ഉരുക്ക് ഡാ, സന്തോഷ് പണ്ഡിറ്റിന്‍റെ ഉരുക്ക് സതീശന്‍ തിയേറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്തുവിട്ടു!!!

മുഖ്യധാരാ സിനിമകളുടെ രീതിയില്‍ നിന്നും വ്യത്യസ്തമായാണ് സന്തോഷ് പണ്ഡിറ്റ് സിനിമയൊരുക്കാറുള്ളത്. കഥ തിരക്കഥ സംവിധാനം നിര്‍മ്മാണം എന്നുവേണ്ട സിനിമയിലെ സമസ്ത മേഖലകളിലും കൈവെച്ചാണ് അദ്ദേഹം സിനിമയെടുക്കുന്നത്. രൂക്ഷവിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല. അടുത്തിടെ മമ്മൂട്ടിക്കൊപ്പം മാസ്റ്റര്‍പീസില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. മലയാളത്തിന്റെ സ്വന്തം താരമായ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടനാണ് താനെന്ന് താരം വ്യക്തമാക്കിയിരുന്നു.

കൃഷ്ണനും രാധയുമെന്ന ചിത്രവുമായാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പിന്നീട് സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി നിരവധി സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഇന്നിപ്പോള്‍ പുതിയ ചിത്രമായ ഉരുക്ക് സതീശന്റെ തിരക്കിലാണ് അദ്ദേഹം. നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണെന്ന സന്തോഷവാര്‍ത്തയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

കാത്തിരിപ്പിന് വിരാമം

കാത്തിരിപ്പിന് വിരാമം

നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഉരുക്ക് സതീശന്‍ തിയേറ്ററുകളിലേക്കെത്തുന്നത്. ആക്ഷനും മനോഹരമായ ഗാനങ്ങളും കൊണ്ട് സമ്പന്നമാണ് ഈ സിനിമയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചിത്രത്തിനായി അദ്ദേഹം നടത്തിയ തയ്യാറെടുപ്പുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രഖ്യാപനം മുതലുള്ള പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാറുണ്ട്.

പുതിയ ഗാനം പുറത്തുവിട്ടു

പുതിയ ഗാനം പുറത്തുവിട്ടു

സ്വന്തം സിനിമയിലെ ഗാനരചനയും ആലാപനവുമെല്ലാം അദ്ദേഹം തന്നെയാണ് നിര്‍വഹിക്കാറുള്ളത്. റിലീസിന് മുന്നോടിയായി ഉരുക്ക് സതീശനിലെ ഗാനം അദ്ദേഹം പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഗാനം വൈറലായത്. വിമര്‍ശിക്കാന്‍ വേണ്ടിയാണെങ്കില്‍ക്കൂടിയും അളുകള്‍ തന്‍രെ സിനിമ കാണാനെത്തുന്നതില്‍ സംതൃപ്തനാണ് സന്തോഷ് പണ്ഡിറ്റ്. പാവക്കുഞ്ഞിനു പാട്ടറിയാം പാടുന്നില്ലല്ലോ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്.

ജൂണ്‍ ഒന്നിന് തിയേറ്ററുകളിലേക്ക്

ജൂണ്‍ ഒന്നിന് തിയേറ്ററുകളിലേക്ക്

റിയലിസ്റ്റിക് ചിത്രമെന്ന അവകാശവാദവുമായാണ് ഉരുക്ക് സതീശനെത്തുന്നത്. ജൂണ്‍ ഒന്നിന് റിലീസ് ചെയ്യുന്ന സിനിമയുടെ തിയേറ്റര്‍ ലിസ്റ്റ് ഉടന്‍ തതന്നെ പോസ്റ്റ് ചെയ്യുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. പതിവ് നായികാനായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

രൂപം കൊണ്ട് വിലയിരുത്തരുത്

രൂപം കൊണ്ട് വിലയിരുത്തരുത്

ജീവിതത്തിൽ രൂപ൦ കൊണ്ടോ ഭാവ൦ കൊണ്ടോ ആരെയും വിലയിരുത്തരുത്. മുഷിഞ്ഞ വസ്ത്രത്തിനുള്ളിലെ ഹൃദയ൦ പവിത്രമാവാമെന്നതുപോലെ, ചിരിക്കുന്ന മുഖങ്ങള്‍ സൂചിപ്പിക്കുന്നത് അവർക്ക് ദുഃഖമില്ലെന്നല്ല, അത് കൈകാര്യ൦ ചെയ്യാന്‍ അവർ പഠിച്ചിരിക്കുന്നുവെന്നാണ്. അടുത്തിടെ അദ്ദേഹം പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെയായിരുന്നു.

ഉരുക്ക് സതീശനിലെ ഗാനം കാണാം

ഉരുക്ക് സതീശനിലെ ഗാനം കാണാം

ഫേസ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍ണ്ണരൂപം

ഫേസ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍ണ്ണരൂപം വായിക്കൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X