ത്ര വ്യാപാര രംഗത്തും തിളങ്ങിക്കൊണ്ടിരിക്കുന്നവരാണ്. ഇപ്പോഴിതാ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സാനിയ ഇയ്യപ്പന്‍.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാനിയ ഇയ്യപ്പന്‍ പുതിയ വിശേഷം പങ്കുവെച്ചെത്തിയത്. ഇതിനകം തന്നെ താരത്തിന്റെ പോസ്റ്റും വിശേഷങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പൃഥ്വിരാജുള്പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. പേളി മാണിക്ക് പിന്നാലെയായാണ് സാനിയയും വസ്ത്രവ്യാപാര രംഗത്തേക്ക് കടക്കുന്നത്.

സാനിയയുടെ പോസ്റ്റ്
ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. ഓണ്‍ലൈന്‍ ക്ലോത്തിങ് ബ്രാന്‍ഡ് തുടങ്ങുകയാണെന്നായിരുന്നു താരം പറഞ്ഞത്. സാനിയാസ് സിഗ്നേച്ചര്‍ എന്ന പേരാണ് താരം തന്റെ പുതിയ സംരംഭത്തിന് നല്‍കിയിട്ടുള്ളത്. വൈകാതെ ഞങ്ങളുടെ കലക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാവും. ഇന്‍സ്റ്റഗ്രാം പേജിലൂടെ തങ്ങള്‍ നിലവില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

താരങ്ങളുടെ ബിസിനസ്
വെള്ളിത്തിരയില്‍ മാത്രമല്ല ബിസിനസ് രംഗത്തും തിളങ്ങി നില്ക്കുന്ന താരങ്ങളേറെയാണ്. മുന്‍പേയുള്ള ആഗ്രഹം പലരും സഫലീകരിച്ചത് സിനിമയിലെത്തിയതിന് ശേഷമായാണ്. ഇടയ്ക്ക് സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് മാറി നിന്നവര്‍ വരെ ബിസിനസ് രംഗത്ത് സജീവമാണ്. ഓണ്‍ലൈന്‍ സ്റ്റോറും, റസ്റ്റോറന്റും യോഗ സെന്ററുമൊക്കെയായി താരങ്ങളില്‍ പലരും സജീവമാണ്.

വസ്ത്രവ്യാപാരത്തില്‍
ലക്ഷ്യയുമായാണ് കാവ്യ മാധവന് എത്തിയത്. ഇടക്കാലത്ത് വെച്ചായിരുന്നു ലക്ഷ്യയുടെ ഷോപ്പ് പൂട്ടിയത്. ലക്ഷ്യയുടെ വസ്ത്രങ്ങളണിഞ്ഞ് താരം തന്നെ എത്താറുമുണ്ടായിരുന്നു. ദിലീപുമായുള്ള വിവാഹത്തെത്തുടര്‍ന്നായിരുന്നു കാവ്യ മാധവന് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. പ്രാണയുമായാണ് പൂര്‍ണിമ എത്തിയത്. കുട്ടിക്കാലം മുതലേ വര്‍ണ്ണങ്ങളോട് താല്പര്യമുണ്ടായിരുന്നുവെന്നും ആ ഇഷ്ടമാണ് പ്രാണയിലൂടെ സഫലീകരിച്ചതെന്നും താരം പറഞ്ഞിരുന്നു.

യോഗ സെന്ററും നൃത്ത വിദ്യാലയവും
സഹോദരനൊപ്പം ചേര്‍ന്നാണ് അമല പോള്‍ യോഗ സെന്റര്‍ തുടങ്ങിയത്. യോഗയില്‍ അതിവ തല്‍പ്പരയാണ് താരം. സുംബ ഡാന്‍സ്, എയ്റോബിക്സ് പരിശീലനവും ലഭ്യമാക്കുന്നുണ്ട് അമല പോള്‍. നൃത്തത്തില്‍ അതീവ തല്‍പ്പരരായ നായികമാരാണ് നൃത്തവിദ്യാലയം തുടങ്ങിയത്. റിമ കല്ലിങ്കല്‍, ശോഭന, ദിവ്യ ഉണ്ണി, ആശ ശരത്ത് തുടങ്ങിയവരെല്ലാം നൃത്തവിദ്യാലയങ്ങളുമായി സജീവമാണ്.

ഹോട്ടലും സൗന്ദര്യ സംരംക്ഷണവും
ഭക്ഷണപ്രിയരായ താരങ്ങള്‍ ഹോട്ടല്‍ ബിസിനസുമായി സജീവമാണ്. ശ്വേത മേനോന്, മല്ലിക സുകുമാരന്‍, ദിലീപ്, മണിയന്‍പിള്ള രാജു തുടങ്ങിയവരെല്ലാം ഈ മേഖലയിലാണ് സജീവമായത്. സൗന്ദര്യ സംരംക്ഷണവുമായി ബന്ധപ്പെട്ട ബിസിനസുള്ളവരും സിനിമയിലുണ്ട്. ഓണ്‍ലൈന്‍ ബിസിനസില്‍ സജീവമായവരും ഏറെയാണ്.
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി