51000 ൽ നിന്ന് 1 ലക്ഷം!! ശതം സമർപ്പയാമിയിൽ പണ്ഡിറ്റ്, വിമർശകർക്ക് മറുപടിയുമായി താരം
51000 രൂപ നൽകിയതുമായി ബന്ധപ്പെട്ട് നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു.
ശബരിമല സമരങ്ങളുടെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കർമ്മ സമിതി രൂപീകരിച്ച ശതം സമർപ്പയാമി എന്ന പേരിലുളള പണം സമാഹരണ പദ്ധതിയിലേയ്ക്ക് നടൻ സന്തോഷ് പണ്ഡിറ്റ് ലക്ഷം രൂപ നൽകുമത്രേ. പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 100 രൂപ ചലഞ്ചിൽ നേരത്തെ 51000 രൂപ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് 1 ലക്ഷം രൂപ കൂടെ നൽകുമെന്ന് താരം പ്രഖ്യാപിച്ചിരിക്കുന്നത്.

51000 രൂപ നൽകിയതുമായി ബന്ധപ്പെട്ട് നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഒരു ലക്ഷം കൂടി ധനസഹായം നൽകിയത്. തനിയ്ക്ക് ഇഷ്ടമുളളവർക്ക് പണം നൽകുമെന്ന് തന്നെ വിമർശിക്കുന്നവർക്ക് താരം മറുപടിയും നൽകിയിട്ടുണ്ട്. 5 ലക്ഷം രൂപ നൽകണമെന്നുണ്ടായിരുന്നു. എന്നാൽ അത്രയും പണം കയ്യിൽ ഇല്ലായിരുന്നു. അതു കൊണ്ടാണ് 51000 രൂപ നൽകിയത്. ഇത് വിമർശനങ്ങൾ കാരണമായി.
ചിലര്‍ ചോദിക്കുന്നു ഹര്‍ത്താല്‍ നടത്തിയവര്‍ക്കാണോ പണം നല്‍കുന്നത് എന്ന്. ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ നേരത്തേ ഹര്‍ത്താല്‍ നടത്തി കട കുത്തി തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ചവരാണ്. ഞാന്‍ ഇത് ഫേയ്സബുക്കിൽ ഇടുന്നത് ജനങ്ങള്‍ അറിയാനാണ്. പ്രളയത്തിന്റെ സമയത്ത് കേരളത്തിലും ചെന്നൈയിലും ഞാന്‍ എന്നാല്‍ കഴിയുന്ന വിധം സഹായം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ വിമര്‍ശിച്ചത് കൊണ്ട് ഞാന്‍ പിന്‍മാറുമെന്ന് കരുതിയെങ്കില്‍ തെറ്റി. എന്റെ പണം ഞാന്‍ ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും'- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.


Click it and Unblock the Notifications











