ശബരിമലയെ സംരക്ഷിക്കാനാവില്ലെങ്കില്‍ കര്‍ണ്ണാടകയ്‌ക്കോ തമിഴ്‌നാടിനോ നല്‍കൂയെന്ന് സന്തോഷ് പണ്ഡിറ്റ്!
ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നും അതിനായി എത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചത്. അടുത്തിടെയാണ്. വര്‍ഷങ്ങളായുള്ള ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിഘാതമായുള്ള നടപടിയില്‍ അസ്വസ്ഥതയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണിതെന്നായിരുന്നു പലരും പറഞ്ഞത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കടുത്ത പ്രക്ഷോഭമാണ് കേരളത്തിലങ്ങിങ്ങോളമായി നടക്കുന്നത്. സന്ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ തടയുന്നതടക്കമുള്ള കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഇതിന് പിന്നാലെയായാണ് കേരളമൊട്ടുക്കും ഹര്‍ത്താല്‍ നടത്തിയത്.
സുപ്രീം കോടതിയുടെ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ വിധിയോട് യോജിക്കാനാവില്ലെന്നും 55 വയസ്സ് വരെ കാത്തിരിക്കാമെന്നുമായിരുന്നു പലരും പറഞ്ഞത്. അരുതാത്തത് ചെയ്യാനുള്ള പ്രവണതയായാണ് ഇതിനെ കാണുന്നതെന്നും ഇത്തരത്തില്‍ ശബരിമലയിലേക്ക് പോവുന്നവര്‍ യഥാര്‍ത്ഥ ഭക്തരായിക്കൊള്ളണമെന്നുമില്ലായിരുന്നു ചില താരങ്ങള്‍ പറഞ്ഞത്. ഈ വിഷയത്തില്‍ തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിട്ടുണ്ട്.

സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍
ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. സന്ദര്‍ശനത്തിനായെത്തിയ സ്ത്രീകളെ തടയുകയും കൈയ്യേറ്റം ചെയ്യുകയും സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ സംഘത്തിന് നേരെ ഭീഷണിയും ഇത്തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴത്തെ അവസ്ഥയില്‍ കുറച്ച് ദിവസത്തേക്ക് ശബരിമല അടച്ചിടുകയാണ് വേണ്ടതെന്നും തന്ത്രിക്ക് അതിനുള്ള അധികാരമുണ്ടെന്നുമാണ് താന്‍ വിശ്വസിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. കേരളത്തിന് ഈ വിഷയം പരിഹരിക്കാനാവുന്നില്ലെങ്കില്‍ ശബരിമലയെ കര്‍ണ്ണാടകയ്‌ക്കോ തമിഴ്‌നാടിനോ കൈമാറുന്നത് നന്നായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

യഥാര്‍ത്ഥ ഭക്തനാണ്
കോടതി വിധിയെ മാനിക്കുന്നയാളാണ് താന്‍. ആചാര അനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്ന യഥാര്‍ത്ഥ ഭക്തനാണ് താനെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. തെറ്റ് ചെയ്യുന്നവര്‍ അത് ചെയ്തുകൊണ്ടേയിരിക്കുമെന്നും യഥാര്‍ത്ഥ ഭക്തര്‍ അതേക്കുറിച്ച് വാചാലരാവേണ്ട കാര്യമില്ലെന്നും നേരത്തെയുള്ള പോസ്റ്റില്‍ അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെയുള്ള പോസ്റ്റ്
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. ശബരിമല വിഷയത്തില്‍ നേരത്തെ തന്നെ താരം തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായത്. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി താരം നേരിട്ട് ഇറങ്ങിയിരുന്നു.

പുരുഷന്‍മാര്‍ പ്രസവിക്കേണ്ടി വരുമോ?
അധികം വൈകാതെ തന്നെ കേരളത്തില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റമുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഇനി പുരുഷന്‍മാര്‍ പ്രസവിക്കേണ്ടി വരുമോയെന്നും വിവാഹ സമയത്ത് പുരുഷന് പകരം സ്ത്രീ താലി ചാര്‍ത്തുന്ന സമ്പ്രദായമുണ്ടാവുമോയെന്നും താരം ചോദിച്ചിരുന്നു. ഇനി സീരിയലുകാരുടെ കാര്യമാണ് കഷ്ടമെന്നും പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ അവിഹിത കഥ മാറ്റിയെഴുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പോസ്റ്റ് കാണാം
സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications











