»   »  നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം, ഞാന്‍ ഞെട്ടിപ്പോയി !

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം, ഞാന്‍ ഞെട്ടിപ്പോയി !

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തെ ഞെട്ടലോടെയാണ് സിനിമാ ലോകവും കേരള ജനതയും കേട്ടത്. സിനിമാ - രാഷ്ട്രീയ പ്രമുഖരെല്ലാം വിഷയത്തോട് പ്രതികരിച്ചുകഴിഞ്ഞു.

രഞ്ജിനി ഹരിദാസ് സന്തോഷ് പണ്ഡിറ്റിനെ വിവാഹം ചെയ്തു; വീഡിയോ കാണൂ

ഇപ്പോഴിതാ ഏറെ വൈകിയാണെങ്കിലും സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാറായ സന്തോഷ് പണ്ഡിറ്റും സംഭവത്തോട് പ്രതികരിയ്ക്കുന്നു. ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റിന്റെ പ്രതികരണം. സംഭവം കേട്ട് താന്‍ ഞെട്ടി എന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

കേട്ടപ്പോള്‍ ഞെട്ടി

വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. എനിക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കേരളത്തില്‍, അതും എറണാകുളം സിറ്റിയുടെ ഹൃദയഭാഗത്താണ് സംഭവം നടന്നിരിയ്ക്കുന്നത് എന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു..

ആര്‍ക്കും സംഭവിക്കരുത്

സിനിമാ നടിയ്ക്ക് മാത്രമല്ല ഏതൊരാള്‍ക്കും ഇത്തരമൊരു അനുഭവം സംഭവിക്കാതിരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തില്‍ ദുഖം പ്രകടിപ്പിയ്ക്കുന്നതായും നടന്‍ പറഞ്ഞു.

കുറ്റവാളികളെ കണ്ടുപിടിയ്ക്കണം

എത്രയും പെട്ടന്ന് കുറ്റവാളികളെ കണ്ടു പിടിച്ച് ശിക്ഷിക്കണം എന്ന് സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെടുന്നു. സ്വന്തം ഫോട്ടോയ്‌ക്കൊപ്പമാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക്. നാലായിരത്തിലധികം ലൈക്കുകളും നാനൂറിലധികം ഷെയറുകളും സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചു.

ഇതാണ് പോസ്റ്റ്

ഇതാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് നടന്റെ ഫേസ്ബുക്ക് കുറിപ്പ്

English summary
Santhosh Pandit's reaction on actress attacked issue

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam