»   » കൊടും വരള്‍ച്ചയുടെ കഥയുമായി സന്തോഷ് ഏച്ചിക്കാനത്തിന്റെ പുതിയ ചിത്രം വരുന്നു

കൊടും വരള്‍ച്ചയുടെ കഥയുമായി സന്തോഷ് ഏച്ചിക്കാനത്തിന്റെ പുതിയ ചിത്രം വരുന്നു

Posted By:
Subscribe to Filmibeat Malayalam

കൊച്ചി : നമ്മുടെ നാട് അഭിമുഖീകരിക്കാന്‍ പോവുന്ന വലിയ പ്രതിസന്ധിയാണ് ജലക്ഷാമം. മുന്നറിയിപ്പ് നല്‍കേണ്ടത് അത്യാവശ്യം. അതിനായിട്ടുള്ള തിരക്കിലാണ് സന്തോഷ് ഏച്ചിക്കാനം. യഥാര്‍ത്ഥ കഥയാണ് സന്തോഷ് പുതിയ സിനിമയിലുടെ പറയുന്നത്.

നവാഗതനായ സബാഹ് സംവിധാനം ചെയ്യുന്ന ചിത്രം റെയിന്‍ഡ്രോപ്‌സ് ഫിലിംസിന്റെ ബാനറില്‍ ജുനൈദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. പരുത്തിപ്പുള്ളി എന്ന ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണ്.

santhosh-echikkanam

പരുത്തിപുള്ളിയില്‍ ഒരു ഇടത്തരം ഹോട്ടല്‍ നടത്തുന്നയാളാണ് സുരാജ് കഥാപാത്രമായ സുബ്രഹ്മണ്യന്‍. കൊടും വരള്‍ച്ചയേയും അതുവഴി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളേയും കുറിച്ച് സുബ്രഹ്മണ്യന്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ആരും അതിനെ കാര്യമായി എടുക്കാറില്ല.

അവസാനം വേനലില്‍ എല്ലാ കിണറുകളും വറ്റിയപ്പോള്‍ സുബ്രഹ്മണ്യന്റെ.കിണറില്‍ മാത്രം വെള്ളം അവശേഷിക്കുന്നു. തുടര്‍ന്ന് അയാള്‍ക്കും കുടുംബത്തിനും നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയിലുടെ അവതരിപ്പിക്കുന്നത്.

English summary
Santhosh Echikanam's new flick coming, featuring severe drought
Please Wait while comments are loading...

Malayalam Photos

Go to : More Photos