twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    santhosh:സൗന്ദര്യമില്ലെന്ന് പബ്ലിക്കായി പറ‍ഞ്ഞു!റിയാലിറ്റി ഷോയിലെ ഡാൻസ് മാസ്റ്റർക്കെതിരെ സന്തോഷ്

    കേരളത്തിൽ ചിലരുടെ മനസിൽ വർണ്ണ വിവേചനമുണ്ട്

    |

    മലപ്പുറവും ഫുട്ബോളും പ്രമേയമാക്കി നവാഗതനായ സക്കരിയ സംവിധാനം ചെയ്ത ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. തുടക്കും മുതലെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചിരുന്നത്. ഈ അടുത്ത കാലത്ത് കണ്ട നന്മയുള്ള ചിത്രമെന്നാണ് ജനങ്ങൾ സുഡാനിയെ വിശേഷിപ്പിച്ചത്. എന്നാൽ ഇപ്പാൾ ചിത്രത്തെ കുറിച്ച് പുറത്തു വരുന്നത് അത്ര നല്ല കഥകളല്ല.‎ ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തിയ നൈജീരിയൻ താരം സാമുവൽ റോബിൻസണാണ് ഞെട്ടിപ്പിക്കുന്ന വെളപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. നിർമ്മാതാക്കളുടെ ഭാഗത്ത് നിന്ന് തനിയ്ക്ക് പ്രതിഫലത്തിൽ വിവേചനം നേരിട്ടു എന്നായിരുന്നു താരത്തിന്റെ ആരോപണം. സാമുവലിന്റെ ആരോപണം നവമാധ്യമങ്ങളിൽ കത്തിക്കയറിയപ്പോൾ താരത്തെ വിമർശിച്ചും പിന്തുണച്ചു ജനങ്ങളും സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖരും രംഗത്തെത്തിയിരുന്നു.

    panchavarna thatha: ഈ തത്ത പറപറക്കും!! ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവർണ്ണ തത്ത; ട്രെയിലർ കാണാംpanchavarna thatha: ഈ തത്ത പറപറക്കും!! ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവർണ്ണ തത്ത; ട്രെയിലർ കാണാം

    സാമുവലിനെ ചിലർ ചേർന്ന് തെറ്റിധരിപ്പിച്ചിരിക്കുകയാണെന്നാണ് സുഡാനിയുമായി ബന്ധപ്പെട്ടവരുടെ വാദം. പ്രശ്നം സങ്കീർണ്ണമാകുമ്പോൾ കേരളത്തിൽ വർണ്ണ വിവേചനം ഉണ്ടെന്ന് ആരോപിച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുകയാണ്. തനിയ്ക്കുണ്ടായ അനുഭവമാണ് സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന് പിന്തുണ അറിയിച്ചു നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

    അനുശ്രീയെ സംഘിയെന്ന് വിളിച്ചവർക്കെതിരെ മറുപടിയുമായി താരം!! വീഡിയോ കാണാം..അനുശ്രീയെ സംഘിയെന്ന് വിളിച്ചവർക്കെതിരെ മറുപടിയുമായി താരം!! വീഡിയോ കാണാം..

      പരസ്യമായി  അധിഷേപിച്ചു

    പരസ്യമായി അധിഷേപിച്ചു

    ഇന്നത്തേയും എന്നത്തേയും ചിന്താ വിഷയം എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. കേരളത്തിൽ ഇപ്പോഴും വർണ്ണ വിവേചനം കുറെ ആളുകൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്വന്തം അനുഭവമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. തനിയ്ക്കെതിരെ പലരും പറയുന്ന ഒരു കമന്റ് ഒരു നായകന് ആവശ്യമായ സൗന്ദര്യം തനിയ്ക്ക് ഇല്ലെന്നാണ്. ഇയാളുടെ പല്ല് ശരിയല്ല, മൂക്ക് ശരിയല്ല, കണ്ണാടി നോക്കാറില്ലേ എന്നൊക്കെയാണ് സ്ഥിരം കേട്ട് വരുന്നത്. കൂടാതെ താൻ അതിഥിയായി എത്തിയ റിയാലറ്റി ഷോയിൽ, ഏതൊ ഒരു ഡാൻസ് മാസ്റ്ററും കുറെ മിമിക്രിക്കാരും ചേർന്ന് തനിയ്ക്ക് സൗന്ദര്യമില്ലെന്ന് പബ്ലിക്കായി തന്നെ പറ‍ഞ്ഞിരുന്നെന്നു സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.

