For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാനിയ ഇയ്യപ്പന്‍ ഇതെന്തിനുള്ള തയ്യാറെടുപ്പിലാണാവോ? പുതിയ ചിത്രം കണ്ട ആരാധകരുടെ ചോദ്യം വൈറല്‍!

  |

  ക്വീനിലെ ചിന്നുവായെത്തിയ സാനിയ ഇയ്യപ്പന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ട്രോളര്‍മാരും വിമര്‍ശകരും താരത്തെ കടന്നാക്രമിക്കുന്നതും പതിവായി മാറിയിരുന്നു. വിമര്‍ശകരെക്കൊണ്ട് പോലും കൈയ്യടിപ്പിച്ചും നല്ലത് പറയിപ്പിച്ചും മുന്നേറുകയാണ് താരം. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിലൊരുക്കിയ ലൂസിഫറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി യാണ് സിനിമയുടെ കുതിപ്പ്. സാനിയയുടെ കഥാപാത്രത്തിന്റെ പ്രകടനം കാണാനായി കാത്തിരിക്കുന്നുവെന്ന് പൃഥ്വിരാജ് കുറിച്ചപ്പോഴാണ് ആരാധകര്‍ക്കും സന്തോഷമായത്. പ്രിയദര്‍ശിനി രാംദാസിന്റെ മകളായ ജാന്‍വി എന്ന കഥാപാത്രത്തെയായിരുന്നു സാനിയ അവതരിപ്പിച്ചത്. വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ചും താരമെത്തിയിരുന്നു.

  ആ നടനെപ്പോലൊരു വരനെയാണ് വേണ്ടതെന്ന് രജിഷ വിജയന്‍! ആരാണ് ആ താരമെന്നറിയുമോ? കാണൂ!

  കരിയര്‍ ബെസ്റ്റായ കഥാപാത്രത്തെ തന്നെയാണ് പൃഥ്വിരാജ് സാനിയയ്ക്ക് സമ്മാനിച്ചത്. മയക്കുമരുന്നിന് അടിമപ്പെട്ട ജാന്‍വിയായുള്ള പ്രകടനത്തില്‍ വിമര്‍ശകരും തൃപ്തരായിരുന്നു. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയയുടെ പോസ്റ്റുകള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. അഭിനയത്തിന് പുറമെ നൃത്തത്തിലും ഫിറ്റ്‌നസിലും തന്നെ വെല്ലാനാരുമില്ലെന്ന് തെളിയിച്ച് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പോസ്റ്റ് ചെയ്ത ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്.

  സാനിയയുടെ ഫോട്ടോ

  സാനിയയുടെ ഫോട്ടോ

  നിമിഷനേരം കൊണ്ടാണ് സാനിയ ഇയ്യപ്പന്റെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ചിത്രവും ഇത്തരത്തില്‍ വൈറലായി മാറിയിരുന്നു. രണ്ട് കൈകളും ഒരു കാലും തറയില്‍ കുത്തി മറ്റേ കാല്‍ മുകളിലേക്കുയര്‍ത്തിയുള്ള ഫോട്ടോയുമായാണ് സാനിയ എത്തിയത്. ചിത്രം ഇതിനകം തന്നെ വൈറലായി മാറിയിരുന്നുവെന്ന് മാത്രമല്ല എങ്ങനെ ഇത് സാധിക്കുന്നുവെന്ന ചോദ്യവുമായും താരമെത്തിയിരുന്നു. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തിട്ടുള്ളത്.

  ശരീരത്തില്‍ എല്ലുണ്ടോ?

  ശരീരത്തില്‍ എല്ലുണ്ടോ?

  ശരീരത്തില്‍ എല്ലൊന്നുമില്ലേയെന്ന തരത്തിലുള്ള ചോദ്യവുമായും ആരാധകരെത്തിയിട്ടുണ്ട്. എങ്ങനെയാണ് ഇങ്ങനെ ചെയ്യാന്‍ പറ്റുന്നതെന്നാണ് കുറേ പേര്‍ ചോദിച്ചിട്ടുള്ളത്. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ എങ്ങനെ ഇത്രയധികം ശ്രദ്ധിക്കുന്നുവെന്നും ആരാധകര്‍ ചോദിച്ചിരുന്നു. അഭിനയത്തിന് പുറമേ നൃത്തത്തിലും തനിക്ക് താല്‍പര്യമുണ്ടെന്ന് താരം പറഞ്ഞിരുന്നു. മഴവില്‍ മനോരമയിലെ നൃത്തപരിപാടിയിലും താരം പങ്കെടുത്തിരുന്നു. വളരെ നിറഞ്ഞ അപകടം നിറഞ്ഞ കാര്യമാണിതെന്നും പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

  പ്രേതം 2 ഓര്‍മ്മ വരുന്നു

  പ്രേതം 2 ഓര്‍മ്മ വരുന്നു

  ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പ്രേതം 2നെ അനുസ്മരിപ്പിക്കുന്നുവെന്നും ചിലര്‍ പറയുന്നുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി ശാരീരിക പരിശീലനവും നടത്തിയിരുന്നു താരം. അസാമാന്യമായ മെയ് വഴക്കത്തോടെയായിരുന്നു സാനിയ ഈ ചിത്രത്തില്‍ അഭിനയിച്ചത്. പ്രേതം 2നെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഒരു വിഭാഗം പറയുന്നു. അത്തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് സാനിയയ്ക്ക് പ്രത്യേക മിടുക്കാണെന്നും ആരാധകര്‍ പറയുന്നു.

  നൃത്തത്തിലും മികവ്

  നൃത്തത്തിലും മികവ്

  അഭിനയത്തിന് പുറമേ നൃത്തത്തിലും മികവ് തെളിയിച്ചിരുന്നു സാനിയ. ക്വീനിലെ ചിന്നുവിനെ ട്രോളര്‍മാരും ഏറ്റെടുത്തതാണ്. ഏത് വിഷയത്തിലായാലും ചിന്നുവിന്‍റെ പേരിലും ട്രോള്‍ ഇറക്കാറുണ്ട്. പൃഥ്വിരാജ് ചിത്രമായ ലൂസിഫറിലെ താരനിര്‍ണ്ണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ പരിഹസിക്കാനായുള്ള തയ്യാറെടുപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ വിമര്‍ശകര്‍ക്ക് പറയാനോ ചൂണ്ടിക്കാണിക്കാനോ ഒരു രംഗം പോലുമുണ്ടായിരുന്നില്ല.

  ലൂസിഫറിലെ വേഷം കിടുക്കി

  ലൂസിഫറിലെ വേഷം കിടുക്കി

  പൃഥ്വിരാജ് എന്ന സംവിധായകന് താരത്തിലുള്ള വിശ്വാസം കൂടിയായിരുന്നു ലൂസിഫറിലൂടെ പ്രകടമായത്. അവസാന നിമിഷമായിരുന്നു സാനിയയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ വിമര്‍ശകര്‍ നിരാശയിലായിരുന്നു. സാനിയയുടെ കഥാപാത്രത്തെ കൃത്യമായി കാണിക്കുകയോ പരിചയപ്പെടുത്തുകയോ ചെയ്യാതെ പൃഥ്വിരാജ് ബുദ്ധിപരമായി നീങ്ങിയെന്നായിരുന്നു

  പോസ്റ്റ് കാണാം

  സാനിയ ഇയ്യപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

  English summary
  Saniya Iyyappna's latest photo viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X