»   » എന്നാലും ഇങ്ങനെയുണ്ടാവുമോ ആരാധന: തന്റെ ആരാധിക ചെയ്ത പ്രവൃത്തി കേട്ട് ഞെട്ടി സഞ്ജയ് ദത്ത്

എന്നാലും ഇങ്ങനെയുണ്ടാവുമോ ആരാധന: തന്റെ ആരാധിക ചെയ്ത പ്രവൃത്തി കേട്ട് ഞെട്ടി സഞ്ജയ് ദത്ത്

Written By:
Subscribe to Filmibeat Malayalam

ഒരു നടന്റെ സിനിമകള്‍ കണ്ടും അദ്ദേഹം സമൂഹത്തില്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ കണ്ടും ഒരാള്‍ക്ക് അദ്ദേഹത്തിനോട് ആരാധന ഉണ്ടാവുന്നത് സ്വാഭാവികമാണ്.ഇന്ത്യയിലെ മിക്ക ഇന്‍ഡസ്ട്രികളിലെയും നടന്‍മാര്‍ക്കും അത്തരത്തില്‍ ആരാധകര്‍ അനവധിയാണ്. ആരാധന മൂത്ത് നടന്‍മാര്‍ക്കായി എന്തും ചെയ്യുന്ന ആളുകളെയും എല്ലായിടത്തും കാണാം. ബോളിവുഡില്‍ നിരവധി ആരാധകരുളള നടനാണ് സഞ്ജയ് ദത്ത്.അദ്ദേഹത്തിന്റെ സിനിമകള്‍ എപ്പോള്‍ റിലീസ് ചെയ്താലും ആരാധകരുടെ പിന്തുണ കൊണ്ട് വലിയ വിജയങ്ങളില്‍ എത്താറുണ്ട്.

ഇങ്ങനെയാരു ആരാധന ആദ്യം

എന്നാല്‍ ഈയടുത്തായി മുംബൈ പോലിസിന്റെ ഒരു ഫോണ്‍കോള്‍ വന്നപ്പോള്‍ അദ്ദേഹം ശരിക്കുമെന്ന് ഞെട്ടി.തന്റെ ഒരു ആരാധികയുടെ മരണവാര്‍ത്തയായിരുന്നു അതെങ്കിലും ഞെട്ടിയതിന് അതല്ലായിരുന്നു കാരണം. തന്നോടുളള ആരാധനയുടെ പേരില്‍ മരിക്കുന്നതിനു മുന്‍പ് അവര്‍ സ്വത്തുകള്‍ എല്ലാം തന്നെ നടന്റെ പേരില്‍ എഴുതിവെച്ചിരുന്നു എന്ന് കേട്ടപ്പോഴാണ് .

സ്വത്തുകള്‍ എഴുതിവെച്ചത് മുംബൈ സ്വദേശിനി

മുംബൈ സ്വദേശിയായ അറുപത്തിരണ്ടുകാരി നിഷി ഹരിഷ്ചന്ദ്ര ത്രിപാഠി എന്ന സ്ത്രീയാണ് തന്റെ ഇഷ്ടതാരത്തിനായി ഇങ്ങനെ ചെയ്തത്. സ്വത്തുകള്‍ സഞ്ജയ് ദത്തിന് നല്‍കുന്നതിന് ഇവര്‍ നിരന്തരം ബാങ്ക് ഓഫ് ബറോഡയുടെ വാക്കോഷ്വര്‍ മേഖലയിലേക്ക് കത്തെഴുതിയിരുന്നു. മരണാനന്തരം നടന്ന പ്രാര്‍ത്ഥനാ യോഗത്തിനു ശേഷമാണ് നിഷ സ്വത്തെല്ലാം സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതിവെച്ച വിവരം കുടുംബം അറിഞ്ഞത്. ഇതിനു തെളിവായി ബാങ്കുമായി നടത്തിയ കത്തിടപാടുകള്‍ നിഷിയുടെ മരണശേഷം കണ്ടെടുത്തിരുന്നു. മരണത്തിന് എതാനും മാസങ്ങള്‍ക്കു മുന്‍പാണ് അവര്‍ സഞ്ജയ് ദത്തിന്റെ പേരില്‍ സ്വത്തുക്കള്‍ എഴുതി വെച്ചത്.

നിഷിയുടെ സ്വത്തുകള്‍ വേണ്ടെന്ന് നടന്‍

ആരാധകര്‍ അവരുടെ കുട്ടികള്‍ക്ക് ഞങ്ങളുടെ പേരിടുന്നതും ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതുമെല്ലാം സാധാരണമാണ്. എന്നാല്‍, ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണ്. എന്തായാലും ആ സ്വത്ത് എനിക്ക് വേണ്ട. തന്റെ ആരാധികയുടെ വിചിത്രമായ പ്രവൃത്തികേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സഞ്ജയ് ദത്ത്.

സ്വത്തുകള്‍ ആരാധികയുടെ കുടുംബത്തിന് കൈമാറും

തന്റെ പേരില്‍ എഴുതിവെച്ച സ്വത്തില്‍ ഒരു ചില്ലികാശ് പോലും വേണ്ടെന്ന് താരം നിഷിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. അത് ഞാന്‍ അവരുടെ കുടുംബത്തിന് തിരിച്ചുനല്‍കുകയാണെന്ന് കൊല്‍ക്കത്തയില്‍ ഗാങ്സ്റ്റര്‍ 3യുടെ ചിത്രീകരണത്തിന്റെ തിരക്കിനിടയിലാണ് ദത്ത് അറിയിച്ചത്.

Read more about: sanjay dutt bollywood
English summary
sanjay dutt rejects dead fan's gift

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam