For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചില രാഷ്ട്രീയക്കാര്‍ മുമ്പ് കാണിച്ച വാശിയാണ് കരിപ്പൂര്‍ ദുരന്തത്തിന് കാരണം: സന്തോഷ് പണ്ഡിറ്റ്

  |

  സാമൂഹിക വിഷയങ്ങളിലും മറ്റും തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറഞ്ഞിട്ടുളള താരമാണ് സന്തോഷ് പണ്ഡിറ്റ്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും നടന്റെതായി വരാറുളള ഇത്തരം പോസ്റ്റുകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം ജനങ്ങള്‍ക്ക് വേണ്ടി സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാറുമുണ്ട് നടന്‍. സന്തോഷ് പണ്ഡിറ്റ് ചെയ്യാറുളള സാമൂഹിക സേവനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമെല്ലാം പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.

  ഏത് വിഷയങ്ങളിലായാലും തന്റെ നിലപാടുകള്‍ കൃത്യമായി തുറന്നുപറയാറുണ്ട് നടന്‍. അതേസമയം സന്തോഷ് പണ്ഡിറ്റിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. കരിപ്പൂരില്‍ വിമാനാപകടം ഉണ്ടാകാനിടയായ ചില സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നടന്റെ കുറിപ്പ് വന്നിരിക്കുന്നത്. രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ ഗതികെട്ട് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതാണ് കരിപ്പൂര്‍ ദുരന്തത്തിന് കാരണമായതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

  പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം

  പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം

  കഴിഞ്ഞ ദിവസം കരിപ്പൂരില് ഉണ്ടായ വിമാന ദുരന്തത്തിന്ടെ മറുവശം ഞാ൯ പരിശോധിച്ചപ്പോള് മനസ്സിലായ കാര്യങ്ങള് ചുവടെ ചേ൪ക്കുന്നു. ഈ വിഷയത്തില് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)യും, ഏയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടേയും ഭാഗത്ത് ഒരു തെറ്റും ഇല്ല എന്നതാണ് സത്യം. ചില രാഷ്ട്രീയക്കാര് മുമ്പ് കാണിച്ച വാശിയാണ് പ്രധാന കാരണം.

  2015ല് താല്‍ക്കാലികമായ് വികസനത്തിനായ് വലിയ വിമാനങ്ങള് ഇറക്കാതെ അടച്ചതാണല്ലോ. 485 ഏക്ക൪ ഭൂമി കൂടി ഏറ്റെടുത്താലേ, വലിയ വിമാനങ്ങള് ഇനി ഇറക്കൂ എന്ന് അധികാരികള് തീരുമാനിച്ചു. പക്ഷേ രാഷ്ട്രീയക്കാരുടെ വലിയ സമരങ്ങളും പ്രതിഷേധങ്ങളും കാരണം 484 ഏക്ക൪ ഏറ്റെടുക്കാതെ 2018 ല് വലിയ വിമാനം ഇറക്കേണ്ടി വന്നു. റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തി ആയാല് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താം എന്നുമായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്.

  Dulquer salmaan's bet with Mammootty | FilmiBeat Malayalam

  സ്ഥലപരിമിതി, ടേബിള്‍ ടോപ്പ്, കാലാവസ്ഥ, റണ്‍വേയുടെയും റിസയുടെയും വലുപ്പക്കുറവ് തുടങ്ങിയവയായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്. 485 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്താലേ വലിയ വിമാനങ്ങള്‍
  സര്‍വീസ് നടത്താന്‍ അനുവദിക്കൂ എന്നും ഡി.ജി.സി എയും എയര്‍പോര്‍ട്ട് അതോറിറ്റിയും നിലപാട് സ്വീകരിച്ചു. എന്നാല്‍ അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പ്രകാരം വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ യോഗ്യമാണ് എന്ന് ചൂണ്ടിക്കാട്ടി ചില രാഷ്ട്രീയക്കാരും , മറ്റുള്ളവരും സമരം ചെയ്തു.

  സര്‍ക്കാരിനെയും വ്യോമയാന മന്ത്രാലയത്തെയും എയര്‍പോര്‍ട്ട് അതോറിറ്റിയെയും സമീപിച്ചു. നി൪ബന്ധിച്ചു. രാഷ്ട്രീയക്കാരുടെ പരാതിയും, പ്രക്ഷോഭങ്ങളും ശക്തമായപ്പോള്‍ ഒടുവില് ഗതികേട് കൊണ്ട് 2018 ല് അനുമതി നല്‍കി. അത് ഇപ്പോള് ഇങ്ങനേയും ആയ്. വലിയ വിമാനങ്ങളുടെ സുരക്ഷയുമായ് ബന്ധപ്പെട്ട് 2019ല് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അവരുടെ റിപ്പോ൪ട്ട് പ്രകാരം കരിപ്പൂരിന് ഈ വിഷയത്തില് കാരണം കാണിക്കല് നോട്ടീസ് നല്കുകയും ചെയ്തിരുന്നു.

  (ഡിജിസിഎ അഡല്‍റ്റ് റിപ്പോര്‍ട്ട് 2019), ഒരു സീനിയ൪ പൈലറ്റ് ആനന്ദ് മോഹന്‍ രാജ് ജി കരിപ്പൂരിലെ വിമാന ലാന്ടിങ്ങിനെ കുറിച്ച് സ്വന്തം അനുഭവം പറഞ്ഞത്.. "ഇവിടുത്തെ വിമാന ലാ൯ഡിങ്ങ് വളരെ ചലഞ്ചിംഗ് ആണ് ആന്‍ഡ് ലൈറ്റിംഗ് സിസ്റ്റം വളരെ അബദ്ധമാണ്‌ എന്നാണ്. 2017 ആഗസ്റ്റില് ഒരു സ്‌പൈസ് ജെറ്റ് വിമാനം സ്‌കിഡ്‌ ആയതും കൂട്ടി വായിക്കണം. അന്ന് 68 യാത്രക്കാര് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്.

  (വാല് കഷ്ണം...ഒരു പത്തു വോട്ടിന് വേണ്ടി രാഷ്ട്രീയക്കാര് അനാവശ്യമായ് ഓരോ സമരങ്ങള് ഉണ്ടാക്കുമ്പോള് ഇനിയെങ്കിലും ഉദ്യോഗസ്ഥ൯മാരുടെ ബുദ്ധിമുട്ടുകളും,
  സാങ്കേതികമായ വിഷയങ്ങള് കുറച്ചെങ്കിലും പഠിച്ച് മാത്രം എല്ലാത്തിലും ഇടപെടുക. ഇനിയെങ്കിലും 484 ഏക്ക൪ ഭൂമി കൂടി ഏറ്റെടുത്ത് കരിപ്പൂരില് വലിയ വിമാനങ്ങള് ഇറങ്ങുന്ന സാഹചര്യം ഉണ്ടാക്കുവാ൯ എല്ലാവരും സഹകരിക്കുക. ഈ അഭിപ്രായങ്ങള് തീ൪ത്തും വ്യക്തിപരമാണേ..)
  (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല).

  Read more about: santhosh pandit
  English summary
  santhosh pandit reacted about karippoor plane crash
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X