മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ടീമിന്റെ ലിസ്റ്റ്! അദൃശ്യരായ മനുഷ്യന്മാരാണെന്ന് പറയരുത്; സന്തോഷ് പണ്ഡിറ്റ്
മലയാള സിനിമയെ പിടിച്ചുകുലുക്കി കൊണ്ടാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന ചൂഷണങ്ങളെ കുറിച്ച് വലിയ വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. മാത്രമല്ല സിനിമയിലെ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിനഞ്ച് അംഗ പവര്‍ ടീമാണെന്നും ആരോപണം ഉണ്ട്.
പതിനഞ്ചംഗ പവര്‍ ടീമെന്ന് വിശേഷിപ്പിക്കുന്നത് പ്രമുഖരായ ചില നടന്മാരാണെന്നും പ്രചരിച്ചിരുന്നു. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്നും ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കൊണ്ട് യഥാര്‍ഥത്തില്‍ എന്താണ് ഉദ്ദേശിച്ചതെന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്തോഷ് റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിച്ചത്.

'ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒന്ന് ചുരുക്കി പറഞ്ഞാല്‍ ഇത്രേയുള്ളൂ. കുറേ കാലമായി ഏതൊക്കെയോ നടിമാരെ, ഏതെക്കോയോ നടന്മാരും, സംവിധായകരും, ഏതെക്കെയോ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച്, ഇവിടേയോക്കെയോ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. പരാതി പെട്ടാല്‍ അവസരം നഷ്ടപ്പെടുമോ അല്ലെങ്കില്‍ ജീവഭയം കാരണം ഇവര്‍ ആരും സംഭവം പുറത്ത് പറഞ്ഞില്ല, പരാതിപ്പെട്ടില്ല.
ചൂഷണം ചെയ്തത് പ്രമുഖ നടന്മാര്‍, ചെയ്യപ്പെട്ടത് പ്രമുഖ നടികളെ, നടന്നത് പ്രമുഖ ഹോട്ടലുകളില്‍, ഇതെല്ലാം ചര്‍ച്ച ചെയ്തത് പ്രമുഖ ചാനലുകളില്‍. മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവര്‍ ടീമിന്റെ ലിസ്റ്റ് പുറത്തു വന്നു ട്ടോ..
1.ഉരുക്ക് സതീശന്‍
2. ടിന്റു മോന്‍ എന്ന കോടീശ്വരന്‍
3. ചിരഞ്ജീവി IPS
4. ബ്രോക്കര്‍ പ്രേമ ചന്ദ്രന്‍
5.പവനായി.
6.കൊപ്ര പ്രഭാകരന്‍.
7.അനന്തന്‍ നമ്പ്യാര്‍.
8.മുണ്ടക്കല്‍ ശേഖരന്‍.
9.ഹൈദര്‍ മരക്കാര്‍.
10.കടയാടി ബേബി.
11. കൊളപ്പുള്ളി അപ്പന്‍.
12.മോഹന്‍ തോമസ്.
13.കീരിക്കാടന്‍ ജോസ്.
14. ജോണ്‍ ഹോനായി
15.കീലേരി അച്ചു
(പവര്‍ ഗ്രൂപ്പിലുള്ളത് പേരും, അഡ്രസും, ആധാറും ഒന്നും ഇല്ലാത്ത 15 അദൃശ്യരായ മനുഷ്യന്മാര്‍ ആണെന്ന് ഇനിയും ആരും പറയരുത്.) നടിയെ അക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, കൂടുതല്‍ നടിമാര്‍ അക്രമത്തിന് ഇരയായി എന്നതിന് തെളിവ് ഉണ്ടത്രേ. പക്ഷേ ആ പ്രമുഖ നടിമാര്‍ കേസ് കൊടുക്കില്ലെന്ന് പറയുന്നു.
ഭൂരിഭാഗം സിനിമ സെറ്റിലും ലഹരി ഉപയോഗം വ്യാപകമാണെന്നും നടിമാര്‍ പറയുന്നു. സിനിമ സ്‌ക്രീനില്‍ യു സെര്‍ട്ടിഫൈഡ് ആണേലും, പിന്നണിയില്‍ 'എ' സെര്‍ട്ടിഫിക്കേറ്റ് ആണത്രേ.

നടിമാര്‍ ഉറങ്ങിയോ, സുഖം നിദ്ര കിട്ടിയോ എന്ന് ഉറപ്പ് വരുത്താന്‍ ഏതെങ്കിലും പ്രമുഖ നടന്മാര്‍ രാത്രിയില്‍ വാതിലില്‍ 10 തവണ മുട്ടിയാല്‍ ചില നടിമാര്‍ തെറ്റിദ്ധരിക്കുന്നു. ആ വാതില്‍ മുട്ടലിന് പിന്നില്‍ 'കെയര്‍ ആണ് കെയര്‍' എന്നു മനസ്സിലാക്കുന്നില്ല.
കേരളത്തിലെ സര്‍വ മേഖലകളിലും ഇതുപോലെ വനിതകളുടെ ചൂഷണം നടക്കുന്നുണ്ടോ എന്നു സര്‍ക്കാര്‍ ഇടപെട്ട് ഉടനെ കമ്മീഷന്‍ വെക്കണം. പാവം സിനിമാക്കാരെ മാത്രം മാനം കെടുത്തുന്നത് ശരിയല്ല. (രാഷ്ട്രീയ മേഖലയില്‍ മാത്രം സ്ത്രീ ചൂഷണം മനസ്സിലാക്കുവാന്‍ കമ്മീഷന്‍ വേണ്ട. കാരണം അതിലും പ്രതി സ്ഥാനത്ത് പ്രമുഖ എംഎല്‍എ, പ്രമുഖ എംപി... ഒക്കെ വന്നാല്‍ ജസ്റ്റിസ്‌ഹേമ കമ്മിഷന്റെ അവസ്ഥ ആകും..)
(വാല്‍ കഷ്ണം.. ആരുടെയും പേര് പറയുന്നില്ലെങ്കില്‍, ഇരകള്‍ക്ക് പരാതി ഇല്ലെങ്കില്‍ ഈ റിപ്പോര്‍ട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. പക്ഷേ, പുതുതായി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു വരുന്ന യുവതികള്‍ക്കും, അവരുടെ അമ്മമാര്‍ക്കും എങ്ങനെ കൂടുതല്‍ അവസരങ്ങള്‍ നേടി പ്രമുഖ നടി ആകാം എന്ന് പറയാതെ പറയുന്ന നല്ലൊരു 'സ്റ്റഡി ക്ലാസ് ആണ് ഈ റിപ്പോര്‍ട്ട്).' By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ...)


Click it and Unblock the Notifications











