twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പലതവണ കലഹിച്ചിട്ടുണ്ട്! ഇനി വിളിക്കില്ലായിരിക്കും അല്ലേ എന്ന് ചോദിക്കും! സന്തോഷ് പാലിയുടെ കുറിപ്പ്!

    |

    പ്രേക്ഷകരെ ഏറെ ഞെട്ടിച്ചൊരു മരണവാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. അവതാരകയും ഗായികയുമായ ജേജ ജോണിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നച്. അടുക്കളയില്‍ കഴുത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഒരു ദിവസത്തെ പഴക്കമുണ്ടായിരുന്നു മൃതദേഹത്തിനെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ജേജി ജോണിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അവതാരകനായ സന്തോഷ് പാലി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ജേജിയുമായുള്ള സൗഹൃദത്തെക്കുറിച്ച് കുറിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

    കലഹിച്ചിട്ടുണ്ട്. പല തവണ. ഷൂട്ടിംഗ് ഫ്ലോറിൽ വെച്ച്. അക്കൂട്ടത്തിൽ അവർ കലഹിക്കാത്ത ആരെങ്കിലുമുണ്ടോ ?സംശയമായിരുന്നു. പക്ഷെ പാക്ക് അപ്പ് വിളിക്കും മുൻപ് ഒന്നും സംഭവിക്കാത്ത വിധം വന്നു ഹഗ് ചെയ്യും. എന്നിട്ടു ചോദിക്കും ഇനി എന്നെ വിളിക്കില്ലായിരിക്കും അല്ലെ എന്ന്, പിന്നെയും വിളിച്ചു പല തവണ. റോസ് ബൗൾ എന്ന കേബിൾ ടെലിവിഷനിലെ കുക്കറി ഷോയിൽ നിന്നും സാറ്റലൈറ്റ് ചാനലിന്റെ റിയാലിറ്റി ഷോ ലോകത്തേക്ക് ഞാൻ ക്ഷണിക്കുമ്പോൾ ചാനലിൽ തന്നെ മുറുമുറുപ്പുകളുണ്ടായിരുന്നു. ചിത്രങ്ങള്‍ക്ക് കടപ്പാട്: സന്തോഷ് പാലി പേസ്ബുക്ക് പേജ്‌.

    അഹങ്കാരവും തന്‍പോരിമയും

    അഹങ്കാരവും തന്‍പോരിമയും

    അന്ന് അവരുടെ അല്പവസ്ത്രങ്ങളുടെ പേരിലുള്ള അസ്വസ്ഥതകൾ പലരും പ്രകടമാക്കിയിരുന്നെങ്കിലും ആത്മവിശ്വാസത്തോടെ ജേജി നിവർന്നു നിന്നു. തുളച്ചു പറിയ്ക്കുന്ന ചില തുറിച്ചു നോട്ടങ്ങളെ നല്ല മുട്ടൻ ഓസ്‌ഫോർഡ് തെറി പറഞ്ഞു മടക്കി അയച്ചു. ആ വിമർശകർ തന്നെകാണാനായി തന്നെ ഇരിക്കുന്നവരാണെന്നു വിശ്വസിച്ചു. സാമാന്യ പ്രേക്ഷകന് ദഹിക്കാത്ത തന്റേടവും താൻപോരിമയും ഒരലങ്കാരമായിത്തന്നെ കൊണ്ട് നടന്നു. മാദകത്വത്തിന്റെ ശരീരഭാഷയും പറക്കുന്ന ചുംബനങ്ങളും നൽകുന്ന ആദ്യ വിധികർത്താവിനെ കണ്ടു നർത്തകർക്കും ആവേശം.

    ചോദ്യം ചെയ്യേണ്ടിവന്നു

    ചോദ്യം ചെയ്യേണ്ടിവന്നു

    ലിഖിതമായ വിധിപ്രസ്താവങ്ങളെ ജേജി കണ്ണിറുക്കി പ്രതിരോധിച്ചു. ഒരു ഷെഡ്യൂളിന്റെ പാക്ക് അപ്പിന് മുന്നോടിയായി ലാസ്റ്റ് പെർഫോമൻസ് കഴിഞ്ഞ നേരം .
    നർത്തന മികവിനേക്കാൾ താരതമ്യേന മോശമായി പെർഫോം ചെയ്ത ഒരു ടീമിന് അംഗസൗന്ദര്യത്തിനു ജേജി മാർക്കിട്ടപ്പോൾ എനിക്ക് ചോദ്യം ചെയ്യേണ്ടി വന്നു. അന്നും കലഹിച്ചു. ആ ചൂടിന് പറഞ്ഞതിനെ ന്യായീകരിക്കാൻ വേദിയിൽ കയറി .
    ഞാൻ ഫ്ലോറിൽ നിന്നും ഇറങ്ങിപ്പോയി. കുറച്ചു കഴിഞ്ഞു പുറകിൽ വന്നു സോറി പറഞ്ഞു പിന്നീട് ചോദിച്ചു. ‘ ഇനി എന്നെ വിളിക്കത്തില്ലായിരിക്കും അല്ലെ എന്ന് ?

    ഇപ്പോള്‍ സമാധാനമായി

    ഇപ്പോള്‍ സമാധാനമായി

    അതെ ,ആ ഷോ അന്നവസാനിച്ചു. പിന്നീട് ഞാൻ ജേജിയെ വിളിച്ചിട്ടില്ല. എട്ടോളം വർഷങ്ങൾ കഴിഞ്ഞു . രണ്ടു വർഷങ്ങൾക്കു മുൻപ് ഫേസ്ബുക്ക് ഇന്‍ബോക്സ് സന്ദേശത്തിൽ ജേജിയെ ഞാൻ എന്തിനാണ് ബ്ലോക്ക്ചെയ്തത് എന്ന് ചോദിച്ചു. ബോധപൂർവം ഞാൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് മറുപടി നൽകി . ഓക്കേ ഇപ്പോൾ സമാധാനമായെന്നു മറുപടി സന്ദേശവും വന്നു.

    ജേജിയെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത് ?

    ജേജിയെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത് ?

    ഞാൻ കണ്ടു തുടങ്ങുമ്പോൾ മുതൽ അരക്ഷിതമായ എന്തോ ഒന്ന് ജേജിയെ അലട്ടിയിരുന്നു എന്ന് തോന്നിയിരുന്നു. ആ അസ്വസ്ഥതകൾ അവരുടെ കലഹങ്ങൾക്കു കാരണവുമായി തീർന്നിരുന്നു. അവരുടെ സ്വകാര്യതകൾക്കു മേൽ കണ്ണുകൾ പായിക്കാൻ മനസ്സോ സമയമോ അനുവദിക്കാതിരുന്ന ആ കാലഘട്ടത്തിലെ പ്രൊഫഷണൽ സൗഹൃദത്തിന് ആരോഗ്യപരമായ ഒരകലം പാലിച്ചു ഞാനും മാറി നിന്നു.

    കലഹങ്ങളും വിയോജിപ്പുകളും നിര്‍വീര്യമാക്കുന്നു

    കലഹങ്ങളും വിയോജിപ്പുകളും നിര്‍വീര്യമാക്കുന്നു

    ഒരിക്കലും ഒരു കുലസ്ത്രീയാവാൻ ജേജി ശ്രമിച്ചിട്ടില്ല. ശ്രമിച്ചാലും ആ ‘Haute couture '
    ശരീരത്തെയോ മനസ്സിനെയോ അതിനനുവദിക്കില്ലായിരുന്നു. വാട്ട് ഈസ് ലൈഫ് വിത്തോട്ട് എ സ്ലൈസ് ഓഫ് മിസ്റ്ററി' ?ആ ദുരൂഹത ഇതാ ഇന്ന് ആ മരണത്തിലും ജേജി പിൻതുടർന്നു. ഏതു കലഹങ്ങളെയും വിയോജിപ്പുകളെയും നിർവീര്യമാക്കുന്നതാണ് മരണം എന്ന പരമമായ സത്യമെന്നുമായിരുന്നു സന്തോഷ് പാലി കുറിച്ചത്.

    Read more about: death മരണം
    English summary
    Santhosh Palee remembering Jagee John, Facebook post viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X