ഓഡിയോ കാസറ്റ് ഇറക്കിയാല്‍ ആരെങ്കിലും വാങ്ങുമോ, വിനീതിന്‌റെ ചോദ്യത്തിന് സഞ്ജുവിന്റെ മറുപടി വൈറല്‍

By Midhun Raj

സിനിമയുടെ വിവിധ മേഖലകളിലായി തിളങ്ങി മലയാളത്തില്‍ മുന്നേറുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച് പിന്നീട് നടനായും സംവിധായകനായും നിര്‍മ്മാതാവായുമൊക്കെ വിനീത് സജീവമായിരുന്നു. വിനീത് ശ്രീനിവാസന്‍ ചിത്രങ്ങള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. കൂടാതെ നടന്റെതായി വരാറുളള പാട്ടുകളും വലിയ രീതിയില്‍ തരംഗമാകാറുണ്ട്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് വിനീത് ശ്രീനിവാസന്‍. ലോക്ഡൗണ്‍ കാലത്തും കുടുംബത്തിനൊപ്പമുളള എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടന്‍ എത്താറുണ്ട്.

vineeth-sanju

അതേസമയം വിനീത് ശ്രീനിവാസന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേമായി മാറിയിരുന്നു. ഞങ്ങളുടെ സിനിമകളുടെ ഓഡിയോ കാസറ്റുകള്‍ ഇറക്കിയാല്‍ ആരെങ്കിലും വാങ്ങുമോ എന്ന് ആരാധകരോട് ചോദിച്ചുകൊണ്ടാണ് വിനീത് എത്തിയിരിക്കുന്നത്. "കുറെ നാളുകളായി നിങ്ങളോട് ചോദിക്കണം എന്ന് കരുതുന്നു. ഞങ്ങളുടെ സിനിമകളുടെ ഓഡിയോ കാസറ്റുകള്‍ ഇറക്കിയാല്‍ ആരെങ്കിലും വാങ്ങുമോ, ചില വിദേശരാജ്യങ്ങളിലേത് പോലെ ഇന്ത്യയിലും ഓഡിയോ കാസറ്റുകള്‍ തിരികെ വരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ.

അന്നത്ത പോലെ കാസറ്റുകള്‍ കളക്ട് ചെയ്യുന്നവരുണ്ടാകുമോ. ആരെങ്കിലും വാക്മാനോ കാസറ്റ് പ്ലെയറോ ഉപയോഗിച്ച് പാട്ടു കേള്‍ക്കുമോ. ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് അറിയാം. പക്ഷേ അഭിപ്രായങ്ങള്‍ ലഭിക്കാനായി ഇവിടെ ഇടുന്നു, എന്നായിരുന്നു നടന്റെ കുറിപ്പ്. വിനീതിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസണിന്റെതായി വന്ന കമന്റും ശ്രദ്ധേയമായി മാറിയിരുന്നു.

നിങ്ങള്‍ കാസറ്റുകള്‍ പുറത്തിറക്കിയാല്‍ ഞാന്‍ ഉറപ്പായും ഒരെണ്ണം വാങ്ങുമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. സഞ്ജുവിന്റെ കമന്റിന് മറുപടിയായി ഹൃദയ ഇമോജികളാണ് വിനീത് ഇട്ടത്. ഇതിനെ താഴെ സഞ്ജു..... എന്നും നടന്‍ കുറിച്ചു.

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X