സഞ്ജയ് ദത്തിന്റെ അധീരയ്ക്ക് വൈക്കിംഗ്‌സ് കഥാപാത്രവുമായി സാമ്യം! കണ്ടെത്തലുമായി ആരാധകര്‍

By Prashant V R

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. യഷ് നായകനാവുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. കെജിഎഫ് 2വില്‍ അധീരയെന്ന വില്ലന്‍ കഥാപാത്രമായി എത്തുന്ന സഞ്ജയ് ദത്തിന്റെ പുതിയ പോസ്റ്ററായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സഞ്ജയ് ദത്തിന്റെ പിറന്നാള്‍ ദിവസം ഇറങ്ങിയ ഫസ്റ്റ്‌ലുക്ക് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വെെറലായിരിക്കുകയാണ്. ഒരു വാളിനോട് തല ചേര്‍ത്തു വെച്ചിരിക്കുന്ന രീതിയിലാണ് പോസ്റ്ററില്‍ സഞ്ജയ് ദത്തിനെ കാണിക്കുന്നത്.

kgf-2

നായകനൊപ്പം തന്നെ മാസ് കാണിക്കുന്ന വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. അതേസമയം കെജിഎഫ് 2 പോസ്റ്ററിന് നെറ്റ്ഫ്‌ളിക്‌സ് സീരിസായ വെെക്കിംഗ്‌സിലെ കഥാപാത്രവുമായി സാമ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു. നിരവധി പേരാണ് രണ്ട് പോസ്റ്ററുകളും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കെജിഎഫിലെ അധീരയുടെയും വെെക്കിംഗ്‌സിലെ റെഗ്നറിന്റെയും ലുക്കുകള്‍ ഒരേപോലെയുണ്ടെന്ന് ആരാധകര്‍ പറയുന്നു.

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

വെെക്കിംഗ്‌സിലെ കഥാപാത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണോ കെജിഎഫ് ടീം അധീരയെ രൂപപ്പെടുത്തിയത് എന്നാണ് ട്വിറ്ററിലും മറ്റും ചിലര്‍ ചോദിക്കുന്നത്. അതേസമയം മുന്‍പ് അതിശക്തനും ക്രൂരനുമായ വില്ലനായിട്ടാണ് താന്‍ കെജിഎഫ് രണ്ടാം ഭാഗത്തില്‍ എത്തുന്നതെന്ന് സഞ്ജയ് ദത്ത് തുറന്നുപറഞ്ഞിരുന്നു. അവഞ്ചേഴ്സ് സിനിമയിലെ താനോസിനെ കണ്ട് നിങ്ങള്‍ ഭയപ്പെട്ടിട്ടുണ്ടാകും. അതുപോലെയാണ് അധീരയും. ഞാനും ഇതുപോലൊരു വില്ലന്‍ കഥാപാത്രമാണ് ആഗ്രഹിച്ചിരുന്നതെന്നും സഞ്ജയ് ദത്ത് പറഞ്ഞിരുന്നു

കെജിഎഫ് ആദ്യ ഭാഗത്തിലെ അവസാന രംഗത്തില്‍ മാത്രമാണ് അധീരയെ കാണിച്ചിരുന്നത്. നേരത്തെ നടന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ചാണ് ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. പ്രശാന്ത് നീല്‍ തന്നെയാണ് കെജിഎഫ് 2 സംവിധാനം ചെയ്യുന്നത്. ശ്രീനിഥി ഷെട്ടി തന്നെയാണ് ഇത്തവണയും യഷിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. കെജിഎഫിലൂടെ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നും യഷിന് നിരവധി ആരാധകരെ ലഭിച്ചിരുന്നു.

റോക്കി ഭായി ആയുളള നടന്റെ തിരിച്ചുവരവിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. യഷിന്റെ പ്രകടനം തന്നെയായിരുന്നു ആദ്യ ഭാഗത്തില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കെജിഎഫ് രണ്ടാം ഭാഗവും കന്നഡത്തിന് പുറമെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്.

Read more about: sanjay dutt kgf
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X