twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരങ്ങള്‍ പ്രതിഫലം കുറക്കരുത്,തരാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പോയി പണി നോക്കാന്‍ പറയുക

    By Midhun Raj
    |

    സിനിമകള്‍ക്കൊപ്പം സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. സമകാലിക വിഷയങ്ങളിലെല്ലാം തന്റെ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം കൃത്യമായി തുറന്നുപറയാറുണ്ട് താരം. സന്തോഷ് പണ്ഡിറ്റിന്റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. വര്‍ഷങ്ങളായി സിനിമകളില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ പകുതിയെല്ലാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നടന്‍ ചെലവഴിക്കാറുണ്ട്. തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ നടന്‍ പങ്കുവെക്കാറുണ്ട്.

    santhosh pandit

    അതേസമയം താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. താരങ്ങള്‍ പ്രതിഫലം കുറക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അഭിമുഖത്തില്‍ നടന്‍ സംസാരിച്ചത്. അയ്യോ അല്ല, താരങ്ങള്‍ കുറക്കരുത്, ഒരു നിര്‍മ്മാതാവ് ഒരു താരത്തെ സമീപിക്കുമ്പോള്‍ താരം തന്റെ പ്രതിഫലം പറയുക. അത് തരാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പോയി പണി നോക്കാന്‍ പറയുക.

    സാറ്റലൈറ്റ് റൈറ്റ് ഉളളവര്‍ക്ക് തനിയെ പടം എടുക്കാമല്ലോ, രണ്ട് കോടി റൈറ്റ് ഉളള ആള്‍ക്ക് ഒരു കോടിക്ക് പടം പിടിച്ചാല്‍ ബാക്കി ലാഭമാണ്. ഈ നടന്‍ തന്നെ വേണം എന്ന് പറഞ്ഞുവന്നാല്‍ അയാള്‍ പറയുന്ന പ്രതിഫലം കൊടുത്തേ മതിയാകൂ. സാറ്റലൈറ്റ് റൈറ്റ് ഇല്ലാത്ത നടന്മാര്‍ക്കാണ് പ്രതിസന്ധി. അവര്‍ക്ക് നിര്‍മ്മാതാക്കള്‍ക്ക് പറയുന്നത് പോലെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. സിനിമകള്‍ക്കൊപ്പം സാമൂഹിക സേവനരംഗത്തും സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. ദുരിതമനുഭവിക്കുന്നവര്‍ക്കെല്ലാം സഹായ ഹസ്തവുമായി നടന്‍ എപ്പോഴും എത്താറുണ്ട്. സന്തോഷ് പണ്ഡിറ്റ് നടത്തിയ സാമൂഹിക സേവനങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

    Recommended Video

    Mammootty's new photo goes viral | FilmiBeat Malayalam

    വിമര്‍ശിച്ചവരും തളളിപറഞ്ഞവരുമെല്ലാം പിന്നീട് നടന്റെ ആരാധകരായി മാറിയിരുന്നു. തന്റെ സിനിമകള്‍ക്ക് ലഭിക്കാറുളള കളക്ഷനില്‍ ചെറിയൊരു ശതമാനം ഇത്തം പ്രവര്‍ത്തനങ്ങള്‍ക്കായി നടന്‍ നീക്കിവെക്കാറുണ്ട്. തിയ്യേറ്ററുകളില്‍ അധികം ഓടാറില്ലെങ്കിലും നടന്റെ സിനിമകള്‍ക്ക് യൂടൂബില്‍ മികച്ച പ്രതികരണമാണ് ലഭിക്കാറുളളത്. യൂടൂബില്‍ നിന്ന് ലഭിക്കുന്ന വരുമാനവും നടന്‍ ചാരിറ്റിക്കായി ഉപയോഗിക്കാറുണ്ട്. ലോക്ഡൗണ്‍ കാലത്തും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും നടനോട് സഹായം അഭ്യര്‍ത്ഥിച്ച് നിരവധി പേരാണ് എത്താറുളളത്.

    Read more about: santhosh pandit
    English summary
    santhosh pandit's reaction about malayalam stars remunaration during covid time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X