ആ രംഗങ്ങൾ ഏറെ കുഴക്കിയിരുന്നു!! ലൂസിഫറിലെ പ്രയാസം നിറഞ്ഞ രംഗത്തെ കുറിച്ച് സാനിയ

ഏറെ നാളുകൾക്ക് ശേഷം തിയേറ്ററുകളിൽ ആഘോഷമാക്കിയ മോഹൻലാൽ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് സംവിധായകന്റെ കുപ്പായമണിഞ്ഞ ആദ്യ ചിത്രം തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്ന. 2019 മർ‍ച്ച് 28 ന് പുറത്തിറങ്ങിയ ലൂസിഫർ ഇന്നും തിയേറ്ററുകളിൽ നിറഞ്ഞോടുകളാണ് . ഏറെ കാലങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയ താരത്തെ പൃഥ്വി തിരിച്ചു തന്നിരിക്കുകയാണെന്നാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പ്രതികരണം.

ലാലേട്ടനെ കൂടാതെ വൻ താരനിരയാണ് ലൂസിഫറിൽ അണിനിരന്നിരിക്കുന്നത്. മലയാളി പ്രിയപ്പെട്ട യുവ താരനിരയിലെ താരങ്ങൾ മികച്ച പ്രകടനമാണ് ലൂസിഫറിലൂടെ കാഴ്ചവെച്ചത്. ടൊവിനോ, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയ്, സാനിയ അയ്യപ്പൻ, മഞ്ജുവാര്യർ എന്നിങ്ങനെ മലയാള സിനിമയിലെ മുൻനിര താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. ഇവരുടെ കഴിവ് മികച്ച രീതിയിൽ ഉപയോഗിക്കാൻ പൃഥ്വി എന്ന സംവിധായകനും കഴിഞ്ഞിരുന്നു. പല വിമർശനങ്ങളേയും നിശബ്ദമാക്കിയ ചിത്രമായിരുന്നു ലൂസിഫർ. ഇതിനു മുൻപ താരങ്ങൾക്ക് കേട്ട ട്രോളുകൾക്ക് കൃത്യമായ മറുപടി കൊടുക്കാൻ അറിയാതെ പൃഥ്വിയുടെ സിനിമയ്ക്ക് ആയിരുന്നു. താരങ്ങളുടെ ഇമേജ് തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ലൂസിഫർ എന്ന് നിസംശയം പറയാൻ സാധിക്കും. ലൂസിഫർ അതിന്റെ വിജയം ആഘോഷിക്കുമ്പോൾ ലൂസിഫറിലെ ആ പ്രയാസം നിറഞ്ഞ രംഗത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സാനിയ അയ്യപ്പൻ.

കരിയർ ബെസ്റ്റ്

കരിയർ ബെസ്റ്റ്

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവട് വെച്ച് താരമാണ് സാനിയ അയ്യപ്പൻ. ആദ്യ ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സാനിയയ്ക്ക് ഒരുപാട് ഹൈപ്പ് നൽകിയിരുന്നു. പ്രേക്ഷകർക്കിടയിൽ വളരെ വേഗം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ സാനിയയ്ക്ക് കഴിഞ്ഞിരുന്നു. പ്രശംസയ്ക്കൊപ്പം ട്രോളുകൾക്കും ഇരയായ ഒരു നടിയാണ് സാനിയ. എന്നാൽ ലൂസിഫറിലെ ഒറ്റ വേഷം കൊണ്ട് ട്രോളിയവരെ കൊണ്ട് മാറ്റി പറയിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.

മഞ്ജുവിന്റെ മകളായ ജാൻവി

മഞ്ജുവിന്റെ മകളായ ജാൻവി

ലൂസിഫറിൽ മഞ്ജുവാര്യരുടെ കഥാപാത്രമായ പ്രിയദർശിനി രാംദാസിന്റെ മകളായ സാനിയ എത്തിയത്. ജാൻവിയായുള്ള സാനിയയുടെ പ്രകടനം പ്രേക്ഷകരുടെ ഇടയിൽ നിന്ന് കയ്യടി നേടിയിരുന്നു. അത്രമാത്രം മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ചവെച്ചത്. ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രം സാനിയയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പമായിരുന്നു സാനിയയുടെ സീനുകൾ. മഞ്ജുവിനോടൊപ്പവും വിവേകമ് ഒബ്റോയ്ക്കൊപ്പവും കട്ടയ്ക്ക് പിടിച്ചു നിൽക്കാൻ സാനിയ ശ്രമിച്ചിരുന്നു. ഇപ്പോഴിത ലൂസിഫറിലെ പ്രയാസം നിറഞ്ഞ ഒരു രംഗത്തെ കുറിച്ചു വെളിപ്പെടുത്തുകയാണ് താരം.

വിവേക് ഒബ്റോയിയുമായുളള  രംഗം

വിവേക് ഒബ്റോയിയുമായുളള രംഗം

ലൂസിഫറിൽ മഞ്ജുവിനോടൊപ്പമുള്ള ആശുപത്രി രംഗവും വിവേക് ഒബ്റോയ്ക്കൊപ്പമുള്ള രംഗമായിരുന്നു തന്നെ ഏറെ കുഴക്കിയതെന്ന് സാനിയ പറയുന്നു. ഈ രംഗങ്ങൾ മികച്ചതാക്കാൻ കൂടെ നിന്ന സംവിധായകൻ പൃഥ്വിയ്ക്കും നടി മഞ്ജു വാര്യർക്കും വിവേക് ഒബ്റോയ്ക്കും ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർക്കും താരം നന്ദി അറിയിക്കുന്നുണ്ട്. കൂടാതെ ചിത്രത്തിലെ സീനുകൾ പങ്കുവെച്ചിട്ടുമുണ്ട് താരം. മഞ്ജുവാര്യർക്കൊപ്പമുള്ള ആശുപത്രി രംഗത്തെ കുറിച്ചു താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിവേക് ഒബ്റോയിയുമായുള്ള രംഗത്തെ കുറിച്ചും ചാലഞ്ചിങ്ങ് സീനിനെ കുറിച്ചും താരം വെളിപ്പെടുത്തിയത്.

 ട്രോളിയവർക്ക് മറുപടി

ട്രോളിയവർക്ക് മറുപടി

ലൂസിഫർ എന്ന ചിത്രം പല താരങ്ങൾക്ക് നേരെ ഉയർന്ന ട്രോളുകൾക്ക് ഉഗ്രൻ മറുപടിയായിരുന്നു. ലാലേട്ടന്റെ മാസ് പ്രകടനത്തോടൊപ്പം മറ്റ് താരങ്ങളും മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ചവെച്ചത് . 2019 ൽ പുറത്തിറങ്ങിയ താരങ്ങളുടെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. മഞ്ജു വാര്യരുടെ രണ്ടാം വരവിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ലൂസിഫർ. പഴയ മഞ്ജുവിനെ പൃഥ്വിയിലൂടെ വീണ്ടും കാണാൻ സാധിച്ചുവെന്നാണ് പ്രേക്ഷകരുടെ കമന്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X