നിക്കിക്ക് പിന്നാലെ സഹോദരി സഞ്ജനയും മലയാളത്തില്‍
നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന ഗല്‍റാണിയും മലയാളത്തില്‍ സജീവമാകുന്നു. മോഹന്‍ലാലിന്റെ കാസനോവയില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ച സഞ്ജന ചില നേരങ്ങളില്‍ ചിലര്‍ എന്ന ചിത്രത്തിലാണ് പ്രധാനവേഷത്തിലെത്തുന്നത്.
നവാഗതനായ ശ്രീനിവാസന്‍ പരമേശ്വരനാണ് സംവിധാനം. നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് അഭിനയിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സഞ്ജന പറഞ്ഞു.

ബോളിവുഡ് താരം ജാക്കി ഷ്‌റോഫും അജിത് ആര്യനും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. പറങ്കിമലയിലെ നായിക വിനുത ലാലും മുഖ്യകഥാപാത്രമാണ്. അടുത്ത മാസം ഒന്നിന് ചിത്രീകരണം തുടങ്ങും.
കന്നടയിലും തെലുങ്കിലുമാണ് സഞ്ജന കൂടുതലും അഭിനയിച്ചിരിക്കുന്നത്. സഹോദരി നിക്കി ഗില്‍റാണി ഇതിനോടകം മലയാളികളുടെ പ്രിയ താരമായിക്കഴിഞ്ഞു


Click it and Unblock the Notifications











