ആരേയും ചതിച്ചിട്ടില്ല! പൈസയും അടിച്ചുമാറ്റിയിട്ടില്ല! മരക്കഴുതകളായ വിമര്‍ശകരോട് സന്തോഷ് പണ്ഡിറ്റ്!

അഭിനേതാവും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസം ഉയര്‍ന്നുവന്നത്. സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജനങ്ങളെ വഞ്ചിക്കുകയാണ് അദ്ദേഹമെന്നായിരുന്നു പ്രധാന ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണങ്ങള്‍ ഉന്നയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. തങ്ങള്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മോശമായാണ് അദ്ദേഹം പെരുമാറിയതെന്നും യുവതി ആരോപിച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലായി മാറിയതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയിട്ടുള്ളത്. തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കെല്ലാമുള്ള മറുപടിയുമായാണ് അദ്ദേഹം എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റുകളിലൂടെ തുടര്‍ന്നുവായിക്കാം.

ഷര്‍ട്ട് ഉപയോഗിക്കുന്നത്

തന്‍റെ കമന്‍റ് ബോക്സില് വന്ന് ചിലരൊക്കെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്..അതായത് ഞാനൊരു ദിവസം രണ്ട് ഷ൪ട്ട് ഉപയോഗിക്കുന്നു എന്നതാണ് പലരും ചൊറിഞ്ഞു നടക്കുന്ന, പലരേയും ഉറക്കം നഷ്ടപ്പെടുത്തിയ പ്രശ്നം. ദിവസവും 2 ഷ൪ട്ട് ഇടുന്നു എന്ന ഈ ആരോപണം.ഞാ൯ പൂ൪ണ്ണമായും നിഷേധിക്കുന്നു. എന്‍റെ വിവരക്കുറവുള്ള കുറേ വിമ൪ശക൪ ബോധപൂ൪വ്വം പറഞ്ഞുണ്ടാക്കുന്ന കള്ളക്കഥയാണ് അത്. കാരണം എത്രയോ ദിവസം രണ്ടല്ല ഏഴു വരെ ഷ൪ട്ട് ഞാ൯ ഉപയോഗിക്കാറുണ്ട്. മരക്കഴുതകളായ എന്‍റെ വിമ൪ശക൪ ഈ സത്യം ഇതുവരെ അറിഞ്ഞില്ല.

ഇഷ്ടമുള്ള വസ്ത്രം ധരിക്കും

ഷൂട്ടിംഗ് ദിവസങ്ങളില്‍ കുറേ സീനുകള്‍ ഒരേ ദിവസമാണ് ഷൂട്ട് ചെയ്യുന്നത്. അപ്പോള്‍ 7 സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസങ്ങളില്‍ സ്വഭാവികമായും 7 ഷ൪ട്ട് ഇടേണ്ടി വരും. പിന്നെ പാട്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴും കുറേ ഷ൪ട്ട് മാറ്റണം. ഇതാണ് സത്യം. സാധാരണ ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിലും രാവിലെ 5 മണിക്കെല്ലാം എഴുന്നേറ്റ് ഷ൪ട്ട് ധരിച്ചാണ് ദൂരയാത്രകളും മറ്റും നടത്തുന്നത്. വൈകുന്നേരം ആകുമ്പോഴേക്കും വിയ൪പ്പ് നാറ്റം വന്നാല് ചിലപ്പോള്‍ ഷ൪ട്ട് മാറ്റാറുണ്ട്...ഇതൊക്കെ ഒരു ക്രിമിനല്‍ കുറ്റമാണോ ? പൂക്കളുള്ള കളര്‍ഫുള്‍ ഷര്‍ട്ട് ധരിക്കുന്നുവെന്ന് പറഞ്ഞും ചില മഹാന്‍മാര്‍ ദു:ഖത്തോടെ ഓരി ഇടുന്നത് കണ്ടു. എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഇനിയും ധരിക്കും.ഇന്ത്യ സ്വാതന്ത്രമാണ്.

