»   » റോമിയോ സ്റ്റൈലില്‍ മേക്കോവര്‍ നടത്തി സന്തോഷ് പണ്ഡീറ്റ്! വില്ലനും നായകനുമായി ഉരുക്ക് സതീശന്‍ വരുന്നു!

റോമിയോ സ്റ്റൈലില്‍ മേക്കോവര്‍ നടത്തി സന്തോഷ് പണ്ഡീറ്റ്! വില്ലനും നായകനുമായി ഉരുക്ക് സതീശന്‍ വരുന്നു!

Written By:
Subscribe to Filmibeat Malayalam

സംവിധാനം, നിര്‍മാണം, അഭിനയം എന്നിങ്ങനെ ഒരു സിനിമ സ്വന്തമായി തയ്യാറാക്കി ശ്രദ്ധേയനായ സന്തോഷ് പണ്ഡീറ്റ് പുതിയ സിനിമയുടെ തിരക്കുകളിലാണ്. മമ്മൂട്ടിയ്‌ക്കൊപ്പം മാസ്റ്റര്‍പീസ് എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷത്തില്‍ സന്തോഷും അഭിനയിച്ചിരുന്നു. സ്വന്തം സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നിര്‍ത്തിവെച്ചിട്ടായിരുന്നു സന്തോഷ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചതും.

santhosh

ഇനി സന്തോഷിന്റെ വരാനിരിക്കുന്ന സിനിമയാണ് ഉരുക്ക് സതീശന്‍. സിനിമയില്‍ വ്യത്യസ്ത ലുക്കിലാണ് സന്തോഷ് അഭിനയിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മറ്റ് സിനിമകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന കഥാപാത്രവുമായിട്ടാണ് ഉരുക്ക് സതീശന്‍ വരുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള സന്തോഷ് പണ്ഡിറ്റിന്റെ മേക്കോവര്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സാധാരണ എല്ലാ സിനിമകളിലും സന്തോഷ് നായകനായിട്ടാണ് അഭിനയിക്കുന്നതെങ്കിലും ഉരുക്ക് സതീശനില്‍ വില്ലന്‍ വേഷമാണെന്നാണ് പറയുന്നത്.

ഗോസിപ്പുകള്‍ക്ക് വിട, തെന്നിന്ത്യന്‍ സുന്ദരി ശ്രിയ ശരണ്‍ വിവാഹിതയായി! ചിത്രങ്ങളെല്ലാം എവിടെ പോയി?

ഗുണ്ടാ ജീവിതവും ജയില്‍ വാസവുമായി കഴിയുന്ന ഉരുക്ക് സതീശനും, വിശാല്‍ എന്ന നായക കഥാപാത്രവുമായി ചിത്രത്തില്‍ ഇരട്ടകഥാപാത്രത്തിലാണ് സന്തോഷ് പ്രത്യക്ഷപ്പെടുന്നത്. ഇതുവരെ ഏഴോളം സിനിമകളാണ് സന്തോഷ് പണ്ഡിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഏഴ് സിനിമകളിലും നായകനും സംവിധായകനും നിര്‍മാണവുമടക്കം എല്ലാ പരിപാടികളും ചെയ്യുന്നത് സന്തോഷ് തന്നെയാണ്.

santhosh

2011 ലാണ് ആദ്യമായി കൃഷ്ണനും രാധയും എന്ന സിനിമ സന്തോഷ് പണ്ഡിറ്റ് നിര്‍മ്മിച്ചത്. ചിത്രത്തിലെ 'രാത്രി ശുഭ രാത്രി' എന്ന് തുടങ്ങുന്ന പാട്ട് വൈറലായതോടെ സന്തോഷിനെ കുറിച്ച് എല്ലാവരും അറിയാന്‍ തുടങ്ങി. ആദ്യമൊക്കെ പലരും അധിഷേപിക്കുകയും കളിയാക്കുകയും ചെയ്തിരുന്നെങ്കിലും ഒടുവില്‍ അദ്ദേഹത്തെ പലരും അംഗീകരിച്ച് തുടങ്ങുകയായിരുന്നു.

English summary
Santhosh Pandit's makeover for new movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X