മോഹന്‍ലാലും ലോഹിതദാസുമൊക്കെ കോപ്പി അടിച്ചുവെന്നാണ് പറയുന്നത്! സത്യമെന്താണെന്ന് പറഞ്ഞ് ശാന്തിവിള ദിനേശ്
മലയാള സിനിമയുടെ പിന്നാമ്പുറത്ത് നടക്കുന്നതും അധികമാരും അറിയാത്ത കഥകള്‍ പറഞ്ഞ് വൈറലാവാറുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. യൂട്യൂബ് ചാനലിലൂടെയാണ് സിനിമാമേഖലയിലെ പല കഥകളും ദിനേശ് പറഞ്ഞിട്ടുള്ളത്. ഏറ്റവും പുതിയതായി മോഹന്‍ലാലും സിബി മലയിലും ലോഹിതദാസും സിനിമാക്കഥ മോഷ്ടിക്കുന്നവരാണ് എന്ന ആരോപണത്തെ കുറിച്ചാണ് താരം പറയുന്നത്.
ലോഹിതദാസ് തിരക്കഥയൊരുക്കി സിബി മലയില്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് കമലദളം. 1992 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. നടി മോനിഷയും പ്രധാനൊരു വേഷത്തിലെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

കമലദളം സിനിമയുടെ കഥ ലോഹിതദാസ് മോഷ്ടിച്ചതാണെന്ന തരത്തിലൊരു പ്രചരണം ഉയര്‍ന്ന് വന്നിരുന്നു. പാദമുദ്ര, രാജശില്‍പി തുടങ്ങിയ സിനിമകളുടെ സംവിധായകനായ ആര്‍ സുകുമാരനാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്. തന്റെ രാജശില്‍പി എന്ന സിനിമയുടെ കഥ മോഷ്ടിച്ചാണ് കമലദളം നിര്‍മ്മിച്ചതെന്നാണ് സുകുമാരന്‍ പറഞ്ഞിരുന്നത്.
എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവന തെറ്റാണെന്ന് ചൂണ്ടി കാണിക്കുകയാണ് ശാന്തിവിള ദിനേശ്. രണ്ട് സിനിമകളും വിരഹം അനുഭവിക്കുന്ന സ്ത്രീയുടെ കഥയാണ്. തന്റെ സിനിമയുടെ കഥ വായിക്കാന്‍ കൊടുത്തതിന് ശേഷമാണ് കമലദളം വരുന്നതെന്നും ആ സിനിമയുടെ പ്രിവ്യൂ കാണാന്‍ തന്നെയും രാജശില്‍പിയുടെ ക്യാമറമാന്‍ അടക്കമുള്ളവരെയും ക്ഷണിച്ചിരുന്നു.
ആദ്യ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ തങ്ങളുടെ കഥയാണിതെന്ന് മനസിലായെന്നാണ് സുകുമാരന്‍ പറഞ്ഞത്. അക്കാലത്ത് സിനിമയുടെ ആവശ്യങ്ങള്‍ക്കായി എല്ലാവരും രാമനിലയം എന്നയിടത്ത് താമസിച്ചിരുന്നു. അവിടെ വെച്ച് ലോഹിതദാസിന് രാജശില്‍പിയുടെ കഥ വായിക്കാന്‍ കൊടുത്തു. അദ്ദേഹമത് കമലദളത്തിന്റെ കഥയാക്കി മാറ്റി.
അന്ന് കഥയെഴുതുമ്പോള്‍ പല സംശയങ്ങളും ചോദിച്ച് ലോഹി വന്നിരുന്നതായിട്ടൊക്കെ സുകുമാരന്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഒരിക്കലും അതങ്ങനെയല്ലെന്നാണ് ദിനേശ് പറയുന്നത്. രണ്ട് സിനിമകളും രണ്ടാണ്.

ജീവിച്ചിരുന്നെങ്കില്‍ ലോഹിതദാസ് തന്നെ ഇതിലൊരു വിശദീകരണം നല്‍കിയേനെ. പിന്നെ പറയേണ്ടത് മോഹന്‍ലാലും സിബി മലയിലുമാണ്. അവര്‍ രണ്ട് പേരും ഇത്തരം കാര്യങ്ങളിലൊന്നും അഭിപ്രായം പറയുകയുമില്ല. എന്നാല്‍ രണ്ടും രണ്ട് സിനിമയല്ലേ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
മോഹന്‍ലാല്‍, സിബി മലയില്‍, ലോഹിതദാസൊക്കെ പ്രശസ്തരായത് കൊണ്ടാണ് അവരുടെ ചിത്രം ഹിറ്റായത്. താനത്രയ്ക്ക് ശ്രദ്ധിക്കപ്പെടാത്തതാണ് തന്റെ സിനിമ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയതെന്നാണ് ആര്‍ സുകുമാരന്‍ പറയുന്നത്.
സുകുമാരന്റെ വാദങ്ങളെയെല്ലാം പൊളിച്ചെഴുതി കൊണ്ടാണ് ശാന്തിവിള ദിനേശ് സംസാരിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ ഒരു നടനായി അംഗീകരിച്ചത് പോലും താനാണെന്ന് അടക്കം അദ്ദേഹം പറയുന്നുണ്ട്. ഇങ്ങനെ പറഞ്ഞത് ദേവരാജന്‍ മാസ്റ്ററാണെന്നും പറയുന്നു.
ഇതൊക്കെ എത്ര മണ്ടത്തരമാണെന്ന് അദ്ദേഹം ചിന്തിക്കുന്നു പോലുമില്ല. ശരിക്കും മരിച്ച് പോയ പല താരങ്ങളെ കുറിച്ച് പോലും പുള്ളി മണ്ടത്തരങ്ങള്‍ പറഞ്ഞ് കൊണ്ടേയിരിക്കുകയാണ്.
സ്റ്റാര്‍ട്ടിനും ആക്ഷനും ഇടയില്‍ അത്ഭുതം കാണിക്കുന്ന ആളാണ് മോഹന്‍ലാല്‍. ശരിക്കും മോഹന്‍ലാല്‍ ചെയ്ത തെറ്റ് എന്താണ്? പാദമുദ്ര എന്ന സിനിമയ്ക്ക് ഡേറ്റ് കൊടുത്തു എന്നതാണോ? ആര്‍ സുകുമാരന്‍ എന്ന ആളെ പുറംലോകം അറിഞ്ഞു.
ശരിക്കും ഇയാള്‍ സംവിധായകനാണെന്ന് എല്ലാവരും അറിഞ്ഞത് ആ സിനിമ കാരണമാണ്. നെടുമുടി വേണുവിനെ വെച്ച് ചെയ്യാനിരുന്ന സിനിമയാണ് പാദമുദ്ര. അത് വിറ്റ് പോകില്ലെന്ന് മനസിലായതോടെയാണ് മോഹന്‍ലാലിലേക്ക് വന്നതെന്നും ദിനേശ് പറയുന്നു.


Click it and Unblock the Notifications











