ഡിസംബര്‍ 21 ന് ഓഖിയെക്കാളും വലിയ കൊടുങ്കാറ്റ് വരുന്നു, ഞെട്ടിക്കുന്ന പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ്!
Recommended Video

പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പാത്രമായിരുന്ന സന്തോഷ് പണ്ഡിറ്റ് ഇന്ന് മുഖ്യധാര സിനിമകളുടെ ഭാഗമായിരിക്കുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പലപ്പോഴും താരം പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ വലിയൊരു പ്രവചനം നടത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
ഡിസംബര്‍ 21 ന് ഓഖി കൊടുങ്കാറ്റിനെക്കാളും വേഗതയിലും ശക്തിയിലും ഒരു കൊടുങ്കാറ്റ് കേരളത്തില്‍ ആഞ്ഞടിക്കുമെന്നാണ് സന്തോഷിന്റെ പ്രവചനം. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രവചനം. അതില്‍ തനിക്ക് കിട്ടിയ ഭാഗ്യത്തെ കുറിച്ചും മറ്റ് പലര്‍ക്കും കിട്ടാത്ത കാര്യവും സന്തോഷ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഒരുഗ്രന്‍ കൊടുങ്കാറ്റു ആഞ്ഞടിക്കും
മക്കളേ, കേരളത്തില്‍ ഡിസംബര്‍ 21 ന് ഓഖി കൊടുങ്കാറ്റിനേക്കാള്‍ വേഗതയില്‍, ശക്തയില്‍ ഒരുഗ്രന്‍ കൊടുങ്കാറ്റു ആഞ്ഞടിക്കും.'മാസറ്റര്‍പീസ' എന്നാണ് ആ കൊടുങ്കാറ്റിന്റെ പേര്. ആ സിനിമ റിലീസായാല്‍ 'പുലി മുരുകന്‍' ,'ബാഹുബലി 2' അടക്കം എല്ലാ സിനിമകളും ഇന്നോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത റെക്കോര്‍ഡ്‌സ് എല്ലാം സിംപിള്‍ ആയി തകരും, നോക്കിക്കോ.

റെക്കോര്‍ഡുകളുടെ നെറുകയിലായിരിക്കും
റെക്കോര്‍ഡുകളുടെ നെറുകയില്‍ ഇനി ഒരു പേരു മാത്രമേ കാണൂ. അതു മമ്മൂക്കയുടേതാകും ട്ടോ... 'പുലി മുരുകന്‍' എന്ന മെഗാഹിറ്റിനു ശേഷം ഉദയ്കൃഷ്ണ സാര്‍ തിരക്കഥ രചിച്ച, ' രാജാധി രാജ' എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം അജയ് വാസുദേവ് സാര്‍ സംവിധാനം ചെയ്ത സിനിമയാണ് 'മാസറ്റര്‍പീസ്'.

നിവിനും ദുല്‍ഖറിനും കിട്ടാത്ത ഭാഗ്യം
വിനോദ് സാര്‍ ക്യാമറ. പൂനം ജീ, വരലഷ്മി ജീ എന്നിവരാണ് നായികമാര്‍. കൂടെ മ്മൂക്കയോടൊപ്പം ഞാനും. എന്റെ സമകാലിക ന്യൂജനറേഷന്‍
നടന്മാരായ നിവിന്‍ പോളിക്കും, ദുല്‍ഖറിനു പോലും ഇതുവരെ മമ്മൂക്കയോടൊപ്പം ഒരു റോള്‍ ചെയ്യുവാനുള്ള ഭാഗൃം കിട്ടിയിട്ടില്ല. അതു കൊണ്ടു തന്നെ ഞാന്‍ ഹാപ്പി ആണ്.

എന്റെ പ്രവചനം ഇത് കൊണ്ടാണ്
ബാക്കിയെല്ലാം ഈ സിനിമ റിലീസായതിന് ശേഷം നമ്മുക്കു പറയാം. (വാല്‍ കഷ്ണം: ഞാനീ ചിത്രത്തില്‍ അഭിനയിച്ചതു കൊണ്ടല്ല, മറിച്ച് ഈ സിനിമയുടെ ഒന്നോന്നര ട്രെയിലര്‍ കണ്ടതു കൊണ്ടാണ് ഇതൊരു മെഗാ ഹിറ്റാകും എന്നു ഞാന്‍ പ്രവചിച്ചത്...) എന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

മമ്മൂട്ടി ചിത്രം
ക്രിസ്മസിന് മുന്നോടിയായി റിലീസിനെത്തുന്ന സിനിമയാണ് മമ്മൂട്ടി ചിത്രമാണ് മാസ്റ്റര്‍പീസ്. ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ആദ്യമായി മുഖ്യധാര സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ നിന്നും ആദ്യം പുറത്ത് വിട്ട ട്രെയിലര്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

താരങ്ങളിവരാണ്..
അജയ് വാസുദേവ് സംവിധാനം ചെയ്ത കോളേജ് പശ്ചാതലത്തിലൊരുങ്ങുന്ന സിനിമയില്‍ മമ്മൂട്ടി നായകനാവുമ്പോള്‍ ഉണ്ണിമുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, പൂനം ബജ്വ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications