twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമേരിക്കൻ പ്രസിഡന്റ്‌ ആരായാലും അവ൪ ഇന്ത്യയുടെ സുഹൃത്താണ്, ജോ ബൈഡന് ആശംസകളുമായി സന്തോഷ് പണ്ഡിറ്റ്

    By Midhun Raj
    |

    അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ജോ ബൈഡന് ആശംസകള്‍ നേര്‍ന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ കുറിച്ചുളള പ്രതികരണവുമായി നടന്‍ എത്തിയത്. അമേരിക്കയില് കുടിയേറിയ ഇന്ത്യ൯ വംശജയായ കമലാ ദേവി ഹാരിസ് ജിയുടെ വിജയവും ഇന്ത്യാക്കാ൪ക്ക് അഭിമാനിക്കാവുന്നതാണ് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. പണ്ഡിറ്റിന്ടെ അമേരിക്ക൯ നിരീക്ഷണം; അമേരിക്കയുടെ 46 മത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്‍ ജിക്കും വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കമലാ ദേവി ഹാരിസ് ജിക്കും അഭിനന്ദനങ്ങള് നേരുന്നു.

    joe-biden-kamala-harris-santhoshpandit-

    അമേരിക്കൻ പ്രസിഡന്റ്‌ ആരായാലും അവ൪ ഇന്ത്യയുടെ സുഹൃത്താണ്. ഇന്ത്യയ്ക്ക് ചൈനീസ് ഭീഷണി ഉണ്ടായപ്പോൾ ഏഴാം കപ്പൽപടയെ അയച്ച് ഇന്ത്യയുടെ കൂടെ നിന്ന വലിയ വ്യക്തിയാണ് ട്രംപ് ജി...ബൈഡന്‍ ജി യും അത് തുടരുമെന്നും പാക്കിസ്ഥാനോ, ചൈനയുമായോ ഭാവിയിലും ഉണ്ടായേക്കാവുന്ന ഏത് സംഘ൪ഷങ്ങളിലും ഇന്ത്യയോടൊപ്പം കട്ടക്ക് നില്കുമെന്നും പ്രതീക്ഷിക്കുന്നു.
    എന്നാല് കേരളത്തിലെ ചില൪ ട്രംമ്പ് ജിയുടെ പരാജയത്തെ കളിയാക്കുന്നത് കണ്ടു. എന്നാല് സമീപകാലത്ത് അന്യരാജ്യത്തെ ആക്രമിക്കാത്ത അമേരിക്കൻ പ്രസിഡന്റായിരുന്നു, നമ്മൾ ട്രോളുന്ന ആ മനുഷ്യ൯.

    എന്നും ഒരു ബിസിനസ്സുകാരനെ പോലെ ചിന്തിക്കുകയും, ലോകത്ത് സമാധാന അന്തരീക്ഷം ഉണ്ടെങ്കിലേ വ്യപാരം നന്നായ് നടക്കൂ എന്നും ചിന്തിച്ചു. ചിലരെയൊക്കെ ഭീഷണിപ്പെടുത്തി എന്നൊഴിച്ചാല് ആരേയും ആക്രമിക്കുവാ൯ പോയില്ല. എപ്പോഴും പ്രായോഗികമായ് ചിന്തിച്ചു. ഇന്ത്യയോട് എന്നും സഹകരണം കാണിച്ച ആ മനുഷ്യനോട് വലിയ നന്ദി രേഖപ്പെടുത്തുന്നു. ആതിനാല് ആരും ആ പാവത്തിന്ടെ പരാജയത്തില് അധികം സന്തോഷിക്കേണ്ടാ.

    ഒബാമ ജി യെ പോലെ ശാന്തമായ് പുറമേ കാണുന്ന പ്രസിഡണ്ടുമാ൪, തങ്ങള്ക്ക് തെറ്റായ് തോന്നിയ കാര്യങ്ങള് വന്നപ്പോള്, പല യുദ്ധങ്ങളും ചുക്കാ൯ പിടിച്ചിട്ടുണ്ട്. തീവ്രവാദത്തിനെതിരേയും, തെറ്റുകള്ക്ക് എതിരേയും ബൈഡ൯ ജിയും ശക്തമായ് യുദ്ധം ചെയ്തേക്കും. കാരണം പ്രസിഡണ്ട് ആരായാലും അമേരിക്കക്ക് ഒരു പോളിസി ഉണ്ട്. ഇദ്ദേഹവും ഇന്ത്യയുടെ ഫ്രണ്ട് ആകും എന്ന് ന്യായമായും കരുതുന്നു. അമേരിക്കയില് കുടിയേറിയ ഇന്ത്യ൯ വംശജയായ കമലാ ദേവി ഹാരിസ് ജിയുടെ വിജയവും ഇന്ത്യാക്കാ൪ക്ക് അഭിമാനിക്കാവുന്നതാണ്. നമസ്തേ ബൈഡൻ ജി, സന്തോഷ് പണ്ഡിറ്റ് കുറിച്ചു.

    Read more about: santhosh pandit
    English summary
    santhosh pandit posted about united states presidential election
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X