മകന്‍ അച്ഛനെ വിളിച്ച് സുഖവിവരം തിരക്കി! മോഹന്‍ലാലിനെക്കുറിച്ച് സന്തോഷ് കീഴാറ്റൂര്‍! കുറിപ്പ് വൈറല്‍!
മോഹന്‍ലാലിനെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് സന്തോഷ് കീഴാറ്റൂര്‍. ലോക് ഡൗണ്‍ സമയത്ത് അദ്ദേഹം വിളിച്ച് സുഖഖവിവരം തിരക്കിയതിന്റെ സന്തോഷമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്. നേരത്തെ മണിക്കുട്ടനും മോഹന്‍ലാലിനെക്കുറിച്ച് വാചാലനായി എത്തിയിരുന്നു.
ഇന്നത്തെ സന്ധ്യ മറക്കാൻ പറ്റില്ല, മകൻ ( പുലിമുരുകൻ)അച്ഛനെ വിളിച്ച് സുഖവിവരം അന്യോഷിച്ചുവെന്ന് പറഞ്ഞായിരുന്നു സന്തോഷ് കീഴാറ്റൂരിന്‍റെ കുറിപ്പ് തുടങ്ങുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുറിപ്പിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.
മലയാളത്തിന്‍റെ അഭിമാനം പത്മശ്രീ മോഹൻലാൽ നമ്മുടെയൊക്കെ പ്രിയപ്പെട്ട ലാലേട്ടൻ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചു. അമ്മയോട് കുറേ നേരം സംസാരിച്ചു. എന്താ പറയാ, സന്തോഷം അടക്കാൻ പറ്റുന്നില്ല. മലയാള സിനിമയിൽ കുറച്ചു കാലമേ ആയിട്ടുള്ളു ഞാൻ. ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചു വരുന്നു. ലാലേട്ടന്‍റെ മനസ്സിലൊക്കെ എന്നെപ്പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക, ഇതിൽപ്പരം സന്തോഷം എന്താ വേണ്ടത്.

എന്‍റെ സ്വപ്ന പദ്ധതിയെ പറ്റി(നാടകആംഫിതീയേറ്റർ ) ഒരു തവണ ലാലേട്ടനോട് പറഞ്ഞിരുന്നു. അതിന്‍റെ നിർമ്മാണത്തെക്കുറിച്ചടക്കം ഈ സമയത്ത് ഓർത്ത് ചോദിക്കുന്നു .നാടകത്തെ കുറിച്ച് അന്വേഷിക്കുന്നു. എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങള്. സംസാരത്തിൽ മുഴുവൻ സ്നേഹവും കരുതലും. അതെ ലാലേട്ടാ, ഈ ഇരുണ്ട കാലത്തെ നമ്മൾ അതിജീവിക്കും. മറക്കില്ല ലാലേട്ടാ ഇന്നത്തെ ഫോൺ വിളിക്ക് ഒരു മഴ നനഞ്ഞ സുഖമുണ്ട്.
ലോക മലയാളികൾ കാത്തിരിക്കുന്നു കുഞ്ഞാലിമരക്കാറെ ,റാമിനെ, എമ്പുരാനെ, ബറോസിനെ അണിയറയിൽ ഒരുങ്ങുന്ന നിരവധി നടന വിസ്മയങ്ങൾ കാണാൻ.
ഈ ദുരിത സമയത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യ, വിജയരാഘവൻചേട്ടൻ, സലിംകുമാർ, നന്ദുഏട്ടൻ, സിദ്ധിക്ക, കൃഷ്ണപ്രസാദ് തുടങ്ങിയവരൊക്കെ വിളിച്ച് സുഖവിവരം അന്വേഷിക്കുന്നു. സഹപ്രവർത്തകരോടുള്ള കരുതൽ. ഒരുപാട് സ്നേഹം പ്രിയപ്പെട്ടവരെ, നമ്മളീ കാലത്തെ അതിജീവിക്കും. മലയാള സിനിമ പൂർവ്വാധികം ശക്തിയോടെ മുന്നേറും, സ്റ്റേ ഹോം, സ്റ്റേ സേഫ് ഇതായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്.


Click it and Unblock the Notifications











