»   » നിന്റെ ജന്മത്ത് ഇനി ഒരു മലയാള നടനേം ട്രോളില്ല!!! കെആര്‍കെയെ വിറപ്പിച്ച് സന്തോഷ് പണ്ഡിറ്റ്!!!

നിന്റെ ജന്മത്ത് ഇനി ഒരു മലയാള നടനേം ട്രോളില്ല!!! കെആര്‍കെയെ വിറപ്പിച്ച് സന്തോഷ് പണ്ഡിറ്റ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെയ്‌ക്കെതിരെയാണ് മലയാളി പ്രേക്ഷകരിപ്പോള്‍. മലയാള സിനിമയിലെ യുവതാരങ്ങള്‍ എല്ലാം കെആര്‍കെയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. 

കെആര്‍കെയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പണ്ഡിറ്റ് കെആര്‍കെയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കെആര്‍കെയ്‌ക്കെതിരെയുള്ള മുന്നറിയിപ്പാണ് സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്. 

ഇനി നിന്റെ ജന്മത്ത് നീ ഒരു മലയാള നടനേയും ട്രോളില്ലെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഇത് വേറെ ലെവലാണ്. വല്യ നടനായ അമിതാഭ് ബച്ചന്‍ വരെ ഇങ്ങോട്ട് വന്ന കൈകൊടുക്കുന്ന ആളാണ് മോഹന്‍ലാല്‍. ആ നടനോടാണ് നീ കളിച്ചതെന്നും കെആര്‍കെയെ സന്തോഷ് പണ്ഡിറ്റ് ഓര്‍മിപ്പിക്കുന്നു.

കളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഇപ്പുറത്ത് പുലിയും പുലിക്കുട്ടികളുമാണെന്ന് നീ മറന്നു. ചങ്ക് പറിച്ചുകൊടുക്കാന്‍ ഒരുപാട് അനിയന്‍മാരുള്ള ചേട്ടനെ കേറി പണിയാന്‍ വന്നാല്‍ പണി പാളുമെന്നും സന്തോഷ് ഓര്‍മിപ്പിക്കുന്നു.

മോഹന്‍ലാലിനെ കഴിയാക്കിയവന്റെ ആവശ്യം ഇത്തിരി പബ്ലിസിറ്റിയാണെന്ന് പണ്ഡിറ്റ് പറയുന്നു. അതുകൊണ്ട് തന്നെ അവന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അവനെ അവഗണിക്കമെന്നും ലാലേട്ടന്റെ ഗ്രേറ്റ് നെസ് മനസിലാക്കാന്‍ കണ്ട ബംഗാളികളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സന്തോഷ് പണ്ഡിറ്റ് ആരാധകരോട് പറയുന്നു.

രാജാധി രാജ സംവിധായകനായ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുകായാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ പുതിയ ചിത്രമായ ഉരുക്ക് സതീശന്റെ ചിത്രീകരണം നിറുത്തിവച്ചിട്ടാണ് അദ്ദേഹം മമ്മുട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.

മോഹന്‍ലാല്‍ നായകനായി എത്തുന്ന മഹാഭാരതം ആയിരം കോടി ബജറ്റില്‍ ചിത്രീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെആര്‍കെ മോഹന്‍ലാലിനെ പരിഹസിച്ച് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു കെആര്‍കെയുടെ പരിഹാസം.

'ഛോട്ടാ ഭീമിനേപ്പോലെയുള്ള മോഹന്‍ലാല്‍ എങ്ങനെയാണ് മഹാഭാരതത്തിലെ ഭീമനാകുന്നത്? എന്തിനാണ് ബിആര്‍ ഷെട്ടി അനാവശ്യമായി പണം പാഴാക്കുന്നത്?' എന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്.

ഛോട്ടാ ഭീമിനേപ്പെലായണെന്ന് പറഞ്ഞതിന് പിന്നാലെ മലയാളികള്‍ കെആര്‍കെയുടെ അക്കൗണ്ടില്‍ പൊങ്കാല തുടങ്ങി. തൊട്ട് പിന്നാലെ തനിക്കെതിരെയുള്ള തെറിവിളിക്കെതിരെ പരാതിയുമായി എത്തിയ കെആര്‍കെ രാംഗോപാല്‍ ചിത്രങ്ങളിലൂടെയാണ് മോഹന്‍ലാലിനെ പരിചയമെന്നും ആ സിനിമകളിലെല്ലാം മോഹന്‍ലാലിനെ ജോക്കറിനേപ്പോലെയാണ് കണ്ടതെന്നും കെആര്‍കെ പറഞ്ഞു.

2006 ല്‍ ഇറങ്ങിയ മുന്ന പാണ്ഡ ബെറോസ്ഗാര്‍ എന്ന ഭോജ്പൂരി സിനിമയിലൂടെയാണ് കെആര്‍ അഭിനയ രംഗത്തെത്തുന്നത്. ചിത്രത്തിന്റെ നിര്‍മാതാവും കെആര്‍കെ ആയിരുന്നു. പ്രധാന വില്ലന്‍ വേഷമായിരുന്നു ചിത്രത്തില്‍. 2008ല്‍ ദേശ്‌ദ്രോഹി എന്ന ഹിന്ദി ചിത്രം നിര്‍മിച്ച് അതില്‍ നായികനായി. പിന്നീട് 2014ല്‍ ഏക് വില്ലന്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ഇറങ്ങുന്ന സിനിമയാണ് മഹാഭാരതം. എംടി വാസുദേവന്‍ നായരുടെ നോവലായ രണ്ടാമൂഴത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ്. ബിആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം...

English summary
Santhosh Pandit warning KRK through his Facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam