kalabhavan mani: മണി ചെയ്തത് പലതും പുറത്ത് പറയാന്‍ കഴിയില്ല!! സംവിധായകന് മറുപടിയുമായി ആലപ്പി അഷ്റഫ്

മണി സമ്പന്നനായപ്പോള്‍ ചെയ്തതു പലതും പുറത്ത് പറയാന്‍ കഴിയില്ല

Recommended Video

മണിച്ചേട്ടനെ വിമർശിച്ച സംവിധായകന് മറുപടിയുമായി ആലപ്പി അഷ്റഫ് | filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കലാഭവൻ മണി. താരത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമ പ്രേമികളെ ഒന്നടങ്കം സങ്കടത്തിലാക്കിയിരുന്നു. വർഷങ്ങൾ എത്ര കടന്നു പോയാലും താരത്തിന്റ വിയോഗം ഒരു തീരാദുഃഖമായി സിനിമ പ്രേമികളുടെ മനസിലുണ്ട്. സാധാരണക്കാരിൽ സാധാരണക്കാരൻ എന്നാണ് കലാഭവൻ മണിയെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താരത്തിന്റെ ഈ പ്രത്യേകതയാണ് മണിയെ എല്ലാവരുടേയും പ്രിയപ്പെട്ട മണിച്ചേട്ടനാക്കുന്നത്.

കലാഭവൻ മണിക്കെതിരെയുള്ള സംവിധായകൻ ദിനേശ് ശാന്തിവിളയുടെ വാക്കുകൾ ഇപ്പോൾ കത്തി കയറുകയാണ്. മണിയുടെ സ്വഭാവത്തെ കുറിച്ചും അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ചും സംവിധായകൻ വിമർശിച്ചിരിക്കുന്നത്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന ഉണ്ടായിരിക്കുന്നത്. എന്നാൽ ഇപ്പോൾ ശാന്തിവിള ദിനേശിനെതിരെ സമൂഹത്തിൽ നിന്ന് രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.

മനോനില തകർന്നോ

മനോനില തകർന്നോ

സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ സംവിധായകൻ ആലപ്പി അഷറഫ് രംഗത്തെത്തിയിട്ടുണ്ട്. ഈ ശാന്തിവിള എന്താ ഇങ്ങനെ. നേരത്തെ കുറച്ച് പ്രശ്നം ഉണ്ടായിരുന്നു. ഇപ്പോൾ മനോനില പൂർണ്ണമായി തകർന്നോ. കലാഭവൻ മണി കേരളത്തിന്റെ മുത്താണ്. അതുകൊണ്ട് തന്നെ അതിൽ ജാതീയത കലർത്തരുതോ എന്നും അഷ്റഫ് പറയുന്നുണ്ട്.

താഴ്ന്ന ജാതിക്കാരോട്  അവഗണന

താഴ്ന്ന ജാതിക്കാരോട് അവഗണന

പണ്ടു മുതലെ ശാന്തിവിള ദിനേശന് താഴ്ന്ന ജാതിക്കാരെ ഇഷ്ടമല്ല. ഇനിയും ആ ചിന്ത മാറ്റുകയാണ് വേണ്ടത്. മനുഷ്യനെ സ്നേഹിക്കാൻ പഠിക്കും. നമ്മളെല്ലാം സഹോദരങ്ങളല്ലേ. ഇനിയെങ്കിലും ജാതി മത ചിന്തകൾ ഉപേക്ഷിച്ചൂടെ എന്നും ആലപ്പി അഷ്റഫ് ചോദിക്കുന്നുണ്ട്. ഉന്നത ജാതിയിലുള്ള ഒരുവൻ ക്വട്ടേഷൻ കൊടുത്താലും, സ്ത്രീകളെ പീഡിപ്പിച്ചാലും അത് ന്യായികരിക്കുന്ന തങ്ങളെ പൊതുസമൂഹം വിലയിരുത്തുന്നുണ്ടെന്നും മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിയെ പറഞ്ഞാൽ സഹിക്കില്ല

മണിയെ പറഞ്ഞാൽ സഹിക്കില്ല

മണിയ്ക്കെതിരെ ഉന്നയിക്കുന്ന പ്രസ്താവനകൾ തങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇനിയും അത് തുടർന്നാൽ നിയമ നടപടി നേരിടേണ്ടി വരും. മണിയെ സ്നേഹിക്കുന്ന ഉശിരുള്ള അഭിഭാഷകർ ഉണ്ട് ഈ നാട്ടിലുണ്ട്. കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ എന്ന അഹന്ത മാറ്റുന്നതാണ് നല്ലത്. ഇനിയും ഇത് തുടർന്ന് പോകാനാണ് വിചാരിച്ചിരിക്കുന്നതെങ്കിൽ കാലും കൈയും കെട്ടി കൊണ്ടു പോകുമെന്നും കൂട്ടിച്ചേർത്തു.

മണിയുമായി  തെറ്റാനുള്ള കാരണം

മണിയുമായി തെറ്റാനുള്ള കാരണം

ശാന്തിവിളയും കലഭവൻ മണിയും തമ്മിലുള്ള അഭിപ്രായ വ്യത്യസമുണ്ടായത് മാക്ടയിലെ ജനറൽ ബോഡി മീറ്റിങ്ങിൽ വച്ചാണ്. സൂപ്പർ താരങ്ങൾക്കെതിരെ സംസാരിച്ചതോടെയാണ് കലാഭവൻ മണി താനും തമ്മിൽ തെറ്റാനിടയായതെന്നും ശാന്തിവിള പറഞ്ഞു. മാക്ടയിൽ മീറ്റിങ്ങ് നടക്കുമ്പോൾ കലാഭവൻ മണി ഹൈദരാബാദിലായിരുന്നു. അന്നത്തെ എന്റെ സംഭാഷണം ഷാജി കൈലാസ് മണിയ്ക്ക് ഫോണിലൂടെ കേൾപ്പിച്ചു കൊടുത്തിരുന്നു. ഇതിനെ തുടർന്നാണ് ‍ഞങ്ങൾ തമ്മിൽ അകന്നതെന്ന് സംവിധായകൻ പറഞ്ഞു.

 മണി കാട്ടിക്കൂട്ടിയത് പുറത്തു പറയാൻ പറ്റില്ല

മണി കാട്ടിക്കൂട്ടിയത് പുറത്തു പറയാൻ പറ്റില്ല

പല വേദികളിലും അദ്ദേഹം അനുഭവിച്ച ഭാരിദ്രത്തെ കുറിച്ചു പറയാറുണ്ട്. എന്നാൽ സമ്പന്നനായപ്പോൾ അദ്ദേഹം ചെയ്ത കാര്യങ്ങൾ പുറത്തു പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോറസ്റ്റ് ഓഫീസർമാരെ വരെ അദ്ദേഹം തല്ലിയിരുന്നു. അത് ഇതിനൊരു ഉദാഹരണമാണ്, അന്ന് ജാതിയുടെ പേരിൽ മണിയെ മുൻ ഡിജിപി സെൻകുമാർ ന്യായികരിച്ചിരുന്നു. അന്ന് എനിയ്ക്ക് സെൻകുമാറിനോട് പുച്ഛമാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X