ടിവി സീരിയലുകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും സെന്‍സറിങ് വേണം!! സന്തോഷ് പണ്ഡിറ്റ് കോടതിയിൽ

ടെലിവിഷൻ പരമ്പരകൾക്കും മിമിക്രി പരിപാടികൾക്കുമെതിരെ സന്തോഷ് പണ്ഡിറ്റ്. സിനിമയ്ക്ക് മാത്രമല്ല ഇവയ്ക്കും സെൻസറിങ് വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. വ്യക്തി ഹത്യ നടത്തിയെന്ന് ആരോപിച്ച് നടൻ സ്വരാജിനു ഒരു സ്വകാര്യ ചാനലിനുമെതിരെ ആദ്യം കേസ് കൊടുത്തിരുന്നു. എന്നാൽ ഇതിന് പ്രതികരണം ലഭിച്ചിരുന്നില്ല.

santhosh pandit

പിന്നീട് നടനെതിരെ ക്രിമനൽ കേസും നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്ന് കാണിച്ചു കൊണ്ട് ചാനൽ അധികൃതർ ഒരു കത്ത് നൽകിയിരുന്നു. പിന്നീട് ഈ വിഷയത്തിൽ മറ്റൊരു പ്രതികരണവും ചാനൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും താരം പറഞ്ഞു. മാതൃഭൂമി ഡോട്കോമിനോടാണ് ഇക്കാര്യം പറഞ്ഞത്.

ടിവി ചാനലുകളിലെ പരിപാടികൾ സെൻസർ ചെയ്യാനുളള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോഡിന്റെ തിരുവനന്തപുരം റീജണേൽ ഫീസർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതിന് അവരെയല്ല സമീപിക്കേണ്ടതെന്ന് അറിയിച്ചരുന്നെന്നും താരം പറയുന്നു. മിമിക്രി എന്ന പേരിൽ ആൾ മാറാട്ടമാണ് നടത്തുന്നതെന്നും ചില നടന്മാരെല്ലാ വ്യക്തി വൈരാഗ്യം തീർക്കാൻ ഇത്തരം മിമിക്രി ഷോകൾ ഉപയോഗിക്കുന്നു എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.അനുകരണമെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി വ്യക്തിഹത്യ ചെയ്യുന്നത് ശരിയാണോയെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X