മോഹന്‍ലാലിന്‍റെ കല്യാണഫോട്ടോ എടുക്കാന്‍ ഡാന്‍സര്‍ തമ്പി സമ്മതിച്ചില്ലെന്ന് ശാന്തിവിള ദിനേശ്
താരങ്ങളെല്ലാം പങ്കെടുത്ത വിവാഹമായിരുന്നു മോഹന്‍ലാലിന്റേത്. പ്രണയവിവാഹമായിരുന്നു മോഹന്‍ലാലിന്റേയും സുചിത്രയുടേയും. ഇവരുടെ ജാതകം ചേരില്ലെന്നായിരുന്നു ജോത്സ്യന്‍ പറഞ്ഞത്. ആ വാക്കുകളെ കാറ്റില്‍ ഫരത്തുന്ന ജീവിതമായിരുന്നു ഇവര്‍ നയിച്ചത്.
സിനിമാകുടുംബത്തിലെ അംഗമായിരുന്നു സുചിത്ര. സഹോദരനും അച്ഛനുമെല്ലാം ഈ രംഗത്ത് സജീവമായിരുന്നു. സിനിമകളിലൂടെ മോഹന്‍ലാലിനെ കണ്ടപ്പോള്‍ ഇഷ്ടം തോന്നുകയായിരുന്നു സുചിത്രയ്ക്ക്. കത്തുകളിലൂടെ ആ ഇഷ്ടം സുചിത്ര അറിയിച്ചിരുന്നു. ഇവരുടെ പ്രണയവും ആ ബന്ധം വിവാഹത്തിലേക്കെത്തിയതിനെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ നേരത്തെ തന്നെ വൈറലായി മാറിയതാണ്.
സിനിമാലോകം ഒന്നടങ്കം പങ്കെടുത്തിരുന്നു ഇവരുടെ വിവാഹത്തില്‍. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മോഹന്‍ലാലിന്റെ വിവാഹസമയത്തുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

മോഹന്‍ലാലിന്റെ വിവാഹത്തിന്റെ ഫോട്ടോ പകര്‍ത്താനായുള്ള ശ്രമത്തിലായിരുന്നു ഫോട്ടോഗ്രാഫര്‍മാര്‍. എന്നാല്‍ അവരെ ആരേയും ചിത്രം പകര്‍ത്താനായി സമ്മതിച്ചിരുന്നില്ല. മോഹന്‍ലാലിന്റെ അച്ഛനായ വിശ്വനാഥന്‍ നായര്‍ പറഞ്ഞിട്ട്‌പോലും ഡാന്‍സര്‍ തമ്പി അത് സമ്മതിച്ചിരുന്നിലെന്നും ശാന്തിവിള ദിനേശ് പറയുന്നു. താരങ്ങളും സംവിധായകരുമെല്ലാം അടുത്ത ബന്ധമുണ്ടായിരുന്ന ആളായിരുന്നു ഡാന്‍സര്‍ തമ്പി.
Recommended Video
മോഹന്‍ലാലിനും മമ്മൂട്ടിക്കും ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാനും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുമെല്ലാം ഡാന്‍സര്‍ തമ്പി മുന്നിലുണ്ടായിരുന്നു. സ്വന്തം പ്രവര്‍ത്തികൊണ്ട് തന്നെയാണ് തമ്പി മോഹന്‍ലാലിനും മമ്മൂട്ടിക്കും അന്യനായി മാറിയതെന്നും ശാന്തിവിള ദിനേശ് പറയുന്നു. സൂപ്പര്‍താരങ്ങളുടെ സിനിമകളില്‍ സജീവമായി തമ്പിയുടെ സാന്നിധ്യമുണ്ടാവാറുണ്ടായിരുന്നു. ലൊക്കേഷനില്‍ ആളുകളെ നിയന്ത്രിക്കാനും അദ്ദേഹം മുന്നിലുണ്ടാവാറുണ്ടായിരുന്നു. ചില മാധ്യമങ്ങളിലൂടെ തമ്പി നടത്തുന്ന ആരോപണങ്ങളൊന്നും ന്യായീകരിക്കാനാവുന്നതല്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications











