twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്‍

    By Midhun Raj
    |

    ക്വീന്‍ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി സാനിയ അയ്യപ്പന്‍. ക്വീനിന് പിന്നാലെ നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ സജീവമായിരുന്നു സാനിയ. അതേസമയം കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ത്രില്ലര്‍ ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‌റെ നായികയായാണ് സാനിയ എത്തുന്നത്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി സിനിമാനുഭവം ഒരഭിമുഖത്തില്‍ നടി പങ്കുവെച്ചിരുന്നു. ചിത്രത്തില്‍ നടന്‍ വിജിലേഷുമായി ചെയ്ത ചുംബനരംഗത്തെ കുറിച്ചാണ് സാനിയ മനസുതുറന്നത്.

    saniyaiyappan

    ഒരു സിനിമയുടെ കഥയ്ക്ക് ആവശ്യമായി വന്നാല്‍ ചുംബന സീന്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് നടി പറയുന്നു. കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന സിനിമയിലെ ചുംബന രംഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ അതിന്‌റെ സംവിധായകനോടും തിരക്കഥാകൃത്തിനെ കുറിച്ചും അതിനോട് ചോദിച്ചിരുന്നു. ആ കഥയ്ക്ക് അത്തരമൊരു രംഗം ആവശ്യമായി വന്നതിനാലാണ് അത് ചെയ്തത്. ഞാന്‍ സിനിമ തിരഞ്ഞെടുക്കുന്നതില്‍ എന്റെ വീട്ടുകാര്‍ക്കും പങ്കുണ്ട്.

    ഇങ്ങനെയൊരു സിനിമയും അതിലെ ചുംബന രംഗവും മുന്നില്‍ വന്നപ്പോള്‍ ഞാന്‍ വീട്ടുകാരോട് കാര്യം പറഞ്ഞിരുന്നു. അവരുടെ തീരുമാനവും അറിയണമമായിരുന്നു. ആ സിനിമയ്ക്ക് അത്തരമൊരു രംഗം ഒഴിച്ചുകൂടാനാവാത്തതാണെങ്കില്‍ ഒരു നടിയെന്ന നിലയില്‍ അങ്ങനെ ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്ന് വീട്ടുകാരും പറഞ്ഞു. സാനിയ പറയുന്നു.

    ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍, പുതിയ ഫോട്ടോസ് കാണാം

    ചുംബന രംഗത്തില്‍ എനിക്കൊപ്പം അഭിനയിച്ച വിജിലേഷേട്ടന് അത്തരമൊരു സീന്‍ ചെയ്യാന്‍ ഭയങ്കര ചമ്മലായിരുന്നു. ആ സമയത്ത് പുളളിയുടെ കല്യാണം ഉറപ്പിച്ചത് കൊണ്ട് കല്യാണം കഴിക്കാന്‍ പോകുന്ന കുട്ടിയോട് ചെയ്യാന്‍ പോകുന്ന ചുംബന രംഗത്തെ കുറിച്ച് പറഞ്ഞോ എന്നൊക്കെ ഞാന്‍ ചോദിച്ചിരുന്നു. അതൊക്കെ പറഞ്ഞിട്ടുണ്ടെന്നും സിനിമയിലെ കഥാപാത്രം ആയതുകൊണ്ട് അവള്‍ക്ക് അതൊന്നും പ്രശ്‌നമില്ലെന്നും വിജിലേഷേട്ടന്‍ എന്നോട് പറഞ്ഞത്.

    Recommended Video

    എടുത്താൽ പൊങ്ങാത്ത ചട്ടിയുമായി സാനിയ ഇയ്യപ്പൻ , വീഡിയോ കാണാം | Oneindia Malayalam

    ട്രെയിലര്‍ വന്നപ്പോള്‍ അതില്‍ ചുംബനരംഗം ആഡ് ചെയ്തിട്ടുണ്ടെന്ന് വിജിലേഷട്ടനോട് പറഞ്ഞപ്പോള്‍ പുളളി ഞെട്ടി. പിന്നീട് കല്യാണം ഒക്കെ കഴിഞ്ഞു. എന്തായാലും എന്നെ കല്യാണം വിളിച്ചിട്ടില്ല. ഇതിന്‌റെ പേരില്‍ അവിടെ നിന്ന് ഇടികിട്ടി കാണുമോ എന്നൊന്നും അറിയില്ല, അഭിമുഖത്തില്‍ സാനിയ അയ്യപ്പന്‍ പറഞ്ഞു.

    English summary
    saniya iyyappan reveals about a kissing scene of krishnankutty pani thudangi movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X