twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊച്ചുണ്ണിയാവാന്‍ നിവിന്‍ പോളിയെ തിരഞ്ഞെടുത്തത് ഇക്കാരണം കൊണ്ട്! തുറന്നുപറഞ്ഞ് തിരക്കഥാകൃത്ത്

    By Midhun Raj
    |

    കായംകുളം കൊച്ചുണ്ണിയുടെ വരവിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് സിനിമയായി ഒരുങ്ങിയ ചിത്രത്തിനുമേല്‍ വലിയ പ്രതീക്ഷകളാണ് എല്ലാവര്‍ക്കുമുളളത്. വമ്പന്‍ റിലീസിയാട്ടാണ് ചിത്രം ഒക്ടോബര്‍ പതിനൊന്നിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കുമ ട്രെയിലറുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകരണമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

    മുകേഷിനെതിരെ പരാതി വന്നാല്‍ സര്‍ക്കാര്‍ അന്വേഷിക്കും! ഐഎഫ്എഫ്‌കെ ചെലവ് ചുരുക്കി നടത്തും: എകെ ബാലന്‍ മുകേഷിനെതിരെ പരാതി വന്നാല്‍ സര്‍ക്കാര്‍ അന്വേഷിക്കും! ഐഎഫ്എഫ്‌കെ ചെലവ് ചുരുക്കി നടത്തും: എകെ ബാലന്‍

    നിവിന്‍ പോളിയുടെ കരിയറില്‍ വഴിത്തിരിവാകുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിനു വേണ്ടി വ്യത്യസ്ത മേക്ക് ഓവര്‍ തന്നെയായിരുന്നു നിവിന്‍ പോളി നടത്തിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ കൊച്ചുണ്ണിയാവാന്‍ നിവിനെ തിരഞ്ഞെടുത്തതിനെക്കുറിച്ച് തിരക്കഥാകൃത്ത് സഞ്ജയ് തുറന്നുപറഞ്ഞിരുന്നു. മലയാളത്തില്‍ ശ്രദ്ധേയരായ യുവതാരങ്ങള്‍ വേറെയുണ്ടെങ്കിലും നിവിന്‍ പോളിയില്‍ എത്തിയതിന്റെ കാരണമായിരുന്നു സഞ്ജയ് പറഞ്ഞത്

    കൊച്ചുണ്ണിയുടെ വരവ്

    കൊച്ചുണ്ണിയുടെ വരവ്

    പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരുന്ന ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം വലിയ സെറ്റുകളിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള റോഷന്‍ ആന്‍ഡ്രൂസ് ആണ് കായംകുളം കൊച്ചുണ്ണിയുമായി എത്തുന്നത്. റോഷന്‍ ആദ്യമായിട്ടാണ് ചരിത പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ചിത്രവുമായി എത്തുന്നത്.റോഷന്റെ മേക്കിങ്ങിനൊപ്പം നിവിന്റെ പ്രകടനവുമായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമാവുക.

    നിവിനെക്കുറിച്ച് തിരക്കഥാകൃത്ത്

    നിവിനെക്കുറിച്ച് തിരക്കഥാകൃത്ത്

    കായംകുളം കൊച്ചുണ്ണിയെ ഒരു ആക്ഷന്‍ ഹീറോ കഥാപാത്രമായി മാത്രം കാണാന്‍ കഴിയില്ലെന്നും തികച്ച സാധാരണ മനുഷ്യനായിരുന്നു അദ്ദേഹമെന്നും സഞ്ജയ് പറയുന്നു. പിന്നീടാണ് കളളനായി മാറിയിരുന്നത്. അതുകൊണ്ട് തന്നെ കഥാപാത്രത്തിന്റെ ആ സാധാരണത്വവും പിന്നീട് വരുന്ന മാറ്റവും ചിത്രത്തില്‍ വളരെ പ്രധാനമാണ്. ഇങ്ങനെയാണ് ഞങ്ങള്‍ നിവിന്‍ പോളിയിലേക്ക് എത്തിയത്,സഞ്ജയ് പറയുന്നു.

    കഥാപാത്രത്തിന്റെ രണ്ട് ഭാവമാറ്റങ്ങള്‍

    കഥാപാത്രത്തിന്റെ രണ്ട് ഭാവമാറ്റങ്ങള്‍

    ഞങ്ങള്‍ പ്രതീക്ഷിച്ചതിലും അധികം ആ കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ നിവിന്‍ പോളിക്ക് സാധിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ രണ്ട് ഭാവമാറ്റങ്ങള്‍ നന്നായി തന്നെ നിവിന്‍ അവതരിപ്പിച്ചു.നിവിന് നൂറ് ശതമാനം കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നാണ് ഞാന്‍ കരുതുന്നത്. സഞ്ജയ് പറയുന്നു. 160 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗിനായി നിവിന്‍ ചെലവഴിച്ചത്. നിവിനെ പോലെ തിരക്കുളള ഒരു നടന്‍ ഇത്രയും ദിവസം നീക്കിവെച്ചത് അദ്ദേഹത്തിന്റെ അത്മാര്‍ത്ഥത കൊണ്ടാണെന്നും അഭിമുഖത്തില്‍ സഞ്ജയ് പറഞ്ഞു.

    വമ്പന്‍ റിലീസ്

    വമ്പന്‍ റിലീസ്

    അതേസമയം വമ്പന്‍ റിലീസായിട്ടാണ് കൊച്ചുണ്ണി വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തുന്നത്. 350 ഓളം സ്‌ക്രീനുകളിലാണ് ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുന്നത്. ഇത്രയും സ്‌ക്രീനുകളിലായി 1700 ഓളം പ്രദര്‍ശനങ്ങളായിരിക്കും ഉണ്ടാവുക. ഇതിനൊപ്പം കേരളത്തിലൊട്ടാകെയുളള 19 സെന്ററുകളില്‍ 24 മണിക്കുര്‍ നോണ്‍സ്‌റ്റോപ്പ് പ്രദര്‍ശനും ചിത്രത്തിന് ഉണ്ടാവുമെന്നാണ് അറിയുന്നത്. കായംകുളം കൊച്ചുണ്ണിയുടെ പ്രിവ്യൂ പ്രദര്‍ശനം അടുത്തിടെ മുംബൈയില്‍ വെച്ച് നടന്നിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രം കണ്ട ആളുകളില്‍ നിന്നും സിനിമയ്ക്ക് ലഭിച്ചിരുന്നത്.

    കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ

    കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ

    വമ്പന്‍ റിലിസുമായി എത്തുന്ന ചിത്രം കളക്ഷന്‍ റെക്കാര്‍ഡുകള്‍ തിരുത്തിയെഴുതുമോ എന്നുളളത് എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. നിവിന്‍ പോളിക്കൊപ്പം മോഹന്‍ലാലും എത്തുന്നു എന്നതാണ് ചിത്രത്തിനുമേല്‍ പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി നിര്‍മ്മിച്ചിരിക്കുന്നത്. പ്രിയ ആനന്ദ് നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ബാബു ആന്റണി,സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

    "എന്റെ എത്ര കളി കണ്ടിട്ടുള്ളതാ നീ? ഒടുക്കത്തെ ഈ കളി കൂടെ ഒന്ന് കാണ്"! തരംഗമായി ഒടിയന്‍ ട്രെയിലര്‍!

    നന്ദി ആന്റണി, ഒടിയന്‍ എന്ന ആ വലിയ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കൂടെ നിന്നതിന്! ശ്രീകുമാര്‍ മേനോന്‍നന്ദി ആന്റണി, ഒടിയന്‍ എന്ന ആ വലിയ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കൂടെ നിന്നതിന്! ശ്രീകുമാര്‍ മേനോന്‍

    English summary
    sanjay says about kayamkulam kochunni movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X