താനോസിനെ പോലെ അതിശക്തനും ക്രൂരനുമായ വില്ലനായിരിക്കും അധീര! കെജിഎഫ് 2വിനെക്കുറിച്ച് സഞ്ജയ് ദത്ത്
ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. റോക്കിങ് സൂപ്പര്‍ സ്റ്റാര്‍ യഷ് നായകനാകുന്ന ചിത്രത്തിലെ വില്ലനെ അടുത്തിടെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്. കെജിഎഫ് 2വില്‍ അധീരയെന്ന കരുത്തുറ്റ വില്ലന്‍ കഥാപാത്രമായി സഞ്ജയ് ദത്താണ് എത്തുന്നത്.
ചിത്രത്തിലെ നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിരുന്നത്. അതേസമയം കെജിഎഫ് 2വിലെ തന്റെ വേഷത്തെക്കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. അതിശക്തനും ക്രൂരനുമായ വില്ലനായിട്ടാണ് സിനിമയില്‍ താന്‍ എത്തുന്നതെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്.

അവഞ്ചേഴ്‌സ് സിനിമയിലെ താനോസിനെ കണ്ട് നിങ്ങള്‍ ഭയപ്പെട്ടിട്ടുണ്ടാകും. അതുപോലെയാണ് അധീരയും. കെജിഎഫ് ആദ്യ ഭാഗത്തിലെ അവസാന രംഗത്തില്‍ മാത്രമാണ് അധീരയെ കാണിക്കുന്നത്. മാരകമായ ഗെറ്റപ്പ് ആണ് കഥാപാത്രത്തിന്റെത്.
ഞാനും ഇതുപോലൊരു വില്ലന്‍ കഥാപാത്രമാണ് ആഗ്രഹിച്ചിരുന്നതെന്നും സഞ്ജയ് ദത്ത് പറഞ്ഞു. നേരത്തെ നടന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ചാണ് ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. പ്രശാന്ത് നീല്‍ തന്നെയാണ് കെജിഎഫ് 2 സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു.


Click it and Unblock the Notifications