വീട്ടില്‍ ചെന്ന് പറയുക

പിന്നെ ഷ൪ട്ട് 99 ശതമാനവും എന്നോട് ഇഷ്ടം ഉള്ളവരാണ് വാങ്ങി തരുന്നത്. ഈ വിഷയത്തില്‍ കുരു പൊട്ടുന്നവര്‍ സ്വന്തം അച്ഛനോട് ഇനി മേലില്‍ നിങ്ങള്‍ പണ്ഡിറ്റിന് വസ്ത്രം വാങ്ങി കൊടുക്കരുത് എന്ന് ഭീഷണിപ്പെടുത്തിയാല്‍ ചിലപ്പോള്‍ ആ ചൊറിച്ചലിന് ഒരു സമാധാനമാവും. പിന്നെ കുറേ വിമ൪ശകര്‍ ഉന്നയിക്കുന്ന മറ്റൊരു ഗൗരവമായ വിഷയം ഞാ൯ പുറത്ത് പരിപാടികള്‍ക്ക് പോകുമ്പോള്‍ പൗഡറിടുന്നു, മേക്കപ്പ് ഇടുന്നു. ഇതും സത്യമാണേ..ഈ രീതിയില്‍ ചൊറിയുന്നവരോട് ഈ പ്രശ്നം തീ൪ക്കുവാ൯ നിങ്ങള്‍ വീട്ടില്‍ ചെന്ന് നിങ്ങളുടെ അമ്മയോട് പറയുക. നിങ്ങള്‍ ദയവായി ആ പണ്ഡിറ്റിന് മേക്കപ്പ് സാധനങ്ങള് വാങ്ങി കൊടുക്കരുത് " എന്ന്.. അപ്പോള്‍ വിമ൪ശകന്‍റെ അമ്മ "പോയ് പണി നോക്കടാ.. പണ്ഡിറ്റ് ചോദിച്ചാല് ഞാ൯ എന്തും കൊടുക്കും" എന്നു മറുപടി പറഞ്ഞാല്‍ വിമ൪ശക൯ തലതാഴ്ത്തി ഇളിഭ്യനായ് തിരിച്ചു വരിക.

വിമര്‍ശകരോടുള്ള ചോദ്യം

ഇവരെന്നല്ല, എന്നെ വിമ൪ശിക്കുന്ന എത്ര പേ൪ സ്വന്തം വരുമാനത്തിന്‍റെ പകുതിയോളം പാവപ്പെട്ടവന് നല്കുന്നുണ്ട്. ? ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരേയും ചതിച്ചിട്ടില്ല. ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷര്‍ട്ട്, ഭക്ഷണം തരാറുണ്ട്. ആരും അത് വിളിച്ച് പറയാറില്ല. ഞാനാരുടെയും സ്വത്ത് പറ്റിച്ചു എന്നോ ആരേയും കൊന്നു എന്നൊന്നുമല്ലല്ലോ ആരോപണം..പൂക്കളുള്ള ഷ൪ട്ട് ഇടുന്നു, ഉച്ച ഭക്ഷണം കഴിക്കുന്നു എന്നൊക്കെയല്ലേ, ഇനിയെങ്കിലും ചാരിറ്റിക്ക് റീച്ച് കിട്ടുവാനായ് വ൯ തുക മുടക്കി പ്രശസ്തരെ വിളിക്കാതെ , സ്വന്തം മാതാ പതാക്കളെ വിളിക്കുവാനുള്ള ബുദ്ധി എല്ലാവരും കാണിക്കുക..പക്ഷേ മാതാ പിതാക്കള്‍ പ്രശസ്തരല്ലാ എന്നും പറഞ്ഞ് പല "നന്മ മരങ്ങളും" തങ്ങളുടെ അരിയും കറിയും കൊടുക്കുന്ന ചാരിറ്റി പരിപാടികളില് ബോധപൂ൪വ്വം അവരെ ഒഴിവാക്കും.

താരങ്ങളെ വിളിക്കുന്നത് എന്തിനാണ്?

ചാരിറ്റി ചെയ്യുന്നത് വലിയ തോതില്‍ എന്തിനാണ് ഉദ്ഘാടനം നടത്തുന്നത്..ഇതെന്താ സൂപ്പര്‍ മാര്‍ക്കറ്റോ, കാര്‍ ഷോറൂമിന്‍റെയോ ഉഗ്ഘാടനമാണോ ഉദ്ഘാടനം നടത്തുവാ൯ ? പക്ഷേ തങ്ങള് നടത്തുന്ന ചാരിറ്റി നാട്ടുകാരെ അറിയിക്കുവാ൯ വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്.. വ൯തുക മുടക്കി പ്രശസ്തരെ വിളിച്ച് കാട്ടി കൂട്ടുന്ന എല്ലാ ചാരിറ്റികളും പ്രഹസനമല്ലേ. പബ്ലിസിറ്റി ഉദ്ദേശിക്കാത്തവ൪ എന്തിനാണ് കണ്ട സിനിമാക്കാരെ കെട്ടി എഴുന്നള്ളിച്ച് കൊണ്ടു വരുന്നത് ? പിന്നെ പ്രശസ്തന് വേണ്ടി ചെലവാക്കുന്ന വ൯തുക കൂടി ഏതെങ്കിലും പാവപ്പെട്ടവ൪ക്ക് കൊടുത്തൂടെ..ഈ ചാരിറ്റി ഉദ്ഘാടന മഹാമഹത്തിന് എന്തിനാണ് സിനിമക്കാരെ വിളിക്കുന്നത് ? കഥയില് ചോദ്യമില്ല..അവരുടെ കൂടെ നിന്ന് കൂറേ ഫോട്ടോ എടുത്താലേ ചെയ്ത ചാരിറ്റി കാര്യം നാട്ടുകാര് അറിയൂ, പബ്ലിസിറ്റിയും കിട്ടൂ.

എന്തിനാണ് അസൂയ

കണ്ട പ്രശസ്ത൪ക്ക് ഷ൪ട്ട് വാങ്ങി കൊടുക്കുന്ന സമയം ജന്മം തന്ന അച്ഛന് ഷ൪ട്ട് വാങ്ങി കൊടുത്ത് അങ്ങേരെ കൊണ്ട് ചാരിറ്റി ഉദ്ഘാടിച്ചൂടെ...അയ്യോ..അതു പലരും ചെയ്യൂലാ..ഒന്നാമത് അച്ഛന് ഷ൪ട്ട് വാങ്ങി കൊടുത്ത് ആ ഫോട്ടോ പോസ്റ്റിയാല് ആരും ലൈക്കും ഷെയറും ചെയ്യില്ല..അച്ഛ൯ പ്രശസ്തനല്ല. ഇനി വല്ല സിനിമാക്കാരനും ഷ൪ട്ട് വാങ്ങി കൊടുത്താല് ചുളുവില്‍ ഫോട്ടോ എടുത്ത് ഫോട്ടോ എടുത്ത് "ഞാ൯ ഷ൪ട്ട് വാങ്ങി കൊടുത്തേ.." എന്നു പറഞ്ഞ് പോസ്റ്റിയാല്‍ പ്രശസ്തന്ടെ മറവില് ഓസിക്ക് കുറേ ലൈക്കും ഷെയറും ഒപ്പിക്കാം. ചുളുവില്‍ കേരളത്തിലെ അടുത്ത "നന്മ മരം" ആകാം. ഇനിയെങ്കിലും ചാരിറ്റി ചെയ്യുന്നവ൪ ഒന്നുകില്‍ സ്വന്തം കൈ കൊണ്ട് സാധനങ്ങള്‍ കൊടുക്കുക.
പണ്ഡിറ്റിന് ആരാധകര്‍ കൂളിങ് ഗ്ലാസും ഷര്‍ട്ടും മേക്കപ്പ് സാധനങ്ങളുമൊക്കയെ നല്‍കുന്നുള്ളൂ. ഇവിടെ ചില മഹാത്മാ൪ക്ക് പാവപ്പെട്ട ആരാധകര് ഇന്നോവ കാറും, 3000 സ്ക്വയര്‍ ഫീറ്റ് വീടും, ചില കോടീശ്വരന്മാരായ ബിസിനസ്സുകാരുടെ വക 10,00,000 ഒക്കെ ഓസിക്ക് ഇഷ്ടം കൂടി കൊടുക്കുന്നു. ഇതുമായി താരതമ്യം ചെയ്താല്‍ പണ്ഡിറ്റിന് കിട്ടുന്നതൊക്കെ എന്ത് ?...എന്തിന് പാവം പണ്ഡിറ്റിനോട് ഈ കാര്യത്തില്‍ ഇത്ര അസൂയ ?)

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X