»   » മാസ്, ക്ലാസ്, ത്രില്ലര്‍, മമ്മൂട്ടിയുടെ മാരക ലുക്കും; ഗ്രേറ്റ് ഫാദറിനെ കുറിച്ച് സന്തോഷ് കീഴാറ്റൂര്‍

മാസ്, ക്ലാസ്, ത്രില്ലര്‍, മമ്മൂട്ടിയുടെ മാരക ലുക്കും; ഗ്രേറ്റ് ഫാദറിനെ കുറിച്ച് സന്തോഷ് കീഴാറ്റൂര്‍

By: Rohini
Subscribe to Filmibeat Malayalam

ചുരുക്കം ചില ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് സന്തോഷ് കീഴാറ്റൂര്‍. വില്ലന്‍ വേഷവും സഹതാരവേഷവും തനിക്ക് ഒരുപോലെ വഴങ്ങും എന്ന് തെളിച്ച സന്തോഷിന്റെ പുതിയ ചിത്രം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമാണ്.

മുന്തിരി വള്ളികള്‍ തളിര്‍ക്കുന്നത് കണ്ട് ഫ്ലാറ്റായി; തെലുങ്ക് സൂപ്പര്‍സ്റ്റാറിന് വീണ്ടുമൊരു മോഹം!


മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ദ ഗ്രേറ്റ് ഫാദറിനെ കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സന്തോഷ് വാചാലനായി. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


നാല് പ്രധാന ചേരുവകള്‍

ഇമോഷണല്‍ - മാസ് - ക്ലാസ് - ത്രില്ലര്‍ ഗണത്തില്‍ പെടുത്താന്‍ കഴിയുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍ എന്ന് സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. പോരാത്തതിന് മമ്മൂട്ടിയുടെ മാരകമായ ലുക്കും.


മമ്മൂക്കയ്‌ക്കൊപ്പം

ദ ഗ്രേറ്റ് ഫാദില്‍ മികച്ചൊരി വേഷമാണ് സന്തോഷ് കൈകാര്യം ചെയ്യുന്നത്. നേരത്തെ സന്തോഷ് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച മുന്നറിയിപ്പ്, വര്‍ഷം, പത്തേമാരി എന്നീ ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു.


ദ ഗ്രേറ്റ് ഫാദര്‍

അച്ഛന്‍ മകള്‍ ബന്ധത്തിന്റെ കഥയാണ് ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍. സ്‌നേഹ മമ്മൂട്ടിയുടെ ഭാര്യയായും ബേബി അനിഘ മകളായും എത്തുന്നു. ആര്യ, മാളവിക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.


നിര്‍മാണം ആഗസ്റ്റ് സിനിമാസ്

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ആര്യ, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. മാര്‍ച്ച് മാസത്തില്‍ സിനിമ റിലീസ് ചെയ്യും
English summary
Santhosh Keezhattoor about The Great Father
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam