വിജയ്‌യുടെ കത്തി ഹിന്ദിയിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍ സംവിധായകന്‍!

പത്മാവത് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി ദക്ഷിണേന്ത്യന്‍ ചിത്രം ബോളിവുഡില്‍ ഒരുക്കാന്‍ ഒരുങ്ങുകയാണ്. തമിഴില്‍ സൂപ്പര്‍ ഹിറ്റായി മാറിയ വിജയ് ചിത്രം കത്തി ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള അവകാശമാണ് സഞ്ജയ് ലീല ബന്‍സാലി സ്വന്തമാക്കിയിരിക്കുന്നത്. എആര്‍ മുരുകദോസ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത കത്തി വിജയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാന സംരഭമായിരുന്നു. ഇരുവരും ഒന്നിച്ചുള്ള മൂന്നാം ചിത്രം സര്‍ക്കാര്‍ ദീപാവലി റിലീസായി തിയറ്ററിലെത്താന്‍ ഒരുങ്ങവയേണ് ഈ സന്തോഷ വാര്‍ത്തയും എത്തുന്നത്.

നാല് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സഞ്ജയ് ലീല ബന്‍സാലി ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാണ്. സാവരിയ, ഗോലിയോണ്‍ ക രാസ്‌ലീല, റാം ലീല, ബാജിറാവു മസ്താനി, പത്മാവത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബന്‍സാലി ഒരു തമിഴ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

kaththi

തമിഴില്‍ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രം ഹിന്ദിയില്‍ ബന്‍സാലി സംവിധാനം ചെയ്യുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒരു പക്ഷെ ബന്‍സാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മറ്റൊരു സംവിധായകന്‍ കത്തി ഹിന്ദിയില്‍ ഒരുക്കാനും സാധ്യതയുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ആര്‍ക്കായിരിക്കും ചിത്രത്തിലെ നായകനാകാനുള്ള നറുക്ക് വീഴുക എന്നതും ശ്രദ്ധേയമാണ്.

കില്ലാടി നന്വര്‍ 150 എന്ന പേരില്‍ ഈ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ചിരഞ്ജീവി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിവി വിനായകയായിരുന്നു. കാജല്‍ അഗര്‍വാളായിരുന്നു ചിത്രത്തിലെ നായിക. 2017ലായിരുന്നു തെലുങ്കില്‍ ചിത്രം റിലീസ് ചെയ്തത്. 2014 ഒക്ടോബറില്‍ റിലീസ് ചെയ്ത കത്തിയില്‍ സാമന്തയായിരുന്നു നായിക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X