മധുരരാജ 100 കോടി നേടുമെന്ന് പറഞ്ഞപ്പോള്‍ പൊങ്കാല! ചുട്ടമറുപടിയുമായി സന്തോഷ് പണ്ഡിറ്റ്!
Recommended Video
മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രമായി മാറിക്കൊണ്ടിരിക്കുകയാണ് മധുരരാജ. പ്രഖ്യാപനവേള മുതല്‍ത്തന്നെ ഈ സിനിമയെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പോക്കിരി രാജ റിലീസ് ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം രാജയും സംഘവും വീണ്ടും അവതരിക്കുമ്പോള്‍ എങ്ങനെയായിരിക്കും അതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. രണ്ടാം ഭാഗത്തിന് പിന്നാലെയായി മൂന്നാം ഭാഗവും ഒരുങ്ങുമെന്ന സൂചന നല്‍കിയാണ് ചിത്രം അവസാനിച്ചത്. മിനിസ്റ്റര്‍ രാജയുമായി മമ്മൂട്ടിയും സംഘവും എത്തിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സിനിമയുടെ റിലീസിന് മുന്നോടിയായാണ് സന്തോഷ് പണ്ഡിറ്റ് കലക്ഷനെക്കുറിച്ച് പ്രവചിച്ചത്.
മധുരരാജ പുഷ്പം പോലെ 200 കോടി നേടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. പുഷ്പം പോലെ ഈ സിനിമ 200 കോടി ക്ലബില്‍ ഇടം പിടിക്കുമെന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്. സ്ഥാനാര്‍ത്ഥികളായി പലരും ഉണ്ടാവുമെങ്കിലും മുന്നിലെത്തുന്നത് മധുരരാജയായിരിക്കുമെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള അങ്കമായിരിക്കും ഇനിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയായിരുന്നു സിനിമ 100 കോടി ക്ലബില്‍ എത്തിയെന്ന സന്തോഷം പങ്കുവെച്ച് നെല്‍സണ്‍ ഐപ്പ് എത്തിയത്. അന്ന് തനിക്കെതിരെ തിരിഞ്ഞവര്‍ക്കുള്ള ശക്തമായ മറുപടിയുമായാണ് ഇത്തവണ പണ്ഡിറ്റ് എത്തിയിട്ടുള്ളത്.

മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് മധുരരാജ. പുലിമുരുകന് പിന്നാലെ വൈശാഖും ഉദയ് കൃഷ്ണയും മെഗാസ്റ്റാറിലൂടെയും ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ സിനിമയിലൂടെ തന്നെ 100 കോടി നേട്ടം സ്വന്തമാക്കിയെന്ന ക്രെഡിറ്റ് നെല്‍സണ്‍ ഐപ്പിനാണ്. സിനിമ 100 കോടി ക്ലബിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നുവെങ്കിലും അടുത്തിടെയായിരുന്നു അണിയറപ്രവര്‍ത്തകര്‍ കണക്ക് സഹിതം അക്കാര്യം സ്ഥിരീകരിച്ചത്. സ്‌പെഷല്‍ പോസ്റ്റുകളും പുറത്തുവന്നിരുന്നു. സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് കാണാം.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











