അയാളോടുള്ള ദേഷ്യം നായികയുടെ ദേഹത്ത് തീര്‍ത്തു! കന്നഡ നടനില്‍ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് സഞ്ജന
മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് സഞ്ജന ഗല്‍റാണി. നടി നിക്കി ഗല്‍റാണിയുടെ സഹോദരി എന്നതിലുപരി കാസനോവ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് മലയാളത്തിലും നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടുതലും കന്നഡ സിനിമകളിലാണ് നടി സജീവമായിരിക്കുന്നത്.
ഇടയ്ക്ക് ചില വിവാദങ്ങളും നടിയുടെ പേരില്‍ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ ഒരു കന്നഡ നടനെതിരെ ഗുരുതരമായ ആരോപണവുമായി എത്തിയിരിക്കുകയാണ് നടി സഞ്ജന. ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് മറ്റൊരാളോടുള്ള ദേഷ്യം തന്റെ ശരീരത്തില്‍ തീര്‍ത്തു എന്നാണ് ഒരു അഭിമുഖത്തിനിടെ നടി വെളിപ്പെടുത്തിയത്.

'കന്നഡത്തിലെ ഒരു നടന്‍ എന്നെ വല്ലാതെ ശല്യപ്പെടുത്തിയ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹമാരാണെന്ന് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അദ്ദേഹവും സംവിധായകനും തമ്മില്‍ ഒരു വാഗ്വാദം നടന്നു. അയാളോടുള്ള ദേഷ്യം നടന്‍ എന്റെ അടുത്ത് വന്നിട്ടാണ് തീര്‍ത്തത്. രണ്ട് വശങ്ങളിലേക്കും ചെരിഞ്ഞ് നിന്നുകൊണ്ടുള്ള ഒരു സീനാണ് ചിത്രീകരിക്കേണ്ടത്. എന്നാല്‍ ഒരു ആക്ഷനും പറയുന്നതിനു മുന്‍പ് തന്നെ അദ്ദേഹം എന്റെ തോളില്‍ കൈവച്ചു. എന്നിട്ട് എന്നെ പിടിച്ചു അമര്‍ത്തി.
ഇതോടെ നിങ്ങള്‍ എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചാദിച്ചു. മാത്രമല്ല അദ്ദേഹം ഞെക്കി പിടിച്ചതിനെ തുടര്‍ന്ന് എന്റെ കൈകള്‍ക്ക് വല്ലാതെ വേദന എടുക്കുകയും ചെയ്തു. ഇത് കേട്ടതോടെ അദ്ദേഹം എന്നോട് ക്ഷമ പറഞ്ഞു. എന്നിട്ട് ഇത് മാനേജ് ചെയ്യാനും പറഞ്ഞു.
എന്നാല്‍ ഞാനിവിടെ നായികയായി അഭിനയിക്കാനാണ് വന്നത് അല്ലാതെ അടി വാങ്ങിക്കുന്നതിനല്ലെന്നും ഇങ്ങനെയാണെങ്കില്‍ ഈ സിനിമയില്‍ ചില വിള്ളലുകള്‍ നിങ്ങള്‍ക്ക് കാണേണ്ടി വരുമെന്നും പറഞ്ഞു. ഇതുപോലുള്ള ആളുകളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ കൂടെ അരമണിക്കൂര്‍ പോലും ഷൂട്ട് ചെയ്യാന്‍ ഞാന്‍ ഉണ്ടാവില്ല.

ആദ്യം നിങ്ങള്‍ ബുദ്ധി ഉപയോഗിക്കൂ... എന്നിട്ട് ആക്ഷന്‍ സീക്വന്‍സ് അല്ല ചെയ്യുന്നതെന്നും ഞാനൊരു റൗഡിയുമല്ലെന്നും മനസിലാക്കണം. അതിന് ആദ്യം നിങ്ങള്‍ ശാന്തനാവൂ അതുകഴിഞ്ഞിട്ട് നമുക്ക് സംസാരിക്കാം,' എന്നും പറഞ്ഞു. ആ സിറ്റുവേഷന്‍ തമാശ രീതിയില്‍ തന്നെയാണ് കടന്നുപോയതെന്നും' സഞ്ജന പറയുന്നു.
തെന്നിന്ത്യന്‍ സിനിമയിലെ നടിയും മോഡലുമാണ് സഞ്ജന ഗല്‍റാണി. തമിഴ് സിനിമയില്‍ അഭിനയിച്ചാണ് സഞ്ജന സിനിമാലോകത്ത് ചുവടുറപ്പിക്കുന്നത്. പിന്നീട് ഗണ്ഡ ഹെണ്ഡതി എന്ന ചിത്രത്തില്‍ അഭിനയിച്ചതിലൂടെ സഞ്ജന ചില വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.
മോഹന്‍ലാല്‍ നായകനായി അഭിനയിച്ച കാസനോവ എന്ന സിനിമയിലൂടെ 2012 ലാണ് സഞ്ജന മലയാളത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ സല്‍സ നര്‍ത്തകിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. അതുപോലെ ഷാജി കൈലാസിന്റെ ദ കിംഗ് ആന്‍ഡ് കമ്മീഷ്ണര്‍ എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











