»   » കളിയാക്കുന്നവര്‍ അറിയണം, പുതിയ സിനിമകളുടെ പ്രതിഫലം കൊണ്ട് സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നത്

കളിയാക്കുന്നവര്‍ അറിയണം, പുതിയ സിനിമകളുടെ പ്രതിഫലം കൊണ്ട് സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നത്

Posted By: Rohini
Subscribe to Filmibeat Malayalam

ഏറെ പരിഹസിക്കപ്പെട്ട സിനിമാ താരമാണ് സന്തോഷ് പണ്ഡിറ്റ്. നിലവാരമില്ലാത്ത സിനിമകള്‍ എടുത്തതിന്റെ പേരില്‍ സിനിമാ പ്രേമികള്‍ സന്തോഷ് പണ്ഡിറ്റിനെ കടിച്ചു കീറി. എന്നാല്‍ തന്റെ നിലപാടിലും രീതികളിലും ഉറച്ചു നിന്ന സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത് വരെ എത്തി.

മമ്മൂട്ടിയോട് അനുഗ്രഹം ചോദിച്ചു, കിട്ടിയ മറുപടി... സുഹൃത്തായോ.. സന്തോഷ് പണ്ഡിറ്റ് പറയുന്നു

ഇതുവരെ സന്തോഷ് പണ്ഡിറ്റ് സ്വന്തമായി സിനിമ നിര്‍മിച്ച്, സംവിധാനം ചെയ്ത്, അഭിനയിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്‍ പുറത്ത് നിന്നും സിനിമകള്‍ ചെയ്യുന്നു. മമ്മൂട്ടി ചിത്രം കൂടാതെ ഒരു തമിഴ് ചിത്രവും നിലവില്‍ സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നുണ്ട്.

പ്രതിഫലം കിട്ടാന്‍ തുടങ്ങി

പുറത്ത് നിന്ന് സിനിമകള്‍ സ്വീകരിച്ച് തുടങ്ങിയതോടെ സന്തോഷ് പണ്ഡിറ്റിന് പ്രതിഫലം കിട്ടാനും തുടങ്ങി. എന്നാല്‍ ഈ പ്രതിഫലം സന്തോഷ് വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ല ഉപയോഗിക്കുന്നത്. തന്റെ പുതിയ സിനിമകളുടെ പ്രതിഫലം കേരളത്തില്‍ അയിത്തം നേരിടുന്നവര്‍ക്ക് നല്‍കുമെന്ന് സന്തോഷ് പണ്ഡിറ്റ്.

അംബേദ്ക്കര്‍ കോളനിക്കാര്‍ക്ക്

പാലക്കാട് ജാതി അയിത്തം നിലനില്‍ക്കുന്ന ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനി വാസികള്‍ക്കാണ് സന്തോഷ് പണ്ഡിറ്റ് തന്റെ പ്രതിഫലം നല്‍കുന്നത്. മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസിലൂടെയും, ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന തമിഴ് ചിത്രത്തിലൂടെയും ലഭിയ്ക്കുന്ന പ്രതിഫലം കോളനിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിയ്ക്കുമെന്ന് പണ്ഡിറ്റ് വ്യക്തമാക്കി.

വേദനിപ്പിക്കുന്നു

കേരളത്തില്‍ ഇപ്പോഴും ജാതി വിവേചനം നിലനില്‍ക്കുന്നു എന്ന വാര്‍ത്ത വേദനിപ്പിക്കുന്നു എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. തമിഴ് സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് പണ്ഡിറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഷൂട്ടിങ് ഇടവേളയില്‍ സന്തോഷ് പണ്ഡിറ്റ് നേരെ പോയത് കൊല്ലങ്കോട്ടേയ്ക്കാണ്.

ഇതാദ്യമല്ല

നേരത്തെ ഓണത്തിന് അട്ടപ്പാടിയിലെ ആദിവാസി ജനങ്ങള്‍ക്ക് സന്തോഷ് പണ്ഡിറ്റ് അരിയും ഭക്ഷണ സാധനങ്ങളും നല്‍കിയിരുന്നു. സാമൂഹ്യ ജീവി എന്ന നിലയില്‍ അത് തന്റെ ഉത്തരവാദിത്വമാണെന്നാണ് അന്ന് പണ്ഡിറ്റ് പ്രതികരിച്ചത്.

എനിക്കറിയാം അവരെ

സിനിമയില്‍ എത്തുന്നതിന് മുന്‍പ് തദ്ദേശ സ്ഥാപനത്തില്‍ ജോലി ചെയ്ത ആളാണ് ഞാന്‍. അതിനാല്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ എനിക്ക് നന്നായി അറിയാം. അതുകൊണ്ടാണ് രണ്ട് സിനിമകളിലെയും പ്രതിഫലം അംബേദ്ക്കര്‍ കോളനി നിവാസികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത് - സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി

English summary
Santhosh Pandit to donate his remuneration to the people of Ambedkar Colony

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam