സപ്തമശ്രീ തസ്‌കരയുമായി അനില്‍ രാധൃകൃഷ്ണ മേനോന്‍
നോര്‍ത്ത് 24 കാതം എന്ന ചിത്രം 2014ല്‍ ഇറങ്ങിയ ന്യൂജനറേഷന്‍ ചിത്രങ്ങളില്‍ ഏറെ മികവുപുലര്‍ത്തിയൊരു ചിത്രമായിരുന്നു. ഒരു ട്രാവല്‍ മൂവി, അല്ലെങ്കില്‍ റോഡ് മൂവിയെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഒരുക്കിയ ചിത്രം മികച്ച അഭിപ്രായങ്ങളും നേടിയിരുന്നു. അനില്‍ രാധാകൃഷ്ണ മേനോന്‍ എന്ന പുതുസംവിധായകന്റെ കന്നിച്ചിത്രമായിരുന്നു അത്.
ഇപ്പോഴിതാ ആദ്യ ചിത്രം കഴിഞ്ഞ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് അനില്‍. ഹ്യൂമറിന് പ്രാധാന്യം നല്‍കി പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രമൊരുക്കുന്നത്. അനിലിന്റെ ആദ്യ ചിത്രം പേരില്‍ വലിയ പുതുമകളുമായിട്ടായിരുന്നു വന്നത്. നോര്‍ത്ത് 24 കാതം എന്ന പേര് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ത്തന്നെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ചിത്രത്തിലും പേരിലുള്ള മാജിക് അനില്‍ നിലനിര്‍ത്തിയിരിക്കുകയാണ്.

നേരത്തേ ഇംഗ്ലീഷും മലയാളവും കലര്‍ത്തിയാണ് പേരിട്ടതെങ്കിലും ഇപ്പോള്‍ തനി സംസ്‌കൃതത്തിലാണ് പേരിട്ടിരിക്കുന്നത്. സപ്തമശ്രീ തസ്‌കരാ എന്നാണ് ചിത്രത്തിന്റെ പേര്. ഈ ചിത്രത്തിലേയ്ക്കുള്ള അഭിനേതാക്കളെ തിരഞ്ഞ് മാസങ്ങള്‍ക്ക് മുമ്പ് പാലക്കാട്ട് നടന്ന സ്‌കൂള്‍ യുവജനോത്സവത്തിന് അനില്‍ എത്തിയിരുന്നു. അവിടത്തെ സംസ്‌കൃത നാടകവേദിയില്‍ നിന്നും ഒരു താരത്തെ കണ്ടെത്തുകയും ചെയ്തിരുന്നു.
എന്തായാലും ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അനില്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും ആദ്യ ചിത്രത്തിലും മികച്ചൊരു ചിത്രം തന്നെയായിരിക്കും അനില്‍ ഇത്തവണ ഒരുക്കുന്നത് എന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











