മാസ്റ്റര്‍പീസ് ഓഡിയോ ലോഞ്ചില്‍ കൈയ്യടി നേടിയത് മമ്മൂട്ടിയല്ല പിന്നെയോ? സന്തോഷ് പണ്ഡിറ്റാണ് താരം!!!

ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ അണിനിരന്ന മാസ്റ്റര്‍പീസ് ഓഡിയോ ലോഞ്ചില്‍ കൈയ്യടി നേടിയത് സന്തോഷ് പണ്ഡിറ്റായിരുന്നു.

By Jince K Benny

ദ ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന മാസ് എന്റര്‍ടെയിനറാണ് മാസ്റ്റര്‍പീസ്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ക്യാമ്പസ് ചിത്രത്തില്‍ കോളേജ് പ്രഫസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. പ്രേക്ഷകരെ ആകാംഷാഭരിതരാക്കുന്ന ടീസറും ട്രെയിലറും പുറത്തിറങ്ങി കഴിഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് നടന്നത്. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ കൈയ്യടി നേടിയത് സന്തോഷ് പണ്ഡിറ്റായിരുന്നു. സന്തോഷ് പണ്ഡിറ്റ് ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന ഒരു മുഖ്യധാര ചിത്രംകൂടെയാണ് മാസ്റ്റര്‍പീസ്.

രണ്ടാം തവണ

രണ്ടാം തവണ

ക്യാമറ ഒഴികെ ഒരു സിനിമയിലെ എല്ലാ പിന്നണി പ്രവര്‍ത്തനങ്ങളും അതിനൊപ്പം നായകനായി ക്യാമറക്ക് മുന്നിലും എത്തി ബജറ്റ് സിനിമകളുമായി മുഖ്യധാരാ സിനിമകളെ വെല്ലുവിളിച്ച് എത്തിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. മറ്റൊരു സംവിധായകന് കീഴില്‍ രണ്ടാമതും സന്തോഷ് പണ്ഡിറ്റ് വേഷമിട്ട ചിത്രമാണ് മാസ്റ്റര്‍പീസ്. ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലെത്തില്‍ സന്തോഷ് അഭിനയിച്ചിരുന്നു.

നിറഞ്ഞ് നിന്ന് സന്തോഷ് പണ്ഡിറ്റ്

നിറഞ്ഞ് നിന്ന് സന്തോഷ് പണ്ഡിറ്റ്

ആദ്യ ടീസറില്‍ ഇടം പിടിക്കാതെ പോയ സന്തോഷ് പിന്നീട് ഇറങ്ങിയ ട്രെയിലറിലും വേക്ക് അപ്പ് ഗാനത്തിലും നിറഞ്ഞ് നിന്നു. കോളേജിലെ പ്യൂണ്‍ കഥാപാത്രത്തെയാണ് സന്തോഷ് അവതരിപ്പിക്കുന്നത്. ഖ്യധാരാ സിനിമകളെ വെല്ലുവിളിച്ച് എത്തിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. മറ്റൊരു സംവിധായകന് കീഴില്‍ രണ്ടാമതും സന്തോഷ് പണ്ഡിറ്റ് വേഷമിട്ട ചിത്രമാണ് മാസ്റ്റര്‍പീസ്. ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലെത്തില്‍ സന്തോഷ് അഭിനയിച്ചിരുന്നു.

 കാല്‍ തൊട്ട് വന്ദിച്ച് വേദിയിലേക്ക്

കാല്‍ തൊട്ട് വന്ദിച്ച് വേദിയിലേക്ക്

മാസ്റ്റര്‍പീസിന്റെ ഓഡിയോ ലോഞ്ച് പരിപാടിയില്‍ കാണികളുടെ കൈയ്യടി നേടിയത് സന്തോഷ് പണ്ഡിറ്റായിരുന്നു. ചടങ്ങില്‍ അതിഥിയായി എത്തിയ സംവിധായകന്‍ ജോഷിയുടെ കാല്‍ തൊട്ട് വന്ദിച്ചായിരുന്നു സന്തോഷ് പണ്ഡിറ്റ് വേദിയിലേക്ക് പ്രവേശിച്ചത്.

 കൈയ്യടി നേടി സന്തോഷ് പണ്ഡിറ്റ്

കൈയ്യടി നേടി സന്തോഷ് പണ്ഡിറ്റ്

ഒരു വലിയ കൈയ്യടി കൊടുത്താല്‍ മാത്രമേ വേദിയിലെത്തൂ എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ കടന്ന് വരവിന് അവതാരക നല്‍കിയ മുഖവുര. ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് സംസാരിച്ചപ്പോള്‍ പ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെ അതേറ്റെടുത്തു.

വലിയ ആഗ്രഹമായിരുന്നു

വലിയ ആഗ്രഹമായിരുന്നു

സര്‍ക്കാര്‍ ജോലി രാജിവച്ച്, വീട് വിറ്റ് സിനിമ എടുത്തുകൊണ്ട് മലയാള സിനിമയിലെത്തിയ തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇതുപോലൊരു ചിത്രത്തിന്റെ ഭാഗമാകുക എന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. തന്റെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചാണ് സന്തോഷ് മാസ്റ്റര്‍പീസില്‍ അഭിനയിച്ചത്.

 ക്ഷമയോടെ കാത്തിരിക്കുമായിരുന്നു

ക്ഷമയോടെ കാത്തിരിക്കുമായിരുന്നു

ഇതുപോലൊരു അവസരത്തിന് വേണ്ടി 2037വരെ കാത്തിരിക്കാനും താന്‍ തയാറായിരുന്നു. അതിന് ഒരു മടിയും തനിക്കില്ല. അതുവരെ തന്റെ സ്വന്തം ചിത്രങ്ങളുമായി ക്ഷമയോടെ കാത്തിരിക്കുമായിരുന്നെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

 ആശ്വാസത്തോടെ എത്തിയ സെറ്റ്

ആശ്വാസത്തോടെ എത്തിയ സെറ്റ്

സ്വന്തം ചിത്രങ്ങളുടെ സെറ്റിലേക്ക് പലപ്പോഴും ഭക്ഷണ സാധനങ്ങള്‍ കൊണ്ടുപോയി പാകം ചെയ്ത് കഴിച്ചിട്ടുണ്ട്. ഒരു ചിത്രത്തിന്റെ അഭിനേതാവാകുമ്പോള്‍ അതൊരു ചെറിയ ജോലി മാത്രമാണ്. സിനിമയിലെത്തിയ ഇക്കാലത്തിനിടെ ആശ്വാസത്തോടെ എത്തിയ ഒരു സെറ്റ് മാസ്റ്റര്‍പീസിന്റേതാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

മാസ് ആക്ഷന്‍

മാസ് ആക്ഷന്‍

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് മാസ് ആക്ഷന്‍ ചിത്രമാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് മുഹമ്മദ് വടകരയാണ്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X