കാമുകി കാമുകന്മാര്‍ക്ക് സന്ദേശവുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും
പുതിയ ചിത്രവുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും വരുന്നു. ഇത്തവണ കാമൂകി കാമുകന്മാര്‍ക്കുള്ള സന്ദേശവുമായാണ് പണ്ഡിറ്റിന്റെ വരവ്. 'കാളിദാസന്‍ കവിത എഴുതുന്നു' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.
ആദ്യ ചിത്രങ്ങളിലെന്ന പോലെ ക്യാമറ ഒഴികെ മറ്റെല്ലാം കൈകാര്യം ചെയ്യുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. കഥ, തിരക്കഥ, സംവിധാനം, നിര്‍മാണം, ഗാന രചന, സംഗീതം, ആലാപനം, കല, നൃത്തം, സംഘട്ടനം, എഡിറ്റിങ്, മിക്‌സിഗം, പശ്ചാത്തല സംഗീതം, നിര്‍മാണ നിര്‍വഹണം തുടങ്ങിയവയ്‌ക്കൊപ്പം ചിത്രത്തിലെ നടനും സന്തോഷ് പണ്ഡിറ്റ് തന്നെ.

രാജേഷ് ഫോര്‍ ഫ്രൈയിംസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രം ആഗസ്റ്റ് 15ന് തിയേറ്ററിലെത്തും. സന്തോഷ് പണ്ഡിറ്റിന്റെ നാലാമത്തെ സിനിമയാണിത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തില്‍ പതിവുപോലെ എട്ടു നായികമാരും എട്ടു പാട്ടുകളും എട്ടു സ്റ്റണ്ടുകളും അടങ്ങിയതാണെന്നാണ് വിവരം.
കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ സിനിമാ പരീക്ഷണങ്ങളുമായി രംഗത്തു വന്ന പണ്ഡിറ്റിന്റെ ഒടുവിലെത്തിയ ചിത്രം മിനിമോളുടെ അച്ഛനാണ്. ചിത്രത്തിന് നല്ല കാണികളുണ്ടായിരുന്നു എന്നാണ് വിവരം ലഭിച്ചത്.
സന്തോഷ് പണ്ഡിറ്റിനെയും പണ്ഡിറ്റിന്റെ സിനിമാ പരീക്ഷണങ്ങളെയും എതിര്‍ക്കുന്നവര്‍ പോലും മിനിമോളുടെ അച്ഛന്‍ കാണാന്‍ ക്യൂ നിന്നിരുന്നത്രെ. ബി ക്ലാസ് തീയറ്ററുകളില്‍ രണ്ട് ഷോയുമായി തുടങ്ങിയ പല സ്ഥലങ്ങളിലും മിനിമോളുടെ അച്ഛന്‍ മൂന്ന് ഷോയായി കൂടിയിരുന്നു.


Click it and Unblock the Notifications











