നിങ്ങള്‍ ടിക് ടോക് ചെയ്യുന്നവരാണോ? ആണെങ്കിൽ സുവര്‍ണാവസരവുമായി ജയസൂര്യയുടെ പ്രേതം 2 ടീം!!
ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലെത്തുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ സിനിമയാണ് പ്രേതം 2. ഇതേ കൂട്ടുകെട്ടില്‍ പിറന്ന പ്രേതം എന്ന സിനിമയുടെ രണ്ടാം ഭാഗമായി ഒരുക്കുന്ന സിനിമ ഇത്തവണത്തെ ക്രിസ്തുമസിന് തിയറ്ററുകളിലേക്ക് റിലീസിനെത്തുകയാണ്. സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള രസകരമായ സംഭവങ്ങള്‍ ജയസൂര്യ തന്നെ പുറത്ത് വിടാറുണ്ടായിരുന്നു.
ഡോണ്‍ ഡോണ്‍ബോസ്‌കോ എന്നൊരു മെന്റലിസ്റ്റിന്റെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. സാനിയ അയ്യപ്പനും ദുര്‍ഗ കൃഷ്ണനുമാണ് ചിത്രത്തിലെ നായികമാര്‍. സിനിമയുടെ യഥാര്‍ത്ഥത്തില്‍ മെന്റലിസത്തിന്റെ വിദ്യകള്‍ ജയസൂര്യ ഷൂട്ടിംഗ് സെറ്റില്‍ പരീക്ഷിച്ചിരുന്നു. ഇതിന് ഇരയായത് നടി സാനിയ അയ്യപ്പനായിരുന്നു.

ഇപ്പോഴിതാ പ്രേതം 2 വിന്റെ റിലീസിന് മുന്നോടിയായി ഒരു കോണ്‍ടസ്റ്റുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നടി സാനിയ ആയിരുന്നു ഇക്കാര്യം പുറത്ത് വിട്ടത്. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയിലൂടെയായിരുന്നു ഇക്കാര്യത്തെ കുറിച്ച് സാനിയ വിശദീകരിച്ചിരിക്കുന്നത്.
ജയസൂര്യ - രഞ്ജിത്ത് ശങ്കര്‍ ചിത്രം പ്രേതം 2 ക്രിസ്തുമസ് റിലീസായി തിയേറ്ററില്‍ എത്തുകയാണ് . ചിത്രത്തിനായി ഒരു TikTok contest .. ഈ TikTok വീഡിയോ നിങ്ങള്‍ ചെയ്തv #pretham2tiktokchallenge എന്ന # ടാഗില്‍ അപ്ലോഡ് ചെയ്യുക . മികച്ചരീതിയില്‍ അവതരിപ്പിക്കുന്ന 3 ടീമിന് പ്രേതം 2 ടീമിനൊപ്പം ഡിന്നര്‍ കഴിക്കാന്‍ അവസരം. NB: അപ്ലോഡ് ചെയ്യുമ്പോള്‍ # ടാഗ് തെറ്റാതെ ശ്രെദ്ധിക്കുക. എന്നും സാനിയ പറയുന്നു.


Click it and Unblock the Notifications











