»   » ആരാണീ മിനി റിച്ചാര്‍ഡ്??? ലേഡി സന്തോഷ് പണ്ഡിറ്റിനെ അറിയില്ലെന്ന് ഒറിജിനല്‍ പണ്ഡിറ്റ്!!!

ആരാണീ മിനി റിച്ചാര്‍ഡ്??? ലേഡി സന്തോഷ് പണ്ഡിറ്റിനെ അറിയില്ലെന്ന് ഒറിജിനല്‍ പണ്ഡിറ്റ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ ഒരു കോമാളി സിനിമാക്കാരന്‍ മാത്രമല്ല. കാരണം അദ്ദേഹത്തെ അകറ്റി നിറുത്തിയിരുന്ന മുഖ്യാധാരാ സിനിമയിലേക്കും അദ്ദേഹം കടന്നിരിക്കുന്നു. അതും മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം.

ഇക്കയല്ല ഏട്ടൻ തന്നെ താരം!!! മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്കില്‍ സീറോ!!! ആര്‍ക്കും വേണ്ട???

ഇനി ആര്‍ക്കാ സംശയം??? മോഹന്‍ലാലിന്റെ മഹാഭാരത, 1000 കോടി ദാ ഇങ്ങനെ തിരിച്ചുപിടിക്കും!!!

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്വന്തം സിനിമകളുടെ പ്രവര്‍ത്തനങ്ങള്‍ സന്തോഷ് പണ്ഡിറ്റ് തുടരും. യുടൂബ് വീഡിയോ ആല്‍ബത്തിലൂടെ ഹിറ്റായി മാറിയ ഗ്ലാമര്‍ താരം മിനി റിച്ചാര്‍ഡ് സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നു എന്നതായിരുന്നു രണ്ട് ദിവസങ്ങളിലായി മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന വാര്‍ത്ത. 

തന്റെ പുതിയ ചിത്രത്തില്‍ മിനി റിച്ചാര്‍ടഡ് നായികയാകുന്നു എന്നുള്ള വാര്‍ത്ത സന്തോഷ് പണ്ഡിറ്റ് നിഷേധിച്ചു. ആരാണീ മിനി റിച്ചാര്‍ഡ്? തനിക്ക് ആ കുട്ടിയെ അറിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ ഉരുക്ക് സതീശന്‍ എന്ന ചിത്രത്തിന്റെ ജോലികളിലാണ് സന്തോഷ് പണ്ഡിറ്റ്. താന്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ലഭിച്ച അഞ്ച് ദിവസത്തെ ഇടവേളയില്‍ ഉരുക്ക് സതീശന്റെ ജോലികള്‍ പൂര്‍ത്തിയാക്കുകയാണ് അദ്ദേഹം.

യൂടൂബില്‍ ട്രെന്‍ഡിംഗ് ആയി മാറിയ ഒരു ഗാനത്തിലൂടെയാണ് മിനി റിച്ചാര്‍ഡ് ശ്രദ്ധിക്കപ്പെടുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ വരവിനെ അനുസ്മരിക്കും വിധം ട്രോളുകളുടെ പ്രളയമായിരുന്നു മിനി റിച്ചാര്‍ഡിനും.

നാല്‍പ്പത് പിന്നിട്ട മിനി റിച്ചാര്‍ഡ് അഭിനയ മോഹം കൊണ്ടാണ് ആല്‍ബം നിര്‍മിച്ച് അതില്‍ അഭിനയിച്ചത്. തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരന് ഒപ്പമായിരുന്നു അവരുടെ പ്രണയ രംഗങ്ങള്‍. ഇതോടെ ലേഡി സന്തോഷ് പണ്ഡിറ്റ് എന്ന പേരും അവര്‍ക്ക് ചാര്‍ത്തി കിട്ടി.

ഉരുക്ക് സതീശന് ശേഷം പുതിയ ചിത്രത്തേക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ആ സമയത്താണ് സന്തോഷ് പണ്ഡിറ്റിന്റെ നായികയായി മിനി റിച്ചാര്‍ഡ് എത്തുന്നുവെന്ന വാര്‍ത്ത. ഇത് സന്തോഷ് നിഷേധിക്കുകയും ചെയ്തു.

മമ്മൂട്ടിക്കൊപ്പം മുഖ്യധാര മലയാള സിനിമയിലേക്ക് എത്തിയ സന്തോഷ് പണ്ഡിറ്റ് തമിഴിലേക്കും ചേക്കേറുകയാണ്. അതിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടില്ലെങ്കിലും തമിഴ് ചിത്രത്തിന്റെ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

തമിഴിന് പിന്നാലെ ഹിന്ദി ചിത്രവും സന്തോഷ് ഒരുക്കുന്നുണ്ടെന്നാണ് വിവരം. ചിത്രങ്ങളിലേക്ക് മുന്‍നിര താരങ്ങള്‍ നായികമാരായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഇവയുടെ ജോലികളിലേക്ക് കടക്കും.

തനിക്ക് പൃഥ്വിരാജിന്റെ നായികയാകണമെന്ന് ഒരാഗ്രഹം മിന റിച്ചാര്‍ഡ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ അറിയിച്ചിരുന്നു. പൃഥ്വിരാജ് ചിത്രത്തില്‍ ഐറ്റം സോംഗ് ചെയ്യണമെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ നായികയാകുന്നുവെന്ന വാര്‍ത്ത വന്നത്.

English summary
The news is fake and before publish those type fake story make it conform, Santhosh Pandit said. Now he is engaged with Mammootty film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam