കിടിലൻ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുമായി സന്തോഷ് പണ്ഡിറ്റിന്റെ ഉരുക്കുസതീശൻ!! ജൂൺ 1 മുതൽ...
ജൂൺ 1 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്
ഏറെ നാളുകളായി നാം കേൾക്കാൻ തുടങ്ങിയ ഒരു സിനിമയുടെ പേരാണ് ഉരുക്ക് സതീശൻ. സന്തോഷ് പണ്ഡിറ്റ് തന്നെ കഥയും, തിക്കഥയും, സംവിധാനവും , എഡിറ്റിങ്ങും കൂടാതെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് പണ്ഡിറ്റ് ചിത്രം ഉരുക്ക് സതീശൻ റിലീസിനെത്തുന്നു. ജൂൺ 1 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സന്തോഷ് പണഡിറ്റിന്റെ ഒമ്പതാമത്തെ ചിത്രമാണ് ഉരുക്ക് സതീശൻ. പതിവു ശൈലികളിൽ മാറ്റമില്ലാതെ തട്ടു പൊളിപ്പൻ ഡയലോഗുകളും ആകാഷൻ സീനുകളും പുതിയ ചിത്രത്തിലും ഉണ്ടാകും.

ചിത്രത്തിനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറയുന്നതിങ്ങനെ: എല്ലാ തവണത്തേയും പോലെ ചിത്രത്തിനെ കുറിച്ച് വലിയ പ്രതീക്ഷയിലാണ് പണ്ഡിറ്റ്. മക്കളേ... എസ്എസ്എൽസി റിസൾട്ട് വന്നൂ, പ്ലസ് ടൂ റിസൾട്ട് വന്നു, ഡിഗ്രി റിസൾട്ട് വന്നു, ഐപിഎൽ റിസൾട്ട് വന്നു, കർണ്ണാടക റിസൾട്ട് വന്നു ഇനി വരാനുളളത് കേരള ജനത മൊത്തം കാത്തിരിക്കുന്ന ഉരുക്ക് സതീശൻ ഫിലിം റിസൾട്ടാണ്. എന്റെ ഒമ്പതാമത്തെ സിനിമയായ ഒരുക്കു സതീശന്റെ സെൻസറിങ് കഴിഞ്ഞു.. ജൂൺ 1 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 10 ലക്ഷം കളക്ട് ചെയ്താൽ മാത്രമേ താൻ ഹാപ്പിയാകുള്ളുവെന്നും താരം പറയുന്നുണ്ട്. ഉരുക്ക് സതീശന്റെ ഒരു മാസ് ചിത്രമല്ല, തെലുങ്ക് സിനിമ മേഡൽ ആക്ഷൻ രംഗങ്ങളെ ഭീകരമായ ഷോർട്ടുകളോയില്ല. വളരെ റിയലിസ്റ്റികായിട്ടുള്ള ചിത്രമാണിത്. ന്യൂജെനറേഷൻ ചിത്രങ്ങളെ പോലെ മദ്യപാനം, മയക്കുമരുന്നു, പുകവലി അതുപോലുളള ഒന്നും തന്റെ ചിത്രത്തിൽ ഇല്ല. കൂടാതെ സ്ത്രീ വിരുദ്ധ പരാമർശങ്ങളോ , ഡബിൾ മീനിങ്ങ് ഹാസ്യമോ യില്ല. ഇതൊരു കുടുംബ ചിത്രമാണ്. പതിവ് നായിക നായക സങ്കൽപ്പങ്ങളെല്ലാം മാറ്റിവെച്ച് ചിത്രം കാണണം എന്നും മാത്രമാണ് താന്റെ അപേക്ഷയെന്നും താരം പറഞ്ഞു. ഇത് സന്തോഷ് പണ്ഡിറ്റ് എന്ന സ്റ്റാറിന്റെ സിനിമയല്ല സന്തോഷ് പണ്ഡിറ്റ് എന്ന നടന്റെ മാത്രം സിനിമ ആണ്.
(വാല്‍കഷ്ണം:- അഥവാ ഈ പടം എങ്ങാനും മാന്യമായ് പൊട്ടിയാല്‍ ഞാൻ ഉടനെ "ഉരുക്ക് 2" എന്ന പേരിലൊരു പടം കൂടി പുറത്തിറക്കും. മലയാളികളെല്ലാം അതു കണ്ടു. സൂപ്പർ മെഗാ ഹിറ്റ് ആക്കും. ആട് 2 ന്റെ റെക്കോർഡ് അങ്ങനെ ഞാൻ തകർക്കും. എല്ലാവരും ജാഗ്രതൈ...
ഉരുക്ക് സതീശന്റെ ട്രെയിലറും പാട്ടും പുറത്തിറങ്ങിയിട്ടുണ്ട്. പാവ കുഞ്ഞിന് പാട്ടറിയാം പാടുന്നില്ലല്ലോ എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സന്തോഷ് പണ്ഡിറ്റ് തന്നെയാണ് പാട്ടിന്റെ രചനയും ഗാനം ആലപിച്ചിരിക്കുന്നതും. കൂടാതെ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ട്രെയിലർ. 5 ലക്ഷം രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്


Click it and Unblock the Notifications











