»   » പണ്ഡിറ്റിന്റെ വിളയാട്ടം ഇനി മിനിസ്‌ക്രീനില്‍

പണ്ഡിറ്റിന്റെ വിളയാട്ടം ഇനി മിനിസ്‌ക്രീനില്‍

Posted By:
Subscribe to Filmibeat Malayalam
santosh pandit,
കൃഷ്ണനും രാധയും ഫെയിം സന്തോഷ് പണ്ഡിറ്റ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക്. മെരിലാന്റ് സ്റ്റുഡിയോയുടെ പുതിയ സീരിയലിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് മിനിസ്‌ക്രീനിലെത്തുന്നത്.

പ്രശസ്ത സംവിധായകന്‍ തുളസീദാസ് ഒരുക്കുന്ന പരമ്പര നാല് സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. എന്നാല്‍ പണ്ഡിറ്റിനും പരമ്പരയില്‍ വളരെ പ്രാധാന്യമുള്ള റോള്‍ തന്നെയാണ് ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.

പണ്ഡിറ്റിന്റെ രണ്ടാമത്തെ ചിത്രം സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് പൂര്‍ത്തിയായി കഴിഞ്ഞു. മൂന്നാമത്തെ ചിത്രമായ മിനിമോളുടെ അച്ഛന്റെ ജോലികള്‍ക്കിടയില്‍ നിന്നാണ് പണ്ഡിറ്റ് മിനിസ്‌ക്രീനിലേയ്ക്ക് എത്തിയത്. പരമ്പരയുടെ ഷൂട്ടിങ് തിരുവന്തപുരത്ത് പുരോഗമിക്കുകയാണ്. സതീഷ് പഞ്ചാരക്കടവില്‍ എന്നാണ് പണ്ഡിറ്റിന്റെ കഥാപാത്രത്തിന്റെ പേര്.

മുന്‍പും പല സീരിയലുകളില്‍ നിന്നും ഓഫര്‍ വന്നിട്ടുണ്ടെങ്കിലും കഥയും കഥാപാത്രത്തേയും ഇഷ്ടപ്പെടാത്തതിനാല്‍ നിരസിക്കുകയായിരുന്നുവെന്ന് നടന്‍ പറയുന്നു. എന്നാല്‍ പുതിയ സീരിയലിലെ വേഷം ഇഷ്ടമായി. അതുകൊണ്ടു തന്നെ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പണ്ഡിറ്റിന്റെ വിക്രിയകള്‍ ഇഷ്ടപ്പെടുമോയെന്ന് കാത്തിരുന്ന് കാണാം.

English summary
Santhosh pandit to act in Thulasidas's new serial.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam