സുരാജിനും ചാനലിനുമെതിരെ നിയമനടപടിയുമായി സന്തോഷ് പണ്ഡിറ്റ്? പാരയിലൂടെ കരയിപ്പിക്കുന്നവനല്ല കലാകാരന്‍
സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കി മുന്നേറുന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. കഥ, തിരക്കഥ, സംവിധാനം, അഭിനയം, ആലാപണം, നിര്‍മ്മാണം തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും അദ്ദേഹം ഒരുകൈ പരീക്ഷിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. വിമര്‍ശനവും വിവാദവും തുടരുന്നതിനിടയിലും അദ്ദേഹം സിനിമകളുമായെത്താറുണ്ട്. മികച്ച പിന്തുണ ലഭിക്കുന്നുമുണ്ട്. സിനിമയ്ക്കപ്പുറത്ത് നല്ലൊരു മനുഷ്യസ്‌നേഹി കൂടിയാണ് താനെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ പ്രളയബാധിതരെ സഹായിക്കാനായി അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.
അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് കിറ്റ് വിതരണം ചെയ്തും അദ്ദേഹമെത്തിയിരുന്നു. സിനിമയ്ക്കപ്പുറത്ത് താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നുപറയാറുണ്ട്. ഫേസ്ബുക്കില്‍ ഏറെ സജീവമായ താരം ലേറ്റസ്റ്റ് വിവരങ്ങളും വിശേഷവുമൊക്കെ പങ്കുവെക്കാറുമുണ്ട്. ആരാധകരുടെ കമന്റിനും സംശയങ്ങള്‍ക്കും ചോദ്യത്തിനുമൊക്കെ താരം മറുപടി നല്‍കാറുമുണ്ട്. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയായാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും നിയമപരമായി നീങ്ങാനുള്ള ശ്രമത്തിലാണ് താനെന്ും അദ്ദേഹം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.

സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന പ്രമുഖ ചാനലിലെ ഹാസ്യ പരിപാടിക്കെതിരെ പരാതി നല്‍കുമെന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചിട്ടുള്ളത്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ തന്നെ അനുകരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കാനുമായി നിരവധി പേരാണ് തന്നെ ഉപദേശിച്ചതെന്നും അദ്ദേഹം പറയുന്നു. പ്രളയ ബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളിലായതിനാല്‍ കേസ് നല്‍കുവാന്‍ വൈകിയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുള്ളത്. പോസ്റ്റ് കാണാം.


Click it and Unblock the Notifications