     ഇഷ്ടമില്ലെങ്കിൽ കാണണ്ട

    ഇഷ്ടമില്ലെങ്കിൽ കാണണ്ട

    ഒരാളുടെ സൃഷ്ടി സിനിമയായിക്കേട്ടേ മറ്റെന്താകട്ടെ ഇഷ്ടമില്ലെങ്കിൽ അത് കാണേണ്ട എന്നു വെയ്ക്കാം. അല്ലെങ്കിൽ സൃഷ്ടിയിലെ കുറവ് കമന്റ് ചെയ്യാം. അല്ലാതെ നായകന്റെ സൗന്ദര്യത്തെ കുറിച്ച് വിമർശിക്കാനുള്ള അധികാരം ആർക്കുമില്ല. ആരും ആരേയും ഒന്നും കാണുവാൻ നിർബന്ധിച്ചിട്ടില്ല. ഓരോർത്തർക്ക് ഇഷ്ടമുള്ളത് അവർ കാണുന്നു. നാമാർക്കും പണം കൊടുത്ത് ഏൽപ്പിച്ചിട്ടുമില്ല. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണെന്നു കരുതി സൗന്ദര്യം കുറഞ്ഞതിന്റെ പ്രിൽ ആരേയും വിമർശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

      സിനിമയിലെ വേർതിരിവ്

    സിനിമയിലെ വേർതിരിവ്

    മലയാള സിനിമയിൽ കറുത്ത നിറമുള്ളവരേയും, സൗന്ദര്യം കുറഞ്ഞവരേയും സാധാരണ ഗതിയിൽ വട്ടനോ, പൊട്ടനോ, കോമാളിയൊ വില്ലനോ ആയിട്ടാണ് അവതരിപ്പിക്കുന്നത്. ഇത്തരം ആളുകൾ നായകനായി വന്നാൽ അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. എന്നാൽ സൗന്ദര്യം കുറഞ്ഞവർ സ്വയം കോമളി വേഷം കെട്ടുകയോ, ഹീറോയിസം ഒട്ടുമില്ലാത്ത, വിവരം കുറഞ്ഞ, സാമൂഹ്യ ബോധം കുറഞ്ഞ കഥാപാത്രങ്ങളുമായി പ്രേക്ഷകർക്കു മുന്നിൽ വന്നാൽ അവരത് സ്വീകരിക്കുകയും ഹിറ്റാക്കുകയും ചെയ്യും.

     പഞ്ച് ഡയലോഗുകളില്ല

    പഞ്ച് ഡയലോഗുകളില്ല

    കരിമാടി കുട്ടൻ, വടക്കു നോക്കി യത്രം, ചിന്താവിശിഷ്ടയായ ശ്യാമള, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ നിരവധി സിനിമയിൽ നായകൻമാർ പത്തു പേരെ ഇടിച്ചിടുന്നില്ല, പഞ്ച് ഡയലോഗുകളില്ല, സുന്ദരിമാരൊന്നും ഇവരെ പ്രേമിക്കുന്നുമില്ല. സൗന്ദരൃം കുറഞ്ഞവരെല്ലാം വളരെ മോശം സ്വഭാവം ഉള്ളവരോ, 5 പൈസയുടെ കുറവുള്ളവരോ, വില്ലന്മാരോ ആണെന്നാണ് മലയാള സിനിമ പറയാതെ പറയുന്നത്...ഭൂരിഭാഗം വില്ലന്മാരും സൗന്ദരൃം കുറഞ്ഞവരാകും. എന്നാൽ മറ്റു ഭാഷകളിൽ ഇങ്ങനെയല്ല. അവിടെ സൗന്ദര്യം കുറഞ്ഞവർ നായികനായി വന്നാലും ഹീറോയിസം ഉണ്ടാകും പെൺക്കുട്ടികൾ അവരെ പ്രേമിക്കുകയും ചെയ്യും., പഞ്ച് ഡയലോഗുകൾ ഉണ്ടാകുമെന്നും താരം വ്യക്തമായി പറയുന്നുണ്ട്.

     പലരും തുറന്നു പറയുന്നില്ല

    പലരും തുറന്നു പറയുന്നില്ല

    സൗന്ദര്യം കുറഞ്ഞവർ പലരും തങ്ങളുടെ വേദന ചമ്മലു കാരണം തുറന്നു പറയുന്നില്ല. കല്യാണക്കാര്യം എടുത്താലും ഭൂരിഭാഗം പേർക്കും സൗന്ദര്യമുള്ളവരെ മാത്രം മതി. സ്കൂളിൽ നന്നായിട്ട് പഠിച്ചാൽ മാത്രം പോരാ സൗന്ദര്യം കൂടി ഉണ്ടായാൽ മാത്രമേ ടീച്ചർമാരുടെ സ്നേഹം ലഭിക്കുകയുളളു. വീട്ടിൽപോലും വിവേചനം നടക്കുന്നുണ്ടെന്നും താരം പറയുന്നുണ്ട്. സൗന്ദര്യമുള്ള സഹോദരങ്ങളുണ്ടെങ്കിൽ വീട്ടുകാർക്ക് ഏറെ സ്നേഹം ഇവരോടായിരിക്കുമത്രേ.

    English summary
    santhosh pandit facebook post about racism in kerala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X