കുപ്പിവള, ഓര്‍മ്മ എന്നീ ചിത്രങ്ങൾക്ക് ശേഷം ''നാളേയ്ക്കായി''; സന്തോഷ് കീഴാറ്റൂർ നായകനാകുന്നു
കുപ്പിവള, ഓര്‍മ്മ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നാളേയ്ക്കായ്'.ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തിരുവനന്തപുരം വേളാവൂര്‍ ക്ഷേത്രത്തില്‍ നടന്നു. സ്വിച്ചോണ്‍ കര്‍മ്മം, പ്രശസ്ത അഭിനേത്രി ശ്രീലതാ നമ്പൂതിരിയാണ് നിര്‍വ്വഹിച്ചത്. സന്തോഷ് കീഴാറ്റൂര്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദിനനാഥന്‍ എന്ന അവിവാഹിതനായ നാല്‍പ്പതുകാരന്‍ ബാങ്കുദ്യോഗസ്ഥന്റെയും അയാളുടെ ജീവിതത്തിലേക്ക്, ഒരു റോഡ് ആക്‌സിഡന്റിലൂടെ തികച്ചും ആകസ്മികമായി കടന്നുവരുന്ന റോസ്‌ലിന്‍ എന്ന അധ്യാപികയുടെയും വൈകാരിക ബന്ധങ്ങുടെ കഥ പറയുന്ന സിനിമയാണ് 'നാളേയ്ക്കായ്'.
പുതിയ കാലത്ത് ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്ന ഒരു കാലഘടനയില്‍, വൈകാരികമായ അവഗണനകള്‍ക്കും തിരസ്‌ക്കരണങ്ങള്‍ക്കും സമാശ്വാസമായി നമ്മളെത്തിപ്പിടിക്കുന്ന കരുതലിന്റെയും സ്വീകാര്യതയുടെയും കഥ പറയുന്ന ചിത്രം കൂടിയാണ് നാളേയ്ക്കായ്.കേന്ദ്ര കഥാപാത്രമായ ദിനനാഥിനെ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുമ്പോള്‍, റോസ്‌ലിനെ പുതുമുഖമായ ബെന്നജോണും ലോറന്‍സ് ഡിക്കോസ്റ്റയെ സജീവ് വ്യാസയും അവതരിപ്പിക്കുന്നു.
സിദ്ധാര്‍ത്ഥ് ശിവ, കൃഷ്ണ പ്രസാദ്, സജീവ് വ്യാസ, ഷിബുലബാന്‍, നൗഷാദ് ഷാഹുല്‍, ആര്‍ ജെ സുരേഷ്, ജയ്‌സപ്പന്‍ മത്തായി, കെ.പി. സുരേഷ്‌കുമാര്‍, പ്രണവ്, ശ്രീലതാ നമ്പൂതിരി, ബെന്ന ജോണ്‍, നന്ദന, ആമി, ആശാ നായര്‍, മണക്കാട് ലീല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് വി.കെ. അജിതന്‍ കുമാറാണ്. ഛായാഗ്രഹണം - പുഷ്പന്‍ ദിവാകരന്‍, എഡിറ്റിംഗ് - കെ. ശ്രീനിവാസ്, ഗാനരചന - ജയദാസ്, സംഗീതം, പശ്ചാത്തല സംഗീതം - രാജീവ് ശിവ, ആലാപനം - സരിത രാജീവ്, പിആര്‍ഓ - അജയ് തുണ്ടത്തില്‍.


Click it and Unblock the Notifications