ടിക്ക് ടോക്ക് പോയതില്‍ സങ്കടപ്പെടരുതെന്ന് യുവാക്കളോട് സന്തോഷ് പണ്ഡിറ്റ്! വൈറലായി നടന്റെ പോസ്റ്റ്!

By Midhun Raj

ചൈനീസ് ആപ്പായ ടിക്ക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതായുളള വിവരം കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. യുവതലമുറ ഒന്നടങ്കം ഉപയോഗിച്ചിരുന്ന ആപ്പിന് പൂട്ടിട്ടത് എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. ചില ആളുകള്‍ ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയിന്മേലാണ് ടിക്ക് ടോക്കിന് ഇന്ത്യയില്‍ നിരോധനം വന്നത്.

അതേസമയം ടിക്ക് പോയതില്‍ സങ്കടപ്പെട്ടിരുന്ന ആളുകളെ ആശ്വസിപ്പിച്ചുകൊണ്ടുളള സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ഇനി എന്ത് എന്ന് ചിന്തിച്ച് തലപുകഞ്ഞ് ഇരിക്കുന്നവര്‍ക്ക് ആശ്വസിക്കാനുളള വഴി ഉപദേശിച്ചുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്.

santhosh pandit,

താന്‍ അഭിനയിച്ച സിനിമയിലെ പാട്ടുകള്‍ കണ്ടാസ്വാദിക്കാനാണ് സന്തോഷ് പണ്ഡിറ്റ് യുവാക്കളോട് പറയുന്നത്. തന്റെ വീഡിയോകളുടെ മുന്നില്‍ എന്തോന്ന് ടിക്ക് ടോക്ക് എന്നും നടന്‍ പറയുന്നു. അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാര്‍ത്ഥ വളര്‍ച്ച ആരംഭിക്കുന്നതെന്നും തന്റെ വചനങ്ങള്‍ കേള്‍ക്കുന്നതിലൂടെ ചിലപ്പോള്‍ നിങ്ങളും, സമയം നല്ലതെങ്കില്‍ നിങ്ങളുടെ കുടുംബവും രക്ഷപ്പെടുമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X