സിനിമയോട് ഒരു പരിധി വിട്ടിട്ടുള്ള സ്‌നേഹമില്ല!! മനസ്സിലുളളത്... തുറന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

നമ്മൾ സൂപ്പർ സ്റ്റാറാണെന്ന് പറഞ്ഞാ‌ൽ മാത്രമേ ജനം യഥാർഥ സൂപ്പർ താരങ്ങൾ ആരാണ് എന്നതിനെ കുറിച്ച് ചിന്തിക്കുകയുള്ളു

മറ്റ് മാധ്യമങ്ങളെക്കാലും സിനിമയ്ക്ക് ജനങ്ങളെ വളരെ വേഗം സ്വാധീനിക്കാൻ കഴിയും. മികച്ച ചിത്രങ്ങൾക്കും മികച്ച പ്രകടം നടത്തുന്ന താരങ്ങൾക്കും പ്രേക്ഷകരുടെ ഇടയിൽ ഇത്രയധികം സ്വീകാര്യത ലഭിക്കാനുള്ള ഒരു കാരണം. സിനിമയിലൂടെ ഏറ്റവും കൂടുതൽ വിമർശനം ലഭിച്ച ഒരു താരമാണ് സന്തോഷ് പണ്ഡിറ്റ്. 2011ൽ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് പണ്ഡിറ്റ് കടന്നു വരുന്നത്. ആദ്യ ചിത്രത്തിന് കയ്യടിയ്ക്ക് പകരം രൂക്ഷ വിമർശനവും പരിഹാസവുമായിരുന്നു പണ്ഡിറ്റിന് നേരിടേണ്ടി വന്നത്. എന്നാൽ ഇതൊന്നും കൊണ്ട് തന്നെ സിനിമ നിർത്താൻ താരം തയ്യാറായിരുന്നില്ല. പിന്നീട് പത്തിൽ പരം ചിത്രങ്ങൾ ഇദ്ദേഹം സൃഷ്ടിച്ചു. വിമർശനങ്ങൾ പെരുമഴ പോലെ വന്നിട്ടും ഇതിൽ നിന്ന് പിൻമാറാൻ ഇയാൾ തയ്യാറായിരുന്നില്ല.

ചിത്രങ്ങൾക്ക് വൻ വിമർശനങ്ങളാണ് ലഭിച്ചതെങ്കിലും മുടക്കു മുതലിനെക്കാൾ അധികം ലാഭം പണ്ഡിറ്റ് ചിത്രങ്ങൾക്ക് നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സന്തോഷ് പണ്ഡിറ്റ് ഒരു പ്രമുഖ ചാനലിനു നൽകിയ അഭിമുഖമാണ്. യഥാർഥത്തിൽ സന്തോഷ് പണ്ഡിറ്റ് ഒരു കോപ്പുമല്ലെന്ന് തനിയ്ക്ക് നന്നായി അറിയാമെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. നമ്മൾ സൂപ്പർ സ്റ്റാറാണെന്ന് പറഞ്ഞാ‌ൽ മാത്രമേ ജനം യഥാർഥ സൂപ്പർ താരങ്ങൾ ആരാണ് എന്നതിനെ കുറിച്ച് ചിന്തിക്കുകയുള്ളുവെന്നും അദ്ദഹം പറഞ്ഞു ഇപ്പോഴത്തെ സിനിമകളെ കുറിച്ചും അവയുടെ സമൂഹിക പ്രസക്തിയെ കുറിച്ചും സന്തോഷ് ചിലകാര്യങ്ങൾ പറയാതെ പറയുന്നുണ്ട്. എന്നാൽ ഇതിൽ അൽപം കാര്യമില്ലേ എന്നുള്ള ചോദ്യവും സമൂഹത്തിൽ നിന്നും ഉയർന്നു വരുന്നുണ്ട്.

 ജനങ്ങളുടെ ആവശ്യം ഇതാണ്

ജനങ്ങളുടെ ആവശ്യം ഇതാണ്

ഒരു യഥാർഥ കലാകാരൻ ആരാണെന്നുളള തിരച്ചിലിൽ നിന്ന് തനിയ്ക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലായി. ഇന്നത്തെ സമൂഹത്തിന്റെല ചിന്തഗതി എന്താണെന്നും അവർക്ക് എന്താണ് വണ്ടതെന്നുമുള്ളത് തനിയ്ക്ക് കൃത്യമായി അറിയാം. എല്ലാവർക്കും ആവശ്യം വിനോദമാണ് ജനങ്ങളുടെ താൽപര്യം അടിക്കടി മാറുന്നുമുണ്ട്. എന്നാൽ പ്രേക്ഷകർക്ക് അതെങ്കനെ നൽകും എന്നത് പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

 എന്റെ ചിത്രങ്ങൾക്ക്  പെർഷെക്ഷൻ വേണ്ട

എന്റെ ചിത്രങ്ങൾക്ക് പെർഷെക്ഷൻ വേണ്ട

അവാർഡ് ചിത്രങ്ങൾ നൂറ് ദിവസം തികച്ച് ഓടാറില്ല, പകരം ഓടുന്ന ചിത്രങ്ങൾ ഇടിയും നാലഞ്ച് പേർ മരിച്ചു വീഴുന്നതുമായ സിനിമകളാണ്. അത്തരം സിനിമകൾക്ക് വൻ കയ്യടിയാണ് ലഭിക്കുന്നത്. ഇതാണോ കലയെന്നും ചോദിക്കുന്നുണ്ട്. കാര്യങ്ങൾ റിവേഴ്സ് ഓഡറിൽ നോക്കി കാണുന്ന ആളാണ് ഞാൻ. എന്റെ ചിത്രങ്ങൾ നൂറ് ശതമാനം പെർഫെക്ഷൻ വേണ്ടെന്നാണ് എന്റെ തീരുമാനം. എന്റെ വീട് വിറ്റ് കലയുണ്ടാക്കാമെന്ന് വിചാരിച്ചിട്ടില്ലെന്നും പണ്ഡിറ്റ് പറഞ്ഞു.

ബിസിനസ് മൈന്റ്

ബിസിനസ് മൈന്റ്

സിനിമയോടെ സാഹിത്യത്തിനോടൊ കലയോടൊ ഒരുപരിധി വിട്ടുള്ള സ്നേഹമെന്നും തനിയ്ക്കില്ലെന്നും താരം തുറന്ന് സമ്മതിച്ചിട്ടുണ്ട്. മുടക്കുന്ന പണം തിരിച്ച് കിട്ടണം എന്നു തന്നെയാണ് താൻ ആഗ്രഹിക്കുന്നത്. അത് മനസ്സിൽവച്ചുകൊണ്ടാണ് ഓരോ ചിത്രങ്ങളും ഒരുക്കുന്നത്. പണത്തിനു വേണ്ടി തന്നെയാണ് ഇവിടെ ആളുകൾ സിനിമ ചെയ്യുന്നത്. താനും ഒരു ബിസിനസുകാരൻ തന്നെയാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

 കലയെ സ്നേഹിക്കുന്നവർ  ചെയ്യേണ്ടത്

കലയെ സ്നേഹിക്കുന്നവർ ചെയ്യേണ്ടത്

കലയെ സ്നേഹിക്കുന്നവർ സാമൂഹിക പ്രതിബന്ധത കാണിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്നാൽ ഇവിടെ ആരും അതിന് തയ്യാറാകുന്നില്ല. നേഴ്സുമാരുടെ സമരത്തെ പിന്തുണച്ച് സിനിമ എടുത്ത് അവാർഡ് മേടിച്ചവർ പേലും അവർ സമരം ചെയ്ത ഇടത്ത് പോയിട്ടില്ല. ഇന്നും അയിത്തം നിലനിൽക്കുന്ന ഗോവിന്ദാപുരം കോളനി, ഗർഭിണികൾ മരിച്ചു വീഴുന്ന അട്ടപ്പാടി എന്നിവിടങ്ങളിലൊക്കെ എത്ര സംവിധായകർ പോയിട്ടുണ്ട്. എന്നാൽ ഇവിടെയാക്കെ പോയി തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്ത ആളാണ് താനൊന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

പ്രമുഖനാവാനുളള മോഹം കടന്നു കൂടി

പ്രമുഖനാവാനുളള മോഹം കടന്നു കൂടി

സമൂഹത്തിൽ മുഖം മൂടിയില്ലാതെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് താൻ. അതുകൊണ്ട് തന്നെ പ്രേക്ഷകരുമായി നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ ഇടപെടുന്നുമുണ്ടെ്. സാധാരണ ഒരു സർക്കാർ ഉദ്യോഗസ്ഥനായി കഴിച്ചു കൂട്ടുകയെന്നതിലുപരി, പ്രമുഖനാവണമെന്ന മോഹവും തന്റെയുള്ളില്‍ കടന്നു കൂടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X