ദുല്‍ഖറിന്റെ അച്ഛന്‍, മമ്മൂട്ടിയുടെ വില്ലന്‍!!

By Aswathi

സന്തോഷ് കീഴാറ്റൂര്‍, അങ്ങനെ പറഞ്ഞാല്‍ ഈ നടനെ അധികമാര്‍ക്കും അറിയണം എന്നില്ല. പക്ഷെ ഇദ്ദേഹം അഭിനയിച്ച ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേര് പറഞ്ഞാല്‍ ആര്‍ക്കും അറിയാതെയല്ല. അഭിനയിച്ച കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്നുവെങ്കില്‍ അത് തന്നെയാണ് ഒരു നടന്റെ വിജയവും.

ഇനി ആളാരാണെന്ന് വ്യക്തമാക്കാം, ദുല്‍ഖര്‍ സല്‍മാന്റെ അച്ഛന്‍, മമ്മൂട്ടിയുടെ വില്ലന്‍!. അതെ വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ അച്ഛന്റെ വേഷമിട്ട കള്ളന്‍ കുഞ്ഞുണ്ണിയുടെ അഭിനയ ജീവിതം ഇപ്പോള്‍ വര്‍ഷം എന്ന മമ്മൂട്ടി ചിത്രത്തിലെ മന്ത്രി മേല്‍പ്പാലം സതീഷ് ബാബുവില്‍ എത്തി നില്‍ക്കുന്നു. തീര്‍ച്ചയായും, നാളത്തെ മലയാള സിനിമയിലെ മികച്ച സഹനടനാകാന്‍ പോകുന്ന സന്തോഷ് കീഴാറ്റൂരിനെ ഒന്ന് പരിചയപ്പെടുത്താം.

അഭിനയം രക്തത്തിലലിഞ്ഞ നാടകനടന്‍

ദുല്‍ഖറിന്റെ അച്ഛന്‍, മമ്മൂട്ടിയുടെ വില്ലന്‍!!

കൂഴാറ്റൂര്‍ ഗ്രാമത്തില്‍ വളര്‍ന്ന സന്തോഷിന്റെ ബാല്യം തൊട്ടേ നാടകമുണ്ട്. വീട്ടുമുറ്റത്തെ നാടകക്യാമ്പുകള്‍ കണ്ടുവളര്‍ന്ന കുട്ടിക്കാലം. അഞ്ചാ ക്ലാസില്‍ പഠിക്കുമ്പോള്‍ പകരക്കാരന്റെ റോളില്‍ ആദ്യമായി അരങ്ങല്‍ കയറി. പിന്നീട് ആ വേഷം സ്ഥിരപ്പെട്ടു.

നാടകം ജീവിതത്തിലലിഞ്ഞു

ദുല്‍ഖറിന്റെ അച്ഛന്‍, മമ്മൂട്ടിയുടെ വില്ലന്‍!!

പതിനാറാം വയസ്സില്‍ പ്രൊഫഷനല്‍ നാകത്തിലേക്ക് തിരിഞ്ഞു. പഴശിരാജ, സ്വാതന്ത്ര്യത്തിന്റെ മുറിവുകള്‍, അവതാരപുരുഷന്‍, ചെഗുവേര, കോട്ടയത്ത് തമ്പുരാന്‍, കര്‍ഷക രാജാവ് എന്നിങ്ങനെ നിരവധി നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ചക്രത്തിലൂടെ സിനിമയില്‍

ദുല്‍ഖറിന്റെ അച്ഛന്‍, മമ്മൂട്ടിയുടെ വില്ലന്‍!!

സംവിധായകന്‍ രാജീവ് രവിയുമായുള്ള സൗഹൃദത്തില്‍ നിന്നാണ് ലോഹിതദാസിനെ പരിചയപ്പെടുന്നത്. ആ പരിചയം ചക്രമെന്ന സിനിമയിലേത്തിച്ചു. പക്ഷെ ആ വേഷം അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെ ക്യാമറയ്ക്ക് പിന്നിലേക്ക് മാറി.

സിനിമയ്ക്ക് പിന്നില്‍

ദുല്‍ഖറിന്റെ അച്ഛന്‍, മമ്മൂട്ടിയുടെ വില്ലന്‍!!

കുറേ കാലം കമലിന്റെയും ടി വി ചന്ദ്രന്റെയും സംവിധാനസഹായിയായി പ്രവര്‍ത്തിച്ചു. ഇതിനിടയിലും അഭിനയമോഹം ഒളിമങ്ങാതെ മനസില്‍ തന്നെയുണ്ടായിരുന്നു.

നടനിലൂടെ സ്വപ്‌ന സാഫല്യം

ദുല്‍ഖറിന്റെ അച്ഛന്‍, മമ്മൂട്ടിയുടെ വില്ലന്‍!!

ഏറെ നാളത്തെ സ്വപ്‌നസാഫല്യമായിരുന്നു നടന്‍ എന്ന ചിത്രത്തിലെ വേഷം. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നാടകക്കാരന്റെ വേഷത്തില്‍ തന്നെയാണ് സന്തോഷ് എത്തിയത്. തന്റെ അഭിനയ മോഹം പൂവണിയുകയായിരുന്നു ഇതിലൂടെയെന്നാണ് സന്തോഷ് പറയുന്നത്.

ഭാഗ്യമായ കള്ളന്‍

ദുല്‍ഖറിന്റെ അച്ഛന്‍, മമ്മൂട്ടിയുടെ വില്ലന്‍!!

സംവിധായകന്‍ രതീഷ് അമ്പാട്ട് വഴിയാണ് ലാല്‍ ജോസിനെ പരിചയപ്പെടുന്നത്. വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ ഒരു കള്ളന്റെ വേഷമായിരുന്നു സന്തോഷിന്. ദുല്‍ഖര്‍ സല്‍മാന്റെ അച്ഛന്റെ വേഷം

വിക്രമാദിത്യനെ കുറിച്ച്

ദുല്‍ഖറിന്റെ അച്ഛന്‍, മമ്മൂട്ടിയുടെ വില്ലന്‍!!

സന്തോഷിനെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത് വിക്രമാദിത്യനിലൂടെയാണ്. കുഞ്ഞുണ്ണി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. പലരും ഇന്നും ആ പേരില്‍ വിളിക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്ന് സന്തോഷ് പറഞ്ഞു.

കഴിവ് തിരിച്ചറിഞ്ഞത് ലാല്‍ജോസ്

ദുല്‍ഖറിന്റെ അച്ഛന്‍, മമ്മൂട്ടിയുടെ വില്ലന്‍!!

തന്നിലെ നടനെ കണ്ടെത്തിയത് ലാല്‍ജോസ് ആണെന്നാണ് സന്തോഷ് പറയുന്നത്. ആ കഥാപാത്രം നല്‍കാന്‍ അദ്ദേഹം കാണിച്ച ധൈര്യം തന്റെ ഭാഗ്യമായിരുന്നു. ആ വേഷം ശ്രദ്ധിക്കപ്പെട്ടതിന് ശേഷം ഒത്തിരി അവസരങ്ങള്‍ വന്നു.

മമ്മൂട്ടിയ്‌ക്കൊപ്പം വര്‍ഷം

ദുല്‍ഖറിന്റെ അച്ഛന്‍, മമ്മൂട്ടിയുടെ വില്ലന്‍!!

ആഴ്ചകള്‍ക്ക് മുമ്പ് റിലീസായ, രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷമാണ് സന്തോഷിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയത്. മമ്മൂട്ടിയുടെ പ്രതിനായകന്റെ വേഷം. ഇപ്പോള്‍ മന്ത്രി മേല്‍പ്പാലം സതീഷ് ബാബുവായാണ് സന്തോഷ് മലയാളികള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്.

പുതിയ ചിത്രങ്ങള്‍

ദുല്‍ഖറിന്റെ അച്ഛന്‍, മമ്മൂട്ടിയുടെ വില്ലന്‍!!

ദിലീപ് നായകനായി എത്തുന്ന ഇവന്‍ മര്യാദരാമന്‍, ഫഹദ് ഫാസില്‍ ചിത്രം മറിയംമുക്ക്, മമ്മൂട്ടിക്കൊപ്പം പത്തേമാരി, മോഹന്‍ലാലിനൊപ്പം സത്യന്‍ അന്തിക്കാട് ചിത്രം ഇങ്ങനെ നീളുന്നു സന്തോഷിന്റെ പുതിയ ചിത്രങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X