twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാര്‍വതി എന്ന നടിയെക്കുറിച്ച് മലയാളികള്‍ അഭിമാനിക്കുകയാണ് വേണ്ടത്! തുറന്ന് പറഞ്ഞ് സഞ്ജയ്

    By Prashant V R
    |

    നിരവധി ഹിറ്റ് സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് ബോബി സഞ്ജയ് ടീം. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പുന്റെം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതികൊണ്ടായിരുന്നു ഈ കൂട്ടുകെട്ട് മലയാളത്തില്‍ തുടങ്ങിയത്. തുടര്‍ന്ന് ട്രാഫിക്ക്,മുംബൈ പോലീസ്,അയാളും ഞാനും തമ്മില്‍, നിര്‍ണായകം,ഹൗ ഓള്‍ഡ് ആര്‍യൂ തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ ഇവര്‍ മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു.

    അനുശ്രീയുടെ ഓട്ടര്‍ഷ ഉടനെത്തും! ശ്രദ്ധേയമായി ട്രെയിലര്‍! വീഡിയോ കാണാംഅനുശ്രീയുടെ ഓട്ടര്‍ഷ ഉടനെത്തും! ശ്രദ്ധേയമായി ട്രെയിലര്‍! വീഡിയോ കാണാം

    കായംകുളം കൊച്ചുണ്ണി എന്ന ചിത്രമായിരുന്നു ഇവര്‍ കഥയെഴുതിയ ചിത്രങ്ങളില്‍ ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് ചിത്രം തിയ്യേറ്ററുകളിലെല്ലാം മുന്നേറികൊണ്ടിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഉയരെ എന്ന ചിത്രവുമായിട്ടാണ് ബോബി സഞ്ജയ് ടീം എത്തുന്നത്. ചിത്രത്തില്‍ പാര്‍വതിയെ മുഖ്യ കഥാപാത്രമായി തിരഞ്ഞെടുത്തതിനെക്കുറിച്ച് സഞ്ജയ് ഒരഭിമുഖത്തില്‍ സംസാരിച്ചിരുന്നു.

    ഉയരെ

    ഉയരെ

    ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന പുതിയ ചിത്രമാണ് ഉയരെ. പാര്‍വതി മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. പാര്‍വ്വതിക്കൊപ്പം ടൊവിനോ തോമസ്,ആസിഫ് അലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവാഗതനായ മനു അശോകനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.

    പാര്‍വതിയെക്കുറിച്ച് സഞ്ജയ്

    പാര്‍വതിയെക്കുറിച്ച് സഞ്ജയ്

    ചിത്രത്തില്‍ പാര്‍വതിയെ നായികയാക്കുന്നതിന് യാതൊരുപ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നായിരുന്നു സഞ്ജയ് ഒരഭിമുഖത്തില്‍ പറഞ്ഞത്. ഞങ്ങളെ സംബന്ധിച്ച് പാര്‍വ്വതി എന്നു പറയുന്നത് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട അംഗീകാരം ലഭിച്ച ഒരു അഭിനേത്രിയാണ്. മലയാളത്തിനു കൂടി ലഭിച്ച അംഗീകാരമാണത്. അതില്‍ മലയാളികള്‍ അഭിമാനിക്കുകയാണ് വേണ്ടത്.

    അത്രയും കഴിവുളള ഒരു നടിയെ

    അത്രയും കഴിവുളള ഒരു നടിയെ

    അത്രയും കഴിവുളള ഒരു നടിയെ ഈ കഥാപാത്രം ചെയ്യാന്‍ ഞങ്ങള്‍ക്ക് വേണമായിരുന്നു. മറ്റൊന്നും ഞങ്ങള്‍ക്കു മുന്നില്‍ പരിഗണനാ വിഷയവുമായി വന്നില്ല.പാര്‍വതിയ്ക്കു നേരെ പലതരം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്ന് കരുതി അതൊന്നും ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെയോ മറ്റു കാര്യങ്ങളെയോ ബാധിച്ചിട്ടില്ല. മനോരമയുമായുളള അഭിമുഖത്തില്‍ സഞ്ജയ് പറഞ്ഞു.

    പല്ലവി എന്ന കഥാപാത്രം

    പല്ലവി എന്ന കഥാപാത്രം

    ചിത്രത്തില്‍ പല്ലവി എന്ന കഥാപാത്രമായിട്ടാണ് പാര്‍വ്വതി എത്തുന്നത്. പാര്‍വ്വതിയുടെ അച്ഛന്‍ വേഷത്തിലാണ് ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ എത്തുന്നത്. പ്രതാപ് പോത്തന്‍, പ്രേംപ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മുകേഷ് മുരളീധരന്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്.

    ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഉടന്‍

    ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഉടന്‍

    ഗോപി സുന്ദര്‍ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു. കൊച്ചി,മുംബൈ.ആഗ്ര തുടങ്ങിയവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കോഷനുകള്‍. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥി പിവി ഗംഗാധരന്റെ മക്കളായ ഷെനുക,ഷെഗ്‌ന,ഷെര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.കല്പക ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

    കാജലിനെ പരസ്യമായി ചുംബിച്ചു! നടനെതിരെ ശകാര വര്‍ഷവുമായി സോഷ്യല്‍ മീഡിയ! നടന്റെ പ്രതികരണമിങ്ങനെകാജലിനെ പരസ്യമായി ചുംബിച്ചു! നടനെതിരെ ശകാര വര്‍ഷവുമായി സോഷ്യല്‍ മീഡിയ! നടന്റെ പ്രതികരണമിങ്ങനെ

    മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിക്കാം! കാസ്റ്റിംഗ് കോളുമായി അണിയറക്കാര്‍മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിക്കാം! കാസ്റ്റിംഗ് കോളുമായി അണിയറക്കാര്‍

    English summary
    sanjay says about actress parvathi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X