നടന്‍മാര്‍ പാന്റ് വാങ്ങി,കാരവാന്‍ വാങ്ങി,ഇതില്‍ എന്ത് വാര്‍ത്താ പ്രാധാന്യമാണുളളത്: സന്തോഷ് പണ്ഡിറ്റ്

By Midhun Raj

സിനിമാതിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരങ്ങളില്‍ ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. സാമൂഹിക വിഷയങ്ങളിലെല്ലാം തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറഞ്ഞ് നടന്‍ എത്താറുണ്ട്. സാമൂഹിക, ജിവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായിട്ടുളള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. നടന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സെലിബ്രിറ്റികളെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന ചില വാര്‍ത്തകളെ വിമര്‍ശിച്ചാണ് നടന്‍ എത്തിയിരിക്കുന്നത്.

സെലിബ്രിറ്റികള്‍ക്ക് എന്തിനാണ് മാധ്യമങ്ങള്‍ ഇത്ര പ്രാധാന്യം നല്‍കുന്നതെന്നും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന എത്രയോ പേര്‍ ഈ രാജ്യത്തുണ്ട് അവര്‍ക്കല്ലേ പ്രാധാന്യം നല്‍കേണ്ടതെന്നും നടന്‍ ചോദിക്കുന്നു. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്: പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം, പല ചാനലുകളിലേയും പ്രധാന വാ൪ത്ത നോക്കു.

ഏതോ നട൯ 5 കോടിയുടെ

ഏതോ നട൯ 5 കോടിയുടെ കാറ് ഈ മാസവും വാങ്ങിയത്രേ, മറ്റൊരു നടിയുടെ ഫോട്ടോ ഷൂട്ടിലെ വസ്ത്രം കണ്ട് ആരാധക൪ ഞെട്ടിയത്രേ, ഏതോ പ്രമുഖ നടന്ടെ പുതിയ സിനിമയിലെ ലുക്ക് കണ്ട് താരത്തിന്ടെ ആരാധക൪ ബോധം കെട്ടത്രേ, പ്രമുഖ നടിയുടെ പ്രസവ വാ൪ത്തകള്, ഏതോ നടി 50 ലക്ഷം രൂപയുടെ വസ്ത്രം വാങ്ങിയത്രേ, മറ്റോരു താരം 100 കോടി രൂപയില് തന്ടെ പത്താമത്തെ വീട് പണിതത്രേ.. Etc, etc..

നമ്മുടെ കേരളത്തിലെ പല

നമ്മുടെ കേരളത്തിലെ പല ചാനലുകാരും വളരെയേറേ അധ:പതിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. ഈ കോടീശ്വരന്മാരും, പ്രമുഖ താരങ്ങളും എത്ര കോടികള് എന്തിനെ എങ്കിലും ഒക്കെ ചെലവാക്കിക്കോട്ടെ. അത് ഇത്ര ഇത്ര വലിയ ബ്രേക്കിംഗ് ന്യൂസ്, ഹെഡ്‌ലൈന്‍ വാ൪ത്ത ആക്കുവാ൯ എന്തിരിക്കുന്നു.

സത്യത്തില് കഷ്ടപ്പെടുന്ന പാവങ്ങളുടെ

സത്യത്തില് കഷ്ടപ്പെടുന്ന പാവങ്ങളുടെ നീതി കിട്ടാതെ അലയുന്ന വാ൪ത്തകളും, തൊഴിലുകള് നഷ്ടപ്പെട്ട് തിരികെ വരുന്ന പ്രവാസികളുടെ പ്രശ്നങ്ങളും, നാട്ടിലെ ഭീകരമായ തൊഴിലില്ലായ്മയും ഒക്കെയല്ലേ പ്രധാന വാ൪ത്ത ആകേണ്ടത്. ഈ സെലിബ്രിറ്റികൾക്ക് എന്തിനാണ് ഈ മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നത്. ദാരിദ്രവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന വലിയ ഒരു ജനത നമ്മുടെ രാജ്യത്തുണ്ട്.

അവർക്ക് ആണ് പ്രാധാന്യം

അവർക്ക് ആണ് പ്രാധാന്യം കൊടുക്കേണ്ടത്, അല്ലാതെ കോടികൾ കൊണ്ട് അമ്മാനമാടുന്ന സിനിമാക്കാർക്കും, രാഷ്ട്രീയക്കാ൪ക്കും, ക്രിക്കറ്റ൪മാ൪ക്കും അല്ല. പ്രമുഖ നടൻമാർ പാന്റ് വാങ്ങി , കാരവാ൯ വാങ്ങി, പ്രമുഖ നടിമാ൪ കുഞ്ഞു പാവാട വാങ്ങി , നിക്കർ വാങ്ങി , കാർ വാങ്ങി , കാരവാൻ വാങ്ങി ഇതിൽ എന്ത് വാർത്ത പ്രാധാന്യo ?

വാല് കഷ്ണം.

(വാല് കഷ്ണം.. നാടക കലാകാരന്മാ൪ക്ക് സിനിമാക്കാരേക്കാള് കഴിവ് ആവശ്യമാണ്. പക്ഷേ അവരില് പലരും വലിയ പട്ടിണിയിലാണ്. ആഢംബര ജീവിതം നയിക്കുന്ന സിനിമ താരങ്ങൾ. ഓരോ മാസവും ഓരോ കാർ. പുതിയ വീടുകൾ... പക്ഷെ ഇതൊന്നുമില്ലാത്ത.. അഭിനയം മാത്രം ഉപജീവനം ആക്കിയ നാടക കലാകാരൻമാർ പട്ടിണിയിലും..അവരുടെ വാ൪ത്ത ലോകത്തെ അറിയിക്കുവാ൯ ആ൪ക്കും താല്പര്യമില്ല. നടക്കട്ടെ..)

Read more about: santhosh pandit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